Gold Rate Today: സ്വർണവിലയിൽ വർദ്ധനവ്; ഇന്ന് ഒറ്റയടിക്ക് കൂടിയത് 600 രൂപ!

Kerala Gold Rate: ഇന്നത്തെ സ്വർണവില 51,400 രൂപയായിട്ടുണ്ട്.  ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 6425 രൂപയായി. 

Written by - Ajitha Kumari | Last Updated : Aug 9, 2024, 11:28 AM IST
  • സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇന്ന് വർദ്ധനവ്
  • ഇന്ന് ഒറ്റയടിക്ക് കൂടിയത് 600 രൂപയാണ്
  • ഇതോടെ സ്വർണവില 51,000 ന് മുകളിലെത്തി
Gold Rate Today: സ്വർണവിലയിൽ വർദ്ധനവ്; ഇന്ന് ഒറ്റയടിക്ക് കൂടിയത് 600 രൂപ!

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇന്ന് വർദ്ധനവ്.  ഇന്ന് ഒറ്റയടിക്ക് കൂടിയത് 600 രൂപയാണ് ഇതോടെ സ്വർണവില 51,000 ന് മുകളിലെത്തി. 

Also Read: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിൽ; വയനാട് ഉരുൾപൊട്ടൽ മേഖലകൾ സന്ദർശിക്കും

 

ഇന്നത്തെ സ്വർണവില 51,400 രൂപയായിട്ടുണ്ട്.  ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 6425 രൂപയായി. കഴിഞ്ഞ മാസം 17 ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. 

Also Read: 500 വർഷങ്ങൾക്ക് ശേഷം നാഗ പഞ്ചമിയിൽ 5 രാജയോഗം; ഇവർക്ക് കരിയറിലും ബിസിനസിലും പുരോഗതി!

 

കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിട്ടിരുന്നു.  ശേഷം കഴിഞ്ഞ മാസം 26 ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തുകയായിരുന്നു. ശേഷം വർധിച്ച സ്വർണവില ഒന്‍പത് ദിവസത്തിനിടെ 1440 രൂപയാണ് കൂടിയത്.  ഇപ്പോഴിതാ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും കുറയാന്‍ തുടങ്ങിയിട്ടുണ്ട്. അഞ്ചുദിവസത്തിനിടെ ആയിരത്തിലധികം രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് സ്വർണവിലയിൽ ഒറ്റയടിക്ക് 600 രൂപ വർധിച്ചത്.  

Also Read: ഇവരാണ് ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാർ, ലഭിക്കും ധനത്തിന്റ പെരുമഴ!

 

ഈ മാസത്തെ സ്വർണവില നോക്കാം...

ആഗസ്റ്റ് 1 ന് ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്ന് 51,600 രൂപയിലെത്തി. ആഗസ്റ്റ് 2  ന് 240 രൂപ ഉയർന്ന് 51,840 രൂപ ആയി, ആഗസ്റ്റ് 3 ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് 51,760 രൂപയും ആഗസ്റ്റ് 4 ന് സ്വർണവിലയിൽ മാറ്റമില്ലായിരുന്നു, ആഗസ്റ്റ് 5 നും  സ്വർണ വിലയിൽ മാറ്റമിലായിരുന്നു.  ആഗസ്റ്റ് 6 ന് ഒരു പവന് സ്വർണത്തിന് 640 രൂപ കുറയുകയും പവന് 51,120 രൂപയുമായി.  ആഗസ്റ്റ്  7 ന് 320 രൂപ കുറഞ്ഞ് 50,800 രൂപയായി  ആഗസ്റ്റ് 8 ന്  - സ്വർണവിലയിൽ മാറ്റമിലായിരുന്നു തുടർന്ന് ഇന്ന് 600 രൂപ കൂടി സ്വർണവില 51400 ആയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News