Gold Silver Price: കുതിപ്പിനിടെ അല്പം വിശ്രമിച്ച് സ്വർണവില, സ്വര്‍ണവും വെള്ളിയും വാങ്ങാന്‍ ഉത്തമ സമയം

Gold Silver Price:  സ്വര്‍ണവിപണി പരിശോധിച്ചാല്‍  ഒരു പവൻ (22 ഗ്രാം) സ്വർണത്തിന്‍റെ നിരക്ക് 43,000 ത്തിനും  44,200 ഇടയില്‍ നിലകൊള്ളുകയാണ്. അതായത്,  വിലയില്‍  ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ ഒഴിവാക്കിയാല്‍ സ്വര്‍ണവില ഉയര്‍ന്നു തന്നെയാണ് നില കൊള്ളുന്നത്‌. 

Written by - Zee Malayalam News Desk | Last Updated : Sep 25, 2023, 12:25 PM IST
  • ഇന്ന് വിപണിയിൽ ഒരു പവൻ (22 ഗ്രാം) സ്വർണത്തിന്‍റെ നിരക്ക് 43,960 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 5,495 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 4,548 രൂപയുമാണ്.
Gold Silver Price: കുതിപ്പിനിടെ അല്പം വിശ്രമിച്ച് സ്വർണവില, സ്വര്‍ണവും വെള്ളിയും വാങ്ങാന്‍ ഉത്തമ സമയം

Gold Silver Price: കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കുതിപ്പിന് ശേഷം സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണവില. ശനിയാഴ്ച്ച വില ഉയര്‍ന്നതിന് ശേഷം ഞായറാഴ്ചയും ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. 

ഇന്ന് വിപണിയിൽ ഒരു പവൻ (22 ഗ്രാം) സ്വർണത്തിന്‍റെ നിരക്ക്  43,960 രൂപയാണ്. ഒരു ഗ്രാം 22  കാരറ്റ്  സ്വർണത്തിന്‍റെ വില 5,495 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 4,548 രൂപയുമാണ്. 

Also Read: Tarot Card Weekly Horoscope: ഈ രാശിക്കാര്‍ക്ക് അടുത്ത 7 ദിവസത്തിനുള്ളിൽ വന്‍ സാമ്പത്തിക നേട്ടം 

ആഗോള വിപണിയിലെ ഇടിവ് മൂലമാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിനും വെള്ളിക്കും വില കുറയുന്നത്‌ എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. 

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബർ 8 -നായിരുന്നു. ഒരു പവൻ സ്വർണത്തിന് 44,000 രൂപയായിരുന്നു അന്നത്തെ വിപണി വില. ഏറ്റവും കൂടിയ നിരക്ക് സെപ്റ്റംബർ 19 ന് രേഖപ്പെടുത്തിയ 44,160 രൂപയാണ്. 

സ്വര്‍ണവിപണി പരിശോധിച്ചാല്‍  ഒരു പവൻ (22 ഗ്രാം) സ്വർണത്തിന്‍റെ നിരക്ക് 43,000 ത്തിനും  44,200 ഇടയില്‍ നിലകൊള്ളുകയാണ്. അതായത്,  വിലയില്‍  ഉണ്ടാകുണ്ണ്‍ ചെറിയ മാറ്റങ്ങള്‍ ഒഴിവാക്കിയാല്‍ സ്വര്‍ണവില ഉയര്‍ന്നു തന്നെയാണ് നില കൊള്ളുന്നത്‌. 

വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില  103 രൂപയാണ്. ഒരു കിലോ വെള്ളിക്ക് ചെന്നൈയിൽ 79,300 രൂപയാണ് വില. അതേ സമയം മുംബൈയിൽ 75,800 രൂപയും ഡൽഹിയിൽ 75,800 രൂപയും കൊൽക്കത്തയിൽ 75,800 രൂപയുമാണ് വിപണി വില. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

Trending News