Financial Rules Changing In September: നാളെ മുതല്‍ സെപ്റ്റംബര്‍ മാസം ആരംഭിക്കുകയാണ്. അതോടോപ്പം ഇന്ത്യയിലെ സാമ്പത്തിക നിയമങ്ങളിൽ നിരവധി പ്രധാന മാറ്റങ്ങളും വരുന്നുണ്ട്. ഈ മാറ്റങ്ങള്‍ നിങ്ങളുടെ പോക്കറ്റിനെ സാരമായി ബാധിക്കും. ജീവനക്കാരുടെ ശമ്പളം, ക്രെഡിറ്റ് കാർഡ്, എൽപിജി തുടങ്ങി നിരവധി നിയമങ്ങളിൽ നാളെ മുതൽ മാറ്റങ്ങൾ വരാൻ പോകുന്നു. സെപ്റ്റംബര്‍ 1 മുതല്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് വിശദമായി അറിയാം...
Also Read: Jammu & Kashmir Elections: ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാര്‍, സുപ്രീംകോടതിയിൽ കേന്ദ്രം
1. ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്
ആക്‌സിസ് ബാങ്ക് സെപ്റ്റംബർ 1 മുതൽ മാഗ്നസ് ക്രെഡിറ്റ് കാർഡ് നിയമങ്ങളില്‍ വലിയ മാറ്റമാണ് വരാന്‍ പോകുന്നത്. നിയമം മാറുന്നതോടെ ഉപഭോക്താക്കൾക്ക് റിവാർഡ് പോയിന്റുകൾ ലഭിക്കുന്നത് കുറയും. ഇതോടൊപ്പം അടുത്ത മാസം മുതൽ ചില ഇടപാടുകളിൽ പ്രത്യേക ഇളവുകളുടെ ആനുകൂല്യം ലഭിക്കില്ല. ഇതോടൊപ്പം ഉപഭോക്താക്കൾ ഒന്നാം തീയതി മുതൽ വാർഷിക ഫീസും അടയ്‌ക്കേണ്ടി വരും. ആക്‌സിസ് ബാങ്ക്, അതിന്‍റെ മാഗ്നസ് ക്രെഡിറ്റ് കാർഡിന് 12,500 രൂപ വാർഷിക ഫീസ് ഈടാക്കും. വാർഷിക ഫീസ് 2023 സെപ്‌റ്റംബർ 1 മുതൽ ഈടാക്കും. നിലവിലെ നയത്തിൽ നിന്നുള്ള മാറ്റമാണിത്.
2. 2000 രൂപ നോട്ടുകൾ മാറ്റാന്‍ ഇനി ഒരു മാസം കൂടി സമയം
2000 രൂപ നോട്ട് ഇനി പ്രചാരത്തിലുണ്ടാകില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) മെയ് മാസത്തിൽ പ്രഖ്യാപിച്ചിരുന്നു. 2000 നോട്ടുകൾ മാറ്റാനോ നിക്ഷേപിക്കാനോ ഉള്ള സമയപരിധി 2023 മെയ് 23 മുതൽ 2023 സെപ്റ്റംബർ 30 വരെ RBI നിശ്ചയിച്ചിട്ടുണ്ട്. അതായത് ഇനി ഒരു മാസം കൂടി 2000 മാറ്റിയെടുക്കാന്‍ സമയം ഉണ്ട്. ഈ സാഹചര്യത്തിൽ, നിങ്ങൾ ഇതുവരെ 2000 രൂപാ നോട്ട് മാറ്റിയിട്ടില്ലെങ്കിൽ എത്രയും വേഗം അത് മാറ്റണം.
3. LPG, CNG പുതിയ നിരക്കുകൾ പുറത്തിറക്കും
എല്ലാ മാസവും ഒന്നാം തീയതി ഗ്യാസ് സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികൾ പരിഷ്കരിക്കുന്നു. ഇത്തവണ സിഎൻജി, പിഎൻജിയുടെ വിലയിൽ കുറവുണ്ടായേക്കുമെന്നാണ് കരുതുന്നത്.
