Israel-Hamas War: ഇസ്രായേൽ-ഹമാസ് യുദ്ധം, കുതിച്ചുയര്‍ന്ന് ക്രൂഡ് ഓയിൽ വില

Israel Hamas War Impact on Crude Oil Price: ഇസ്രായേൽ-ഹമാസ് യുദ്ധം ക്രൂഡ് ഓയിൽ വിലയിലും പ്രകടമായി തുടങ്ങി. ക്രൂഡ് ഓയിൽ വില ഇതിനോടകം 4.5 ശതമാനത്തിലധികം വർദ്ധിച്ചു. ക്രൂഡ് ഓയിൽ വിതരണത്തിലും വെല്ലുവിളിയുണ്ടായേക്കുമെന്നാണ് സൂചന.  

Written by - Zee Malayalam News Desk | Last Updated : Oct 9, 2023, 01:34 PM IST
  • ഇസ്രായേൽ-ഹമാസ് യുദ്ധം ആഗോള വിപണിയില്‍ ക്രൂഡ് ഓയിൽ വിലയിലും പ്രകടമായി തുടങ്ങി. ക്രൂഡ് ഓയിൽ വില ഇതിനോടകം 4.5 ശതമാനത്തിലധികം വർദ്ധിച്ചു.
Israel-Hamas War: ഇസ്രായേൽ-ഹമാസ് യുദ്ധം, കുതിച്ചുയര്‍ന്ന് ക്രൂഡ് ഓയിൽ വില

Israel Hamas War Impact on Crude Oil Price: ദീപാവലിയോടെ രാജ്യത്ത് ഇന്ധനവില കുറയുമെന്ന പ്രതീക്ഷയ്ക്ക് മങ്ങല്‍... ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതോടെ ക്രൂഡ് ഓയിൽ വിലയ്ക്കും തീ പിടിച്ചിരിയ്ക്കുകയാണ്...!!

Also Read:   Israel-Palestine war: ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ മരണം 700 കടന്നു; ശക്തമായ പ്രത്യാക്രമണം നടത്തി ഇസ്രയേൽ

അതായത്, ഇസ്രായേൽ-ഹമാസ് യുദ്ധം ആഗോള വിപണിയില്‍ ക്രൂഡ് ഓയിൽ വിലയിലും പ്രകടമായി തുടങ്ങി. ക്രൂഡ് ഓയിൽ വില ഇതിനോടകം 4.5 ശതമാനത്തിലധികം വർദ്ധിച്ചു. വില വര്‍ദ്ധന കൂടാതെ, ക്രൂഡ് ഓയിൽ വിതരണത്തിലും വെല്ലുവിളിയുണ്ടായേക്കുമെന്നാണ് സൂചന.

Also Read:  Shah Rukh Khan: ഷാരൂഖ് ഖാന് വധഭീഷണി, നടന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു 
 
ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള അസംസ്കൃത എണ്ണ വ്യാപാരം എത്രയാണ്?

ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ക്രൂഡ് ഓയിൽ വിലയിൽ 4.5  വര്‍ദ്ധനയാണ് ഉണ്ടായിരിയ്ക്കുന്നത്. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇന്ത്യയുമായുള്ള ഇസ്രായേലിന്‍റെ എണ്ണ വ്യാപാരം 10 ബില്യൺ ഡോളറിലും അധികമാണ്. 2023 സാമ്പത്തിക വർഷത്തിൽ, ഇസ്രായേലിലേക്കുള്ള കയറ്റുമതി 8.5 ബില്യൺ ഡോളറും ഇറക്കുമതി 2.3 ബില്യൺ ഡോളറുമാണ്.

ക്രൂഡ് ഓയിലിന്‍റെ വില എന്താണ്?

ഇസ്രായേല്‍ ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം നിലവില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 4.08% വര്‍ദ്ധിച്ച് 86.17 ഡോളറില്‍ എത്തി. അതേസമയം, ബ്രെന്‍റ്  ക്രൂഡിന്‍റെ വില ബാരലിന് 3.80%  വര്‍ദ്ധിച്ച് 87.79 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.    

നിലവിൽ ഈ യുദ്ധം പശ്ചിമേഷ്യയിലെ പല പ്രദേശങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം മറ്റു പല രാജ്യങ്ങളും  ഇസ്രായേലിനും പലസ്തീനിനും പരസ്യമായി പിന്തുണ നല്‍കിയിട്ടുണ്ട്.  
 
വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഇതുവരെ ഇരു പക്ഷത്തുമായി 1000 ത്തോളം പേര്‍, സൈനികരടക്കം കൊല്ലപ്പെട്ടു. ഇസ്രായേലിനെതിരെ ഹമാസ് വളരെ തീവ്രമായ ആക്രമണമാണ് അഴിച്ചുവിട്ടത്. ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ ശക്തമായ സൈനിക നടപടിയിലൂടെ തിരിച്ചടിയ്ക്കുകയാണ് ഇസ്രയേല്‍...    

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News