പോസ്റ്റ് ഓഫീസിൽ പണം നിക്ഷേപിച്ച് എല്ലാ മാസവും ഉറപ്പായ വരുമാനം നേടണമെങ്കിൽ ഒരു മികച്ച പദ്ധതി നിങ്ങൾക്ക് തിരഞ്ഞെടുക്കാം. പോസ്റ്റ് ഓഫീസിൻറെ പ്രതിമാസ വരുമാന പദ്ധതിയാണിത്. ലംപ് സം ഡെപ്പോസിറ്റിൽ എല്ലാ മാസവും നിങ്ങൾക്ക് ഉറപ്പുള്ള വരുമാനം നിങ്ങൾക്ക് ഇതിൽ നിന്നും നേടാൻ സാധിക്കും. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ഈ സ്കീമിലെ നിങ്ങളുടെ നിക്ഷേപത്തെ ബാധിക്കില്ല. ഇതിൽ നിങ്ങളുടെ പണം പൂർണ്ണമായും സുരക്ഷിതമായി തുടരും. എംഐഎസ് അക്കൗണ്ടിൽ ഒരു തവണ മാത്രമേ നിക്ഷേപിക്കാവൂ.കാലാവധി 5 വർഷമാണ്.
1000 രൂപ ഉപയോഗിച്ച് അക്കൗണ്ട് തുറക്കാം
പോസ്റ്റ് ഓഫീസിന്റെ ഈ പദ്ധതി പ്രകാരം, 1,000 രൂപ ഉപയോഗിച്ച് നിങ്ങൾക്ക് ഒരു അക്കൗണ്ട് തുറക്കാം. ജോയിന്റ് അക്കൗണ്ടുകളും ഇതിൽ തുറക്കാം. ഒറ്റ അക്കൗണ്ടിൽ 9 ലക്ഷം രൂപ വരെയും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം. അക്കൗണ്ട് തുറന്ന് ഒരു മാസം പൂർത്തിയാകുന്നത് മുതൽ കാലാവധി പൂർത്തിയാകുന്നതുവരെ എല്ലാ മാസവും എംഐഎസിനുള്ള പലിശ ലഭിക്കും. ഏതൊരു ഇന്ത്യൻ പൗരനും പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ നിക്ഷേപിക്കാം. ഈ സ്കീം 2023 ജൂലൈ 1 മുതൽ 7.4 ശതമാനം വാർഷിക പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.
5 വർഷത്തിന് മുമ്പ് നിങ്ങൾക്ക് പണം പിൻവലിക്കാം
എംഐഎസിന്റെ കാലാവധി അഞ്ച് വർഷമാണ് നിക്ഷേപ തീയതി മുതൽ ഒരു വർഷം പൂർത്തിയാകുമ്പോൾ മാത്രമേ നിങ്ങൾക്ക് പണം പിൻവലിക്കാനാകൂ. ചട്ടങ്ങൾ അനുസരിച്ച്, ഒരു വർഷത്തിനും മൂന്ന് വർഷത്തിനും ഇടയിൽ പണം പിൻവലിക്കുകയാണെങ്കിൽ, നിക്ഷേപ തുകയുടെ 2 ശതമാനം കുറച്ച് തിരികെ നൽകും. അക്കൗണ്ട് തുറന്ന് 3 വർഷത്തിന് ശേഷം കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിങ്ങൾ പണം പിൻവലിക്കുകയാണെങ്കിൽ, നിങ്ങളുടെ നിക്ഷേപത്തിന്റെ 1% കുറയ്ക്കും
എംഐഎസിൽ രണ്ടോ മൂന്നോ പേർക്ക് ജോയിന്റ് അക്കൗണ്ട് തുറക്കാം. ഈ അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന വരുമാനം ഓരോ അംഗത്തിനും തുല്യമായി ലഭിക്കും. ജോയിന്റ് അക്കൗണ്ട് എപ്പോൾ വേണമെങ്കിലും ഒറ്റ അക്കൗണ്ടാക്കി മാറ്റാം. ഒറ്റ അക്കൗണ്ടും ജോയിന്റ് അക്കൗണ്ടാക്കി മാറ്റാം. അക്കൗണ്ടിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതിന്, എല്ലാ അക്കൗണ്ട് അംഗങ്ങളും സംയുക്ത അപേക്ഷ നൽകണം. നിങ്ങൾക്ക് ഒരു പോസ്റ്റ് ഓഫീസിൽ നിന്ന് മറ്റൊന്നിലേക്ക് MIS അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാം. കാലാവധി പൂർത്തിയാകുമ്പോൾ ഇത് 5 വർഷത്തേക്ക് കൂടി നീട്ടാം. എംഐഎസ് അക്കൗണ്ടിൽ നോമിനേഷൻ സൗകര്യവുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...