Kochi: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ മൂന്നു ദിവസമായി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ തുടരുകയാണ് സ്വര്‍ണം.
സ്വര്‍ണം പവന് (8 ഗ്രാം) 35,200 രൂപയും ഗ്രാമിന് 4,400 രൂപയുമാണ് ഇന്നത്തെ വില. സെപ്റ്റംബര്‍ പത്തിന് പവന് 35,280 രൂപയായിരുന്നു സ്വര്‍ണവില. സെപ്റ്റംബര്‍ 11 ന് 80 രൂപ കുറഞ്ഞിരുന്നു. അതിനുശേഷം വിലയില്‍ മാറ്റമുണ്ടായിട്ടില്ല.
സെപ്റ്റംബര്‍ 1ന് പവന് (8 ഗ്രാം) 35,440 രൂപയായിരുന്നു വില. സെപ്റ്റംബര്‍ 4, 5, 6 തീയതികളിലായിരുന്നു സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്
ഓണക്കാലത്ത് ഉയര്‍ന്നുനിന്ന സ്വര്‍ണവില (Gold Rate) ഉത്സവകാലം കഴിഞ്ഞതോടെ താഴുകയായിരുന്നു. രാജ്യാന്തര വിപണിയിലെ വിലയിടിവും ഡോളറിനുള്ള ഡിമാന്‍ഡ് വര്‍ദ്ധിച്ചതും സ്വര്‍ണവിലയില്‍ വലിയ ഇടിവിന് കാരണമായതായാണ് വിലയിരുത്തല്‍.
Also Read: Gold Rate today in Kerala: രണ്ടു ദിവസത്തിന് ശേഷം സ്വര്‍ണ വിലയിൽ ഇടിവ്
അതേസമയം, നിക്ഷേപത്തിനായി ഈ അവസരത്തില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നത് വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ സ്വര്‍ണ നിരക്കില്‍ ചാഞ്ചാട്ടം ഉണ്ടാവുന്ന അവസരത്തില്‍ ഹ്രസ്വ കാല നേട്ടങ്ങള്‍ക്കായി സ്വര്‍ണ നിക്ഷേപം അനുയോജ്യമല്ലെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍, ഈ വര്ഷം അവസാനത്തോടെ സ്വര്‍ണവില കുതിയ്ക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...