Karnataka Assembly Elections 2023: കര്‍ണാടകയില്‍ വോട്ടെടുപ്പ് നടക്കാന്‍ വെറും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഭരണതുടര്‍ച്ച ഉറപ്പാക്കാന്‍ പതിനെട്ടടവും പയറ്റുകയാണ് BJP. പതിവുപോലെ ദക്ഷിണേന്ത്യയിലെ കോട്ട നിലനിര്‍ത്താന്‍ ഇക്കുറിയും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് സ്റ്റാര്‍ പ്രചാരകനായി നിലകൊള്ളുന്നത്.
കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച പ്രധാന വാഗ്ദാനമായ ബജ്റംഗ ദള്‍ നിരോധിക്കുമെന്ന പ്രഖ്യാപനം തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള എല്ലാ ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്. അതായത്, തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ബജ്റംഗ്ബലിയും ടിപ്പു സുൽത്താനും നിറഞ്ഞാടുകയാണ്. അതേസമയം, മെയ് 10 ന് നടക്കുന്ന വോട്ടെടുപ്പിനുള്ള അവസാന പ്രചാരണ ദിവസങ്ങളില്‍ വോട്ടര്‍മാരെ കൈയിലെടുക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി മുന്നേറുകയാണ് ബിജെപി. ആവസാന ഘട്ട പ്രചാരണത്തിനായി വേറിട്ട പ്ലാനുകളാണ് ബിജെപി പുറത്തെടുക്കുന്നത്.
കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇനി രണ്ട് ദിവസം മാത്രമേ അവശേഷിച്ചിട്ടുള്ളൂ. ആ അവസരത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ഞായറാഴ്‌ച കർണാടകയിൽ തിരഞ്ഞെടുപ്പ് ആരവം കൂടുതൽ ശക്തമായി ഉയരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതായത്, ദേശീയ രാഷ്ട്രീയ യോദ്ധാക്കള്‍ ശക്തരായി പ്രചാരണ വേദിയില്‍ ഉണ്ട്. ബിജെപിയുടെ സ്റ്റാര്‍ പ്രചാരകനായി പ്രധാനമന്ത്രി മോദി ശക്തമായി രംഗത്തുണ്ട്. അവസാനവട്ട കണക്കുകൂട്ടലുകള്‍ മാറ്റി മറിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി മോദി രംഗത്തിറങ്ങിയിരിയ്ക്കുന്നത്.
ശനി ഞായര്‍ ദിവസങ്ങളില്‍ പ്രധാനമന്ത്രി മോദിയാവും തിരഞ്ഞെടുപ്പ് പ്രചാരണം മുന്‍ നിരയില്‍ നിന് നയിക്കുക. ബെംഗളൂരുവിനെ സ്തംഭിച്ച 26 കിലോമീറ്റർ റോഡ് ഷോ പ്രധാനമന്ത്രി മോദി ശനിയാഴ്ച നടത്തിയിരുന്നു. കർണ്ണാടകയിലെ തെരഞ്ഞെടുപ്പിന്‍റെ ഏറ്റവും വർണ്ണാഭമായതും തിരഞ്ഞെടുപ്പ് കാറ്റ് മാറ്റിമറിക്കുന്നതുമായ ചിത്രം ശനിയാഴ്ച മുന്നിലെത്തിയിരുന്നു.
ദക്ഷിണേന്ത്യയിലെ ഏക കോട്ടയായ കര്‍ണാടകയെ രക്ഷിക്കാനുള്ള ഏറ്റവും ദൈർഘ്യമേറിയ റോഡ്ഷോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തപ്പോൾ പൊതുജനങ്ങൾ സ്‌നേഹം വാരി ചൊരിയുകയായിരുന്നു. റോഡിന്‍റെ ഇരുവശങ്ങളിലും കാവി നിറം മാത്രം, ബിജെപി അനുഭാവികൾ പ്രധാനമന്ത്രി മോദിക്ക് നേരെ ജമന്തി പൂക്കൾ വർഷിച്ചു, അതായത് പൂവിൽ തന്നെ കാവി നിറം..!
എന്നാല്‍, മോദിയ്ക്കൊപ്പം തിരഞ്ഞെടുപ്പ് വേദിയില്‍ മറ്റൊന്നുകൂടി ദൃശ്യമായിരുന്നു, അത് ബജ്‌റംഗ്ബലി ആയിരുന്നു.
കോൺഗ്രസ് പ്രകടനപത്രികയിൽ ബജ്‌റംഗ ദളിനെ നിരോധിക്കുമെന്ന പ്രഖ്യാപനം തിരഞ്ഞെടുപ്പ് വിഷയമാക്കി മുന്നേറുകയാണ് ബിജെപി. അതിനാല്‍ എല്ലാ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലും ബജ്‌റംഗ്ബലിയുടെ ചിത്രങ്ങള്‍ ദൃശ്യമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻനിരയില്‍ നിന്ന് നയിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദിയ്ക്കൊപ്പം ബജ്‌റംഗ്ബലിയും ഉണ്ടായിരുന്നു...!!
ഇത്രയും ചൂടന്‍ വിഷയം കോണ്‍ഗ്രസ് നല്‍കിയ സ്ഥിതിയ്ക്ക് അത് വിട്ടു കളയാന്‍ ബിജെപി ഒരുക്കമല്ല...!! ബിജെപിയുടെ റോഡ് ഷോ കടന്നുപോകുന്ന എല്ലാ കവലകളിലും സ്ഥാപിച്ചിരിയ്ക്കുന്ന പതാകകളില്‍ ബജ്‌റംഗ്ബലിയുടെ ചിത്രവും കാണപ്പെട്ടു. റോഡ്‌ഷോയ്ക്ക് ശേഷം നടത്തിയ പ്രസംഗത്തിലും ബജ്‌റംഗബലിയുടെ പേരിൽ പ്രധാനമന്ത്രി മോദി കോൺഗ്രസിനെ കടന്നാക്രമിച്ചു.
അതേസമയം, ബജ്‌റംഗ ബലിയ്ക്കൊപ്പം ടിപ്പു സുല്‍ത്താനും തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ സജീവമാണ്. കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും ടിപ്പു സുൽത്താന്‍റെ സന്തതികളെന്ന് വിളിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കോൺഗ്രസിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് പുതിയ വിവാദത്തിന് തുടക്കമിട്ടു. സിദ്ധരാമയ്യയും ഡികെ ശിവകുമാറും ടിപ്പു സുൽത്താന്‍റെപിൻഗാമികളാണെന്നും പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ പോയി ടിപ്പുവിന്‍റെ ജന്മദിനം ആഘോഷിക്കാനും ഹിമന്ത പറഞ്ഞു.
ബിജെപിയുടെ പ്രചാരണ പദ്ധതി പ്രകാരം, കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ പ്രചാരണത്തിന്‍റെ അവസാന ദിവസമാണ് ഞായറാഴ്ച. അതിനാല്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന വമ്പന്‍ റാലികളാണ് ബിജെപി നടത്തുന്നത്. വന്‍ ജനാവലിയും തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നു എന്നതും ശ്രദ്ധേയമാണ്. എന്നാല്‍, പൊതു ജനങ്ങള്‍ കാണിക്കുന്ന ഈ സ്നേഹം എത്രത്തോളം വോട്ടായിമാറും എന്നത് മെയ് 13ന് അറിയാം... എന്തായാലും പ്രതിപക്ഷ പാളയത്തില്‍ കോളിളക്കം സൃഷ്ടിക്കാന്‍ മോദി മാജിക്കിന് കഴിയുന്നുണ്ട് എന്നതാണ് വസ്തുത...!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...