Indian Railways: ട്രെയിന്‍ യാത്രയില്‍ സാധനങ്ങള്‍ക്ക് MRPയില്‍ അധികം പണം നല്‍കിയോ? പരാതി നല്‍കാന്‍ സാധിക്കും

Indian Railways Rule:  ഇന്ത്യന്‍ റെയില്‍വേയില്‍ ഇത്തരം നിയമവിരുദ്ധ വിൽപ്പനക്കാര്‍ക്കെതിരെ പരാതി നല്‍കാന്‍ സാധിക്കും.  ഇതിനായി ഏറ്റവും എളുപ്പമുള്ള ഒരു മാര്‍ഗ്ഗമാണ് 139 എന്ന റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കുക എന്നത്. 

Written by - Zee Malayalam News Desk | Last Updated : May 7, 2023, 06:43 PM IST
  • ഒരു കടയുടമ നിങ്ങൾക്ക് MRP-യേക്കാൾ ഉയർന്ന വിലയ്ക്ക് സാധനങ്ങൾ വിൽക്കുകയാണെങ്കിൽ, അത് പൂർണ്ണമായും നിയമവിരുദ്ധമാണ്. ഈ സാഹചര്യത്തില്‍ എന്താണ് ചെയ്യണ്ടത് എന്നറിയാമോ?
Indian Railways: ട്രെയിന്‍ യാത്രയില്‍ സാധനങ്ങള്‍ക്ക് MRPയില്‍ അധികം പണം നല്‍കിയോ? പരാതി നല്‍കാന്‍ സാധിക്കും

Indian Railways Rule: ഇന്ത്യൻ റെയിൽവേ ചിലവ്  കുറഞ്ഞതും സുരക്ഷിതവും ദീർഘദൂര യാത്രയ്ക്ക് ഏറെ സുഖകരവുമാണെന്ന് കണക്കാക്കപ്പെടുന്നു. ഇന്ന് റെയില്‍വേ നല്‍കുന്ന സൗകര്യങ്ങള്‍ കണക്കിലെടുത്ത്  ദീര്‍ഘ ദൂര യാത്രയ്ക്ക് അധികം ആളുകളും ഇന്ത്യന്‍ റെയില്‍വേയെ ആണ് ആശ്രയിക്കുന്നത്   

Also Read:  Kanya Sumangala Yojana: നിങ്ങളുടെ കുടുംബത്തില്‍ പെണ്‍കുട്ടി ഉണ്ടോ? മോദി സര്‍ക്കാര്‍ നല്‍കും മാസം തോറും 4500 രൂപ!! വാസ്തവം എന്താണ്?

പലപ്പോഴും സംഭവിക്കാറുള്ള ഒന്നാണ്, ട്രെയിന്‍ യാത്രയില്‍ നമുക്കാവശ്യമായ എല്ലാ സാധനങ്ങളും ഒരു പക്ഷേ നമ്മുടെ കൈവശം ഉണ്ടായി എന്ന് വരില്ല. ആ സാഹചര്യത്തില്‍ ചിലപ്പോള്‍ ട്രെയിനില്‍ സാധനങ്ങള്‍ വില്‍ക്കുന്നവരുടെ കൈയില്‍ നിന്നും  MRP-യില്‍ അധിക വിലയ്ക്ക് ചില അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ നാം സാധനങ്ങള്‍ വാങ്ങിയിട്ടുണ്ടാകാം. അതായത്, അനുവദിച്ച വിലയിലും അധിക വില സാധനങ്ങള്‍ക്ക് നല്‍കേണ്ടി വരുന്ന സാഹചര്യം. 

Also Read:  Karnataka Assembly Elections 2023: കർണാടകയില്‍ വിജയം ഉറപ്പാക്കാന്‍ ട്രംപ് കാര്‍ഡ് പുറത്തെടുത്ത് BJP!!

ഒരു കടയുടമ നിങ്ങൾക്ക് MRP-യേക്കാൾ ഉയർന്ന വിലയ്ക്ക് സാധനങ്ങൾ വിൽക്കുകയാണെങ്കിൽ, അത് പൂർണ്ണമായും നിയമവിരുദ്ധമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ എന്താണ് ചെയ്യണ്ടത് എന്നറിയാമോ? 

അതായത്, ഇന്ത്യന്‍ റെയില്‍വേയില്‍ ഇത്തരം നിയമവിരുദ്ധ വിൽപ്പനക്കാര്‍ക്കെതിരെ പരാതി നല്‍കാന്‍ സാധിക്കും. നിങ്ങളുടെ പണം അധികം ചിലവാകാതിരിക്കാനും നിങ്ങള്‍ക്ക് നല്ലൊരു ഉപഭോക്താവാകാനും ട്രെയിനിൽ അനിയന്ത്രിതമായി പണം ഈടാക്കുന്നവരെക്കുറിച്ച് എവിടെയാണ് പരാതിപ്പെടേണ്ടതെന്ന് അറിഞ്ഞിരിക്കണം.    

റെയിൽവേ സ്‌റ്റേഷനുകളിലെ  ഭക്ഷണശാലകകളില്‍  യാത്രക്കാരില്‍ നിന്ന്  യഥേഷ്ടം പണം ഈടാക്കുന്നത് പലപ്പോഴും നാം കണ്ടിട്ടുണ്ട്. ഇത്തരം പ്രത്യേക സാഹചര്യത്തില്‍ ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങുമ്പോൾ തർക്കിക്കില്ല. ട്രെയിൻ പിടിക്കാനുള്ള തിരക്കിൽ അവർ ഉയർന്ന നിരക്ക് നൽകുന്നു. ഇത് തികച്ചും നിയമവിരുദ്ധമാണ്. ഇത്തരം ഭക്ഷണശാലകൾ, ​​സാധനങ്ങൾ വിൽക്കുന്ന കടയുടമകൾ എന്നിവര്‍ക്കെതിരെ നിങ്ങള്‍ക്ക് പരാതിപ്പെടാന്‍ സാധിക്കും.

ഇതിനായി ഏറ്റവും എളുപ്പമുള്ള ഒരു മാര്‍ഗ്ഗമാണ് 139 എന്ന റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കുക എന്നത്. ഇതുകൂടാതെ സ്റ്റേഷനിലെ റെയിൽവേ ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച് പരാതി നൽകാം, കൂടാതെ, റെയിൽവേ ആപ്പിലും പരാതി നൽകാം.

ട്രെയിന്‍ യാത്ര നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ മനസില്‍ സൂക്ഷിക്കുക. 

കടയുടമയെക്കുറിച്ചോ ഭക്ഷണശാലയെക്കുറിച്ചോ പരാതിപ്പെടുന്നതിന് മുമ്പ്, നിങ്ങൾ ചില അടിസ്ഥാന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സ്റ്റാൾ നമ്പർ, ഓപ്പറേറ്ററുടെ പേര്, സ്റ്റേഷന്‍റെ പേര്, പ്ലാറ്റ്ഫോം നമ്പർ എന്നിങ്ങനെ ഉയർന്ന നിരക്കിൽ സാധനങ്ങൾ വിൽക്കുന്ന ഫുഡ് സ്റ്റാളിന്‍റെ  ഉടമയുടെ എല്ലാ വിശദാംശങ്ങളും നിങ്ങൾക്ക്  നൽകേണ്ടിവരും, സമയം കുറിക്കാൻ മറക്കരുത്. പരാതി നൽകുമ്പോൾ ഈ വിവരങ്ങൾ നിങ്ങൾക്ക് ഉപയോഗപ്രദമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News