Budget 2022: കർഷകർക്ക് സന്തോഷവാർത്ത! ബജറ്റിൽ PM Kisan തുകയിൽ വർദ്ധനവുണ്ടായേക്കും

Budget 2022 PM Kisan: കർഷകർക്കായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുമായി ബന്ധപ്പെട്ട് മോദി സർക്കാർ വലിയ പ്രഖ്യാപനം നടത്തിയേക്കും. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഗുണഭോക്താവാണെങ്കിൽ ഈ വാർത്ത നിങ്ങൾക്ക് ഉപകരിക്കും.    

Written by - Ajitha Kumari | Last Updated : Jan 17, 2022, 02:20 PM IST
  • ബജറ്റിൽ കർഷകർക്ക് വൻ സമ്മാനം ലഭിച്ചേക്കും
  • കേന്ദ്ര സർക്കാർ വൻ പ്രഖ്യാപനം നടത്തിയേക്കാം
  • പ്രധാനമന്ത്രി കിസാൻ യോജനയ്ക്ക് നിരവധി തുകകൾ വർദ്ധിപ്പിക്കാൻ കഴിയും
Budget 2022:  കർഷകർക്ക് സന്തോഷവാർത്ത! ബജറ്റിൽ PM Kisan തുകയിൽ വർദ്ധനവുണ്ടായേക്കും

ന്യൂഡൽഹി: Budget 2022 PM Kisan: 2022 ഫെബ്രുവരി 1 ന് കേന്ദ്ര സർക്കാർ രണ്ടാം ടേമിലെ നാലാമത്തെ ബജറ്റ് Union Budget 2022) അവതരിപ്പിക്കും. കൊറോണ ബാധ മൂലം തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയ്‌ക്കിടയിൽ ഇത്തവണത്തെ ബജറ്റ് വളരെ സവിശേഷമാണ്. ശരിക്കും പറഞ്ഞാൽ ഈ ബജറ്റിൽ പൊതുജനങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്. 2021ൽ പണപ്പെരുപ്പം പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ ബജറ്റിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

Also Read: PM Kisan | പിഎം കിസാൻ: പത്താം ഗഡു അക്കൗണ്ടിൽ എത്തിയില്ലേ? അറിയേണ്ടതെല്ലാം

അതേസമയം കർഷകർക്കായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുമായി (PM Kisan) ബന്ധപ്പെട്ട് മോദി സർക്കാർ വലിയ പ്രഖ്യാപനം നടത്തിയേക്കാമെന്നാണ് സൂചനയുള്ളത്.  അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഗുണഭോക്താവാണെങ്കിൽ ഈ വാർത്ത നിങ്ങൾക്ക് ഉപകരിക്കും. 2022 ബജറ്റിൽ പ്രധാനമന്ത്രി കിസാൻ യോജനയുമായി ബന്ധപ്പെട്ട് ഏന്തൊക്കെ പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് നമുക്ക് നോക്കാം.

സർക്കാരിന് ഈ വലിയ പ്രഖ്യാപനം നടത്താം (Government can make this big announcement)

2022 ലെ ബജറ്റിൽ പിഎം കിസാൻ സമ്മാൻ നിധിയിൽ (PM Kisan Samman Nidhi) കേന്ദ്ര സർക്കാർ പ്രതിവർഷം നൽകുന്ന6,000 രൂപയിൽ വർദ്ധനവുണ്ടായേക്കാം.  ഇതിനായി നേരത്തേയും പലതവണ ഈ ആവശ്യം ഉന്നയിച്ചിരുന്നു. പക്ഷെ പ്രയോജനം ഉണ്ടായില്ല.  എന്നാൽ ഈ ബജറ്റിൽ (Budget 2022)  ഈ പദ്ധതിയുടെ തുക വർധിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ലഭിക്കും വൻ തുക! ഇക്കാര്യം ഉടനടി ചെയ്യൂ 

ഇതുവരെ കർഷകരുടെ അക്കൗണ്ടിലേക്ക് പ്രതിവർഷം 6,000 രൂപ 3 ഗഡുക്കളായി നൽകുന്നുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വരുന്ന സാമ്പത്തിക വർഷം മുതൽ ഈ തുക 6,000 മുതൽ 8,000 രൂപ വരെ വർധിപ്പിഛെക്കാമെന്നാണ്. അതായത് കർഷകർക്ക് ഒരു വർഷത്തിൽ 2000 രൂപ വീതം 4 ഗഡുക്കൾ ലഭിച്ചേക്കാം.

കർഷകർക്ക് വലിയ ആശ്വാസം ലഭിക്കും (Farmers will get big relief)

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (PM Kisan) തുക കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്നു. ഇത് കർഷകരെ സാമ്പത്തികമായി ഒരു താങ്ങ് തന്നെയാണ്.  ഹായിക്കുന്നു. പണപ്പെരുപ്പത്തിന്റെ ഈ കാലഘട്ടത്തിൽ ഈ തുക വർധിച്ചാൽ ശരിക്കുംകർഷകർക്ക് ആശ്വാസം ലഭിക്കും. കാരണം വിലക്കയറ്റം മൂലം കൃഷിക്ക് ഉപയോഗിക്കുന്ന വിത്ത്, വളം, ഡീസൽ എന്നിവയുടെ വില തുടർച്ചയായി വർധിച്ചുവരികയാണ്. 

Also Read: Broccoli Side effects: ഈ രോഗമുള്ളവർ ഓർമ്മിക്കാതെ പോലും 'ബ്രോക്കോളി' കഴിക്കരുത് 

ഈ വർഷത്തിന്റെ തുടക്കത്തിൽ അതായത്  2022 ജനുവരി 1 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരുടെ അക്കൗണ്ടിലേക്ക് പിഎം കിസാൻ യോജനയുടെ പത്താം ഗഡു ട്രാൻസ്ഫർ ചെയ്തിരുന്നു. ഇതുമൂലം 13 കോടി കർഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 20,900 കോടി രൂപ കൈമാറി.

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാരുടെ കുടിശ്ശിക സംബന്ധിച്ച് സന്തോഷവാർത്ത! 

പ്രധാനമന്ത്രി കിസാൻ യോജന ഒരു വലിയ പദ്ധതിയാണ് (PM Kisan Yojana is a tremendous scheme)

ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കളായ കർഷക കുടുംബങ്ങൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രതിവർഷം 6000 രൂപ കൈമാറുന്നു. 2000-2000 രൂപ വീതം മൂന്ന് ഗഡുക്കളായാണ് ഈ തുക കൈമാറുന്നത്. ഈ പദ്ധതി പ്രകാരം കർഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1.38 ലക്ഷം കോടിയിലധികം രൂപയുടെ ഓണർ മണി ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News