Kochi: ഓണമെത്തിയതോടെ സ്വര്‍ണ വിപണിയിലും ഉണര്‍വ്... കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വര്‍ണവിലയില്‍ താരതമ്യേന കുറവ് രേഖപ്പെടുത്തിയശേഷം വിപണി ഉണര്‍ന്നു തുടങ്ങി.
ആഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നും സ്വര്‍ണവില (Gold Rate) ഉയര്‍ന്നുതുടങ്ങി. കഴിഞ്ഞ 3 ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ പവന് (8 ഗ്രാം) 160 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 20 രൂപയും വര്‍ദ്ധിച്ചു. ഇതോടെ, ഇന്ന് സ്വര്‍ണം (Gold Price) പവന് (8 ഗ്രാം) 35,360 രൂപയ്ക്കും ഗ്രാമിന് 4,420 രൂപയ്ക്കുമാണ് വ്യാപാരം നടക്കുന്നത്.
സ്വര്‍ണം പവന് 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വിനിമയ നിരക്ക്. ആഗസ്റ്റ് മാസം 1,2 തിയതികളില്‍ 36,000 രൂപയായിരുന്നു പവന് നിരക്ക്. പിന്നീട് സ്വര്‍ണവില കുറഞ്ഞിരുന്നു.
ആഗസ്റ്റ് 9 മുതല്‍ 11 വരെയുള്ള ദിവസങ്ങളിലായിരുന്നു സ്വര്‍ണത്തിന് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില.
Also Read: Gold Rate today: ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല, കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കുറഞ്ഞത് 560 രൂപ
അതേസമയം, ജൂണ്‍ മാസത്തിലെ സ്വര്‍ണവിലയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണവില കുറയുകയാണ് എന്നത് നിക്ഷേപകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരേപോലെ പ്രതീക്ഷ നല്‍കുന്നു. ജൂണ്‍ മാസത്തില്‍ സ്വര്‍ണവില ഒരു പവന് 36,960 രൂപ വരെ ഉയര്‍ന്നിരുന്നു. രാജ്യാന്തര വിപണിയിലെ വിലയിടിവും ഡോളറിനുള്ള ഡിമാന്‍ഡ് വര്‍ദ്ധിച്ചതും സ്വര്‍ണവിലയില്‍ വലിയ ഇടിവിന് കാരണമായതായാണ് വിലയിരുത്തല്‍.
ഓണമെത്തുമ്പോള്‍ സ്വര്‍ണം വാങ്ങാന്‍ പ്ലാന്‍ ചെയ്തിരുന്നവര്‍ സന്തോഷിക്കാം. വരും ദിവസങ്ങളിലും സ്വര്‍ണ വിലയില്‍ വനേരിയ വ്യതിയാനം മാത്രമേ ഉണ്ടാകൂ എന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. കൂടാതെ, നിക്ഷേപകര്‍ക്കും ഇതൊരു സുവര്‍ണ്ണാവസരമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില (8 ഗ്രാം) നോക്കാം
ബെംഗളൂരു: പവന്‍ 34,944 രൂപ
ചെന്നൈ: പവന്‍ 35,016 രൂപ
ഡല്‍ഹി: പവന്‍ 36,624 രൂപ
ഹൈദരാബാദ്: പവന്‍ 35,088 രൂപ
കൊല്‍ക്കത്ത: പവന്‍ 36,120 രൂപ
ലഖ്‌നൗ: പവന്‍ 35,552 രൂപ
മുംബൈ: പവന്‍ 36,584 രൂപ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...