4. സെപ്റ്റംബര്‍ മാസത്തില്‍ ബാങ്കുകള്‍ക്ക് 16 ദിവസം അവധി
സെപ്റ്റംബര്‍ മാസം ബാങ്കുകൾക്ക് 16 ദിവസത്തെ അവധിയുണ്ടാകും. അതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് മുന്‍പ് അവധി പട്ടിക പരിശോധിച്ച ശേഷം പ്ലാന്‍ ചെയ്യുക. എല്ലാ മാസവും ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക ആർബിഐ പുറപ്പെടുവിക്കും. ഈ അവധി ദിവസങ്ങൾ ദേശീയ, പ്രാദേശിക അവധികള്‍ അനുസരിച്ചാണ് തീരുമാനിക്കുന്നത്.
5. IDBI അമൃത് മഹോത്സവ് FD
ഐഡിബിഐ ബാങ്ക് ഒരു പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി ആരംഭിച്ചു. അമൃത് മഹോത്സവ് എഫ്ഡി സ്കീം എന്നാണ് 375 ദിവസത്തെ ഈ സ്ഥിര നിക്ഷേപ പദ്ധതിയുടെ പേര്. ഈ സ്ഥിര നിക്ഷേപ പദ്ധതിയില്‍ സാധാരണ പൗരന് 7.10% പലിശയും മുതിർന്ന പൗരന് 7.60% പലിശയും ലഭിക്കും. അതേസമയം, 444 ദിവസത്തെ FD യ്ക്ക് കീഴിൽ സാധാരണ പൗരന് 7.15% വും മുതിർന്ന പൗരന് 7.65% വും പലിശ ലഭിക്കും.
6. എസ്ബിഐ വീ കെയർ 2023 സെപ്റ്റംബർ 30-ന് അവസാനിക്കും
മുതിർന്ന പൗരന്മാർക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) വാഗ്ദാനം ചെയ്യുന്ന പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതിയായ എസ്ബിഐ വീകെയർ സ്കീമില്‍ ചേരുവാനുള്ള അവസരം സെപ്റ്റംബര്‍ 30 വരെ ലഭ്യമാണ്. ഈ പദ്ധതിയില്‍ മുതിർന്ന പൗരന്മാർക്ക് 5 വർഷവും അതിൽ കൂടുതലുമുള്ള കാലയളവിലേക്ക് 7.50% പലിശ നിരക്ക് നേടാം.
6. ആധാർ സൗജന്യ അപ്ഡേറ്റുകൾ
യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDIA) 2023 സെപ്റ്റംബർ 14-ന് ശേഷം സൗജന്യമായി ആധാർ കാർഡ് അപ്ഡേറ്റുകൾ നടതുനുള്ള സൗകര്യം നിര്‍ത്തും. ഈ തീയതിക്ക് ശേഷം ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് നിശ്ചിത തുക ഫീസ് നൽകേണ്ടി വരും.
7. IPO ലിസ്റ്റിംഗിന്‍റെ ദിവസങ്ങൾ കുറയും
IPO ലിസ്റ്റിംഗുമായി ബന്ധപ്പെട്ട് SEBI ഒരു വലിയ നടപടി സ്വീകരിച്ചു. സെപ്റ്റംബർ 1 മുതൽ ഐപിഒ ലിസ്റ്റിംഗിന്‍റെ ദിവസങ്ങൾ കുറയ്ക്കാൻ പോകുന്നു. ഓഹരി വിപണിയിൽ ഓഹരികൾ ലിസ്റ്റ് ചെയ്യുന്നതിനുള്ള സമയപരിധി പകുതിയായി, അതായത് മൂന്ന് ദിവസമായി കുറച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...