Argentina Football Team: കാൽപന്തിന്റെ മിശിഹ കേരളത്തിലേക്ക്; സൗഹൃദമത്സരം അടുത്തവർഷം

Argentina Football Team: ഔദ്യോ​ഗിക പ്രഖ്യാപനം അർജന്റീന ഫുട്ബോൾ ടീം അസോസിയേഷൻ നടത്തുമെന്ന് മന്ത്രി അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Nov 20, 2024, 11:29 AM IST
  • അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്
  • മെസ്സി അടക്കമുള്ള ഫുട്ബോൾ ടീം കേരളത്തിൽ കളിക്കുമെന്ന് കായിക വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു
  • അടുത്ത വർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായിരിക്കും മത്സരം നടക്കുക
Argentina Football Team: കാൽപന്തിന്റെ മിശിഹ കേരളത്തിലേക്ക്; സൗഹൃദമത്സരം അടുത്തവർഷം

അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ എത്തും. സൂപ്പർ താരം ലയണൽ മെസ്സി അടക്കമുള്ള അ‍ർജന്റീന ടീം കേരളത്തിൽ വരുമെന്ന് സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ. അടുത്ത വർഷം  സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായിരിക്കും മത്സരം നടക്കുക. ഔദ്യോ​ഗിക പ്രഖ്യാപനം അർജന്റീന ഫുട്ബോൾ ടീം അസോസിയേഷൻ നടത്തുമെന്ന് മന്ത്രി അറിയിച്ചു.

 സ്പെയിനിൽ വെച്ച് അ‍ർജന്റീന ടീം മാനേജ്മെന്റുമായി ചർച്ച നടത്തി. ഒന്നരമാസത്തിനകം എ.എഫ്.എ അധികൃതർ കേരളത്തിൽ സന്ദർശനം നടത്തും. എഎഫ്എ പ്രതിനിധികൾ കേരളത്തിൽ എത്തി കളിക്കേണ്ട ​ഗ്രൗണ്ടും സുരക്ഷാകാര്യങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും മറ്റ് കാര്യങ്ങൾ പ്രഖ്യാപിക്കുക.

Read Also: Sanju Samson: സയ്യദ് മുഷ്താഖ് അലി ട്രോഫി; കേരള ടീമിനെ സഞ്ജു സംസൺ നയിക്കും

അതേസമയം എതിരാളികൾ ആരെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.  മത്സരതീയതിയും എ.എഫ്.എ പ്രഖ്യാപിക്കും. ചെലവ് കേരള ​ഗോൾഡ് & സിൽവർ മർച്ചന്റ്സും വ്യാപാരി വ്യവസായി സമിതിയും വഹിക്കും. മത്സരം പൂർണമായും സർക്കാർ നിയന്ത്രണത്തിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

മത്സരത്തിനായി കൊച്ചിക്കാണ് പ്രഥമ പരിഗണനയെന്ന് മന്ത്രി പറഞ്ഞു. മഞ്ചേരി സ്റ്റേഡിയത്തിൽ 20000 കാണികളെ പറ്റൂ. അതുകൊണ്ടാണ് മഞ്ചേരി ഒഴിവാക്കി കൊച്ചി പരി​ഗണിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News