Kochi: കഴിഞ്ഞ കുറെ ദിവസങ്ങളായി കുറവ് രേഖപ്പെടുത്തിയ ശേഷം ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവില വര്‍ദ്ധിച്ചു.
ഈ മാസം ഇതാദ്യമായാണ് സ്വര്‍ണവില വര്‍ദ്ധിക്കുന്നത്. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 4,450 രൂപയും പവന് 35,600 രൂപയുമായി.
അതേസമയം, വെള്ളിയാഴ്ച സ്വർണവിലയിൽ (Gold Rate) മാറ്റമുണ്ടായിരുന്നില്ല. ഈ ആഴ്ചയുടെ തുടക്കം മുതല്‍ സ്വര്‍ണത്തിന് വില കുറയുകയായിരുന്നു.
രാജ്യാന്തര വിപണിയിലെ വിലയിടിവും ഡോളറിനുള്ള ഡിമാന്‍ഡ് വര്‍ദ്ധിച്ചതും സ്വര്‍ണവിലയില്‍ (Gold Price) വലിയ ഇടിവിന് കാരണമായതായാണ് വിലയിരുത്തല്‍.
പ്രധാന നഗരങ്ങളിലെ സ്വര്‍ണവില (22Ct / 10Gm) ഇപ്രകാരമാണ്: -
ന്യൂഡൽഹി - ₹46,650
ചെന്നൈ - ₹44,960
മുംബൈ - ₹46,400
കൊൽക്കത്ത - ₹47,000
ബാംഗ്ലൂർ - ₹44,500
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...