ICICI Bank Customers ALERT| ബാങ്ക് ഐ.സി.ഐ.സി ആണോ? പുതിയ അറിയിപ്പ് ശ്രദ്ധിക്കണം

കുടിശ്ശിക തുക 100 രൂപയിൽ കുറവാണെങ്കിൽ, ബാങ്ക് നിങ്ങളിൽ നിന്ന് നിരക്ക് ഈടാക്കില്ല. 

Written by - Zee Malayalam News Desk | Last Updated : Feb 12, 2022, 12:16 PM IST
  • പിഴയായി ക്രെഡിറ്റ് കാർഡിൻറെ മൊത്തം തുകയുടെ 2 ശതമാനം ഈടാക്കും
  • വൈകുന്ന ഒരോ തവണയും ആകെയുള്ള കുടിശ്ശികയുടെ തുകയ്‌ക്കനുസരിച്ച് വ്യത്യാസപ്പെടും
  • കുടിശ്ശിക തുക 100 രൂപയിൽ കുറവാണെങ്കിൽ, ബാങ്ക് നിങ്ങളിൽ നിന്ന് നിരക്ക് ഈടാക്കില്ല
ICICI Bank Customers ALERT| ബാങ്ക് ഐ.സി.ഐ.സി ആണോ? പുതിയ അറിയിപ്പ് ശ്രദ്ധിക്കണം

മുംബൈ:  ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡുകളുടെ നിരക്കുകൾ വർദ്ധിപ്പിച്ചു. ഉപഭോക്താവിൻറെ ചെക്ക് റിട്ടേൺ സമയത്ത്  ബാങ്ക് നിലവിൽ കുടിശ്ശികയുള്ള ക്രെഡിറ്റ് കാർഡിൻറെ മൊത്തം തുകയുടെ 2 ശതമാനം ഈടാക്കും കുറഞ്ഞത് 500 രൂപയായിരിക്കും ഇത്. വൈകുന്ന ഒരോ തവണയും ആകെയുള്ള കുടിശ്ശികയുടെ  തുകയ്‌ക്കനുസരിച്ച് വ്യത്യാസപ്പെടും. 

കുടിശ്ശിക തുക 100 രൂപയിൽ കുറവാണെങ്കിൽ, ബാങ്ക് നിങ്ങളിൽ നിന്ന് നിരക്ക് ഈടാക്കില്ല. എന്നാൽ 100 രൂപക്ക് മുകളിൽ വരുന്ന കുടിശ്ശികകൾക്ക് ആനുപാതികമായി ചാർജുകൾ വർദ്ധിച്ചു കൊണ്ടേയിരിക്കും. ഇങ്ങിനെ 1200 രൂപ വരെയാണ് ബാങ്ക് ഈടാക്കുന്ന ഏറ്റവും ഉയർന്ന തുക.

Also Read: പ്രതിദിനം 262 രൂപ നിക്ഷേപിച്ചുകൊണ്ട് നേടാം 20 ലക്ഷം, അറിയാം എൽഐസി ജീവൻ ലാഭ് പോളിസിയെ കുറിച്ച്

10ാം തീയ്യതി മുതൽ പുതിയ മാറ്റങ്ങൾ നിലവിൽ വന്നിട്ടുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്‌ബിഐ കാർഡ്, ആക്‌സിസ് ബാങ്ക് എന്നിവ 50,000 രൂപയിലധികം  രൂപയുടെ തിരിച്ചടവിന്  യഥാക്രമം 1,300, 1,300, 1000 രൂപ വരെ ഈടാക്കുന്നുണ്ടെന്ന് ഇവയുടെ വെബ്സൈറ്റുകളിലുണ്ട്.

ALSO READ: Paytm Cashback alert: 100 രൂപവരെ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്ത് പേടിഎം

 

ഇതാണ് പുതിയ പിഴ നിരക്കുകൾ

100- രൂപയിൽ കുറവ്-പിഴയില്ല

100-150 നും ഇടയിൽ- 100 രൂപ

501 മുതൽ 5000 വരെ- 500 രൂപ

5001 മുതൽ 10,000 വരെ- 750 രൂപ

10,001 മുതൽ- 25,000 വരെ-900 രൂപ

25,011 മുതൽ- 50,000 വരെ- 1000 രൂപ

50,000 മുതൽ- 1,200 രൂപ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News