Honda Shine 100: ഹോണ്ട ഷൈൻ 100 വരുന്നു; വിലയും കുറവ് മികച്ച മൈലേജും

Honda Shine 100 Features: ഹോണ്ടയുടെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലി ബൈക്കുകളിൽ ഒന്നായിരിക്കും ഷൈൻ എന്നാണ് സൂചന, അത് കൊണ്ട് തന്നെ ഷൈന് വളരെ അധികം വിൽപ്പനയും പ്രതീക്ഷിക്കുന്നുണ്ട്

Written by - Zee Malayalam News Desk | Last Updated : Mar 22, 2023, 05:48 PM IST
  • ഈ എൻട്രി ലെവൽ ബൈക്കിന് അഞ്ച് സവിശേഷതകളുണ്ട്
  • താരതമ്യേനെ മികച്ച മൈലേജാണ് ബൈക്കിന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നത്
  • പുതിയ ഡയമണ്ട് ഫ്രെയിമിലാണ് ഹോണ്ട ഷൈൻ 100 നിർമ്മിച്ചിരിക്കുന്നത്
Honda Shine 100: ഹോണ്ട ഷൈൻ 100 വരുന്നു; വിലയും കുറവ് മികച്ച മൈലേജും

ഷൈൻ 100 അവതരിപ്പിച്ചുകൊണ്ട് ഹോണ്ട അടുത്തിടെ 100 സിസി മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് പ്രവേശിക്കുകയാണ്. കമ്പനിയുടെ ഏറ്റവും വിലകുറഞ്ഞ മോട്ടോർസൈക്കിളാണ് പുതിയ 2023 ഹോണ്ട ഷൈൻ 100,  ഇന്ത്യൻ വിപണിയിൽ ഇതിൻറെ എക്‌സ്‌ഷോറൂം വില രൂപ 64,900 ആയിരിക്കും.ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ബൈക്കായ ഹീറോ സ്‌പ്ലെൻഡർ പ്ലസിന് ഷൈൻ 100 ഒരു വെല്ലുവിളിയായി മാറിയേക്കാം എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഈ എൻട്രി ലെവൽ ബൈക്കിന് അഞ്ച് സവിശേഷതകളുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

1. ഹോണ്ട പുതിയ ഷൈൻ 100 ഒരു വേരിയൻറ് വാഗ്ദാനം ചെയ്യുന്നു. ഇതിൻറെ എക്സ്ഷോറൂം വില 64,900 രൂപയാണ്. ഹീറോ സ്‌പ്ലെൻഡർ പ്ലസ്, ഹീറോ എച്ച്‌എഫ് ഡീലക്‌സ്, ബജാജ് പ്ലാറ്റിന തുടങ്ങിയ ജനപ്രിയ ബൈക്കുകൾ ഉൾപ്പെടെ ഇന്ത്യയിൽ വിൽക്കുന്ന മറ്റ് 100 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളോട് ഹോണ്ട ഷൈൻ 100 മത്സരിക്കും.

2. പുതിയ ഡയമണ്ട് ഫ്രെയിമിലാണ് ഹോണ്ട ഷൈൻ 100 നിർമ്മിച്ചിരിക്കുന്നത്. ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഡ്യുവൽ സ്‌പ്രിംഗ്-ലോഡഡ് ഷോക്ക് അബ്‌സോർബറുകളും ഇതിനെ സപ്പോർട്ട് ചെയ്യുന്നു. സംയുക്ത ബ്രേക്കിംഗ് സിസ്റ്റത്തിനൊപ്പം രണ്ടറ്റത്തും ഡ്രം ബ്രേക്കുകളും ലഭിക്കുന്നു. എൻട്രി ലെവൽ കമ്മ്യൂട്ടറിന് സ്പീഡോമീറ്റർ, ഓഡോമീറ്റർ, ഫ്യൂവൽ ഗേജ് എന്നിവ ഉൾക്കൊള്ളുന്ന അടിസ്ഥാന അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും ലഭിക്കുന്നു.

3. ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഹോണ്ട ഷൈൻ 100 അതിന്റെ വലിയ മോഡലായ ഷൈൻ 125-ന് സമാനമാണ്. ഹാലൊജൻ ഹെഡ്‌ലാമ്പ്, നീളമുള്ള സിംഗിൾ-പീസ് സീറ്റ്, ബ്ലാക്ക്ഡ്-ഔട്ട് ഘടകങ്ങൾ, 5-സ്പോക്ക് അലോയ് വീലുകൾ എന്നിവയുമായാണ് ഇത് വരുന്നത്. ചുവപ്പ്, നീല, പച്ച, സ്വർണ്ണം എന്നിങ്ങനെ  അഞ്ച് നിറങ്ങളിൽ ഹോണ്ട എത്തുന്നു. ചാരനിറത്തിലുള്ള സ്ട്രൈപ്പുകളുള്ള ബ്ലാക്ക് പെയിന്റ് സ്കീമിൽ ഇത് ലഭ്യമാണ്

4. ഹോണ്ട ഷൈൻ 100 ന് 2,044 എംഎം നീളവും, വീതി 736 എംഎം, ഉയരം 1,076 എംഎം, വീൽബേസ് 1,245 എംഎം, ഗ്രൗണ്ട് ക്ലിയറൻസ് 168 എംഎം, സീറ്റ് ഉയരം 795 എംഎം ലഭിക്കുന്നു. മൊത്തത്തിൽ സൈക്കിൾ വലുപ്പത്തിന്റെ കാര്യത്തിൽ മികച്ചതാണ്. ഇത് വളരെ ചെറുതല്ല. നല്ല ഗ്രൗണ്ട് ക്ലിയറൻസ് ഉള്ളതിനാൽ കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിൽ എളുപ്പത്തിൽ ഓടിക്കാം.

5. 7.6 bhp കരുത്തും 8.05 Nm torque ഉം ഉത്പാദിപ്പിക്കുന്ന 99.7cc സിംഗിൾ സിലിണ്ടർ എയർ കൂൾഡ് ഫ്യൂവൽ-ഇഞ്ചക്റ്റഡ് എഞ്ചിനാണ് പുതിയ ഹോണ്ട ഷൈൻ 100-ന് കരുത്തേകുന്നത്. എഞ്ചിൻ 4-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു, ഇതുവരെ ബൈക്കിൻറെ മൈലേജ് കണക്കുകൾ വെളിപ്പെടുത്തിയിട്ടില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News