Kerala Lottery Result 2022, Sthree Sakthi SS-320: സ്ത്രീശക്തി ലോട്ടറി ഫലം ഉടൻ; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Kerala Lottery Result 2022, Sthree Sakthi SS-320 40 രൂപ വിലയുള്ള സ്ത്രീശക്തി ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jul 5, 2022, 02:43 PM IST
  • ലോട്ടറി ഫലത്തിന്റെ വിശദമായ വിവരങ്ങൾ വൈകിട്ട് അഞ്ച് മണിക്ക് ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
  • 40 രൂപ വിലയുള്ള സ്ത്രീശക്തി ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം 5,000 രൂപയുമാണ് ലഭിക്കുന്നത്.
Kerala Lottery Result 2022, Sthree Sakthi SS-320: സ്ത്രീശക്തി ലോട്ടറി ഫലം ഉടൻ; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Kerala Lottery Sthree Sakthi SS-320 Result 2022 Live : സ്ത്രീ ശക്തി  എസ്എസ്-320 ഭാഗ്യക്കുറി 1ഫലം ഉടൻ പ്രഖ്യാപിക്കും. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ ഉച്ച കഴിഞ്ഞ മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ലോട്ടറി ഫലത്തിന്റെ വിശദമായ വിവരങ്ങൾ വൈകിട്ട് അഞ്ച് മണിക്ക് ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. 

40 രൂപ വിലയുള്ള സ്ത്രീശക്തി ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം 5,000 രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം.

ALSO READ : Kerala Lottery Result 2022, Win Win 675 : 75 ലക്ഷം രൂപയുടെ ഭാഗ്യവാൻ ഇതാ; വിൻ വിൻ W-675 ഭാഗ്യക്കുറി ഫലം ഇങ്ങനെ

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്. 

ഇന്നലെ ജൂലൈ നാലിന് തിങ്കാളാഴ്ച നടന്ന വിൻ-വിൻ ഭാഗ്യക്കുറി W-675 ടിക്കറ്റിന്റെ ഫലം പ്രഖ്യാപിച്ചിരുന്നു. കൊല്ലം പുനലൂരിൽ നിന്നെടുത്ത WN 713801 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പാലക്കാട് ചിറ്റൂരിൽ നിന്നെടുത്ത WS 320115 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News