Gold Rate : ഇന്ന് ശാന്തം! അറിയാം സംസ്ഥാനത്തെ ഇന്നത്തെ സ്വർണവില

Gold Price Today Kerala : കഴിഞ്ഞ ദിവസം ഒരു ഗ്രാം സ്വർണത്തിന് 40 രൂപയായിരുന്നു വർധിച്ചത്

Written by - Zee Malayalam News Desk | Last Updated : Jun 17, 2023, 02:23 PM IST
  • ഇന്നലെ ഗ്രാമിന് 40 രൂപയാണ് വർധിച്ചത്
  • ജൂൺ മാസത്തിലെ ഏറ്റവും കുറഞ്ഞ വില 15-ാം തീയതി രേഖപ്പെടുത്തിയിരുന്നു
  • വെള്ളി വില ഉയർന്നു
  • 30 പൈസയാണ് വർധിച്ചത്
Gold Rate : ഇന്ന് ശാന്തം! അറിയാം സംസ്ഥാനത്തെ ഇന്നത്തെ സ്വർണവില

Gold Rate Today Kerala : കഴിഞ്ഞ ദിവസത്തെ വൻ വർധനയ്ക്ക് ശേഷം മാറ്റമില്ലാതെ ഇന്നത്തെ സ്വർണവില. ഇന്നലെ ജൂൺ 16ന് പവന് 320 രൂപയാണ് വിപണിയിൽ ഉയർന്നത്. തുടർച്ചയായ ഇടിവിന് ശേഷമാണ് ഇന്നലെ സ്വർണവില കുത്തനെ ഉയർന്നത്. ജൂൺ 15-ാം തീയതി 44,000ത്തിന് താഴെ സ്വർണവില എത്തിയിരുന്നു. എന്നാൽ ഇന്നലെ ആ വില വീണ്ടും 44,000ത്തിന് മുകളിൽ എത്തി. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,510 രൂപയാണ്. ഒരു പവന് 44,080 രൂപയും.

 ജൂൺ മാസത്തിൽ വില ഇടിവോടെയാണ് സ്വർണവ്യാപാരം തുടങ്ങിയത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,570 രൂപ എന്ന നിരക്കിലാണ് ജൂൺ ഒന്നാം തീയതി വ്യാപാരം നടന്നത്. അതേസമയം രണ്ടിന് ഒന്നാം തീയതി കുറഞ്ഞ വിലയുടെ ഇരട്ടി വർധിക്കുകയും ചെയ്തു. ഗ്രാമിന് 5,600 രൂപ നിരക്കിലാണ് ജൂൺ രണ്ടാം തീയതി സ്വർണവ്യാപാരം നടന്നു.  ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവിലായായിരുന്നു ജൂൺ രണ്ടിലേത്. തുടർന്ന് മൂന്നാം തീയതി ശനിയാഴ്ച സ്വർണ വില കുത്തനെ ഇടിഞ്ഞു. ജൂൺ മാസത്തിൽ ഏറ്റവും കുറഞ്ഞ സ്വർണ വില രേഖപ്പെടുത്തിയത് മൂന്നാം തീയതിയായയിരുന്നു. 5,530 രൂപ ആയിരുന്നു മൂന്നാം തീയതിയിലെ സ്വർണ വില. ഗ്രാമിന് 70 രൂപയായിരുന്നു മൂന്നാം തീയതി സ്വർണ വില കുറഞ്ഞത്.

ALSO READ : Gold Price Today: തുടർച്ചയായ ഇടിവിന് ശേഷം സ്വർണവില ഉയർന്നു; വീണ്ടും 44,000ന് മുകളിലെത്തി

തുടർന്ന് അടുത്ത രണ്ട് ദിവസത്തേക്ക് സ്വർണത്തിന്റെ വില മാറ്റമില്ലാതെ തുടരുകയും ചെയ്തു. ശേഷം ജൂൺ ആറിന് സ്വർണത്തിന്റെ വില കുത്തനെ ഗ്രാമിന് 30 രൂപ ഉയർന്നിരുന്നു. ജൂൺ ഏഴാം തീയതി മാറ്റമില്ലാതിരുന്ന സ്വർണവില എട്ടിന് ഗ്രാമിന് 40 രൂപ ഇടിയുകയും ചെയ്തു. ജൂൺ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണവിലയായിരുന്നു ഇത്. ആ 40 രൂപ ജൂൺ 9ന് വർധിക്കുകയായിരുന്നു. ശനിയാഴ്ച പത്ത് രൂപ ഗ്രാമിന് കുറയുകയും ഇതെ വില 11-ാം തീയതിയും തുടരുകയായിരുന്നു. ജൂൺ 12-ാം തീയതി ഗ്രാമിന് പത്ത് രൂപ കുറഞ്ഞപ്പോൾ പവന് 44,320 എന്ന നിരക്കിലാണ് സ്വർണവ്യാപാരം നടന്നത്. 13-ാം തിയതിയും സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ജൂൺ 14, 15 ദിവസങ്ങളിൽ പവന് 280 രൂപ വീതം കുറഞ്ഞിരുന്നു. ശേഷം ഇന്നലെ പവന് 320 രൂപ വർധിക്കുകയായിരുന്നു.

ജൂൺ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

ജൂൺ ഒന്ന്-  44,560

ജൂൺ രണ്ട് - 44,800

ജൂൺ മൂന്ന് - 44,240

ജൂൺ നാല് - 44,240

ജൂൺ അഞ്ച് - 44,240

ജൂൺ ആറ് - 44.480

ജൂൺ ഏഴ് - 44,480

ജൂൺ എട്ട് - 44,160

ജൂൺ ഒമ്പത് - 44,480

ജൂൺ പത്ത് - 44,400

ജൂൺ 11 - 44,400

ജൂൺ 12 - 44,320

ജൂൺ 13 - 44,320

ജൂൺ 14 - 44,040

ജൂൺ 15 - 43,760

ജൂൺ 16 - 44,080

ജൂൺ 17 - 44,080

ഇന്നത്തെ വെള്ളി വില

അതേസമയം വെള്ളി വില ഇന്ന് ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 30 പൈസയാണ് വർധിച്ചത്. ഒരു പവൻ വെള്ളിക്ക് 2.40 രൂപ ഉയർന്നു. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. 103 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News