FD Interest Rate Hike: നിങ്ങളും സ്ഥിര നിക്ഷേപത്തിലൂടെ (Fixed Deposit - FD) സമ്പാദ്യം വര്‍ദ്ധിപ്പിക്കുന്നതിനെപ്പറ്റി ചിന്തിക്കുകയാണെങ്കിൽ ഈ വാര്‍ത്ത നിങ്ങൾക്ക് ഏറെ സന്തോഷം നല്‍കും. അടുത്തിടെ RBI റിപ്പോ നിരക്ക് വർദ്ധിപ്പിച്ചതിന് പിന്നാലെ രാജ്യത്തെ പല ബാങ്കുകളും നിക്ഷേപ വായ്പാ പലിശ നിരക്ക് വർദ്ധിപ്പിച്ചിരിയ്ക്കുകയാണ്.
അതായത്, രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ക്കൊപ്പം ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് (IDFC FIRST Bank) 7% വരെയും ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് (Equitas Small Finance Bank) 7.75% വരെയും സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ വര്‍ദ്ധിപ്പിച്ചു.
റിപ്പോ നിരക്ക് വർദ്ധനയ്ക്ക് പിന്നാലെ ബാങ്കുകള്‍ FD പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് നിക്ഷേപകര്‍ക്ക് എത്രത്തോളം പ്രയോജനം ലഭിക്കുമെന്ന് അറിയാം.
Also Read: Bribe Case Video: ബിജെപി എംഎൽഎയുടെ മകന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍!! വീഡിയോ വൈറല്‍
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് (IDFC FIRST Bank)
ഐഡിഎഫ്‌സിയുടെ (IDFC FIRST Bank) സ്ഥിര നിക്ഷേപ പലിശ നിരക്ക് RBI റിപ്പോ നിരക്ക് വർദ്ധിപ്പിച്ചതിന് ശേഷം വർദ്ധിപ്പിച്ചു. ഈ ബാങ്കിൽ, 91 മുതൽ 180 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5% പലിശയും 181 ദിവസം മുതൽ 366 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.75% പലിശയും ലഭിക്കും. കൂടാതെ, ഈ ബാങ്ക് FD കാലാവധി പൂർത്തിയാകുമ്പോൾ ബോണസും വാഗ്ദാനം ചെയ്യുന്നു. അതായത് നിക്ഷേപകര്‍ക്ക് ഇരട്ടി നേട്ടമാണ് ഈ ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തുന്നതുവഴി ലഭിക്കുക
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് (Equitas Small Finance Bank)
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു. ഈ ബാങ്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6% പലിശയും 888 ദിവസത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.25% പലിശയും നൽകുന്നു. മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് ബാങ്ക് അധിക ആനുകൂല്യങ്ങൾ നൽകുന്നു. മുതിർന്ന പൗരന്മാർക്ക് ബാങ്ക് 0.50 ശതമാനം അധിക പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
റിസർവ് ബാങ്ക് (RBI) അടുത്തിടെ റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ചതിന് ശേഷം രാജ്യത്തെ പല ബാങ്കുകളും സ്ഥിര നിക്ഷേപങ്ങളുടെ പലിശ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതുവഴി ജനങ്ങൾക്ക് ഒട്ടേറെ സാമ്പത്തിക നേട്ടങ്ങളുണ്ടായി. കൂടാതെ, മുകളില്‍ പറഞ്ഞ ബാങ്കുകളിൽ സ്ഥിര നിക്ഷേപം നടത്തുന്നതുവഴി നിങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങൾ നേടാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...