മുംബൈ: പാലക്കാടിനൊപ്പം മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് ജനവിധി തേടും. മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്ക് 4,136 പേരാണ് ഇന്ന് ജനവിധി തേടുന്നത്. ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള അവസാന ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 38 മണ്ഡലങ്ങളിലെ വോട്ടര്‍മാർ ഇന്ന് വിധിയെഴുതും.
Also Read: പാലക്കാട് ആര് വാഴും, ആര് വീഴും, വോട്ടെടുപ്പ് ആരംഭിച്ചു
ശിവസേന, ബിജെപി, എന്‍സിപി സഖ്യം മഹായുതിയും, കോണ്‍ഗ്രസ്, ശിവസേന (യുബിടി), എന്‍സിപി (ശരദ് പവാര്‍) സഖ്യം മഹാവികാസ് അഘാടിയും തമ്മിലാണ് മഹാരാഷ്ട്രയില്‍ പ്രധാന പോരാട്ടം നടക്കുന്നത്. 1990 ല്‍ 141 സീറ്റ് കിട്ടിയതിന് ശേഷം ഇതുവരെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് 100 ന് മുകളില്‍ സീറ്റ് നേടാൻ കഴിഞ്ഞിട്ടില്ല. ഇത്തവണ കോൺഗ്രസ് 102 സീറ്റുകളിലാണ് മത്സരിക്കുന്നത്.
വിവിധ ജാതി സമുദായങ്ങള്‍ക്കിടയിലെ വിള്ളലും കര്‍ഷക രോഷവും മഹാരാഷ്ട്രയിലെ വിധിയെ ബാധിക്കും. ഇരു സഖ്യവും 170 ലേറെ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ജാര്‍ഖണ്ഡില്‍ നവംബര്‍ 13 ന് ആദ്യഘട്ട വോട്ടെടുപ്പ് നടന്നു. അന്ന് 43 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് വിധിയെഴുതിയത്.
1.23 കോടി വോട്ടര്‍മാരാണ് അവസാനഘട്ടമായ ഇന്ന് വോട്ട് രേഖപ്പെടുത്തുക. 14,00 0ത്തിലധികം പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. പാലക്കാടിന് പുറമേ ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ 14 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇന്ന് നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.