Budget 2024: എൻപിഎസ് സംബന്ധിച്ചുള്ള പുതിയ പ്രഖ്യാപനം... മുതിർന്ന പൗരന്മാർക്ക് ലഭിച്ചേക്കും ബമ്പർ ജാക്ക്പോട്ട്

Nirmala Sitharaman: പെൻഷൻ ഫണ്ട് റെഗുലേറ്റർ പിഎഫ്ആർഡിഎ തൊഴിലുടമകളുടെ സംഭാവനകളുടെ നികുതിയുടെ കാര്യത്തിൽ ഇപിഎഫ്ഒയിൽ സമാനത ആവശ്യപ്പെട്ടിട്ടുണ്ട്. ഇടക്കാല ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.   

Written by - Ajitha Kumari | Last Updated : Jan 29, 2024, 10:53 PM IST
  • ഫെബ്രുവരി ഒന്നിന് കേന്ദ്ര സർക്കാർ ഇടക്കാല ബജറ്റ് അവതരിപ്പിക്കും
  • എൻപിഎസ് സംബന്ധിച്ചുള്ള പുതിയ പ്രഖ്യാപനം ബജറ്റിൽ ഉണ്ടായേക്കാം
  • ഇടക്കാല ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
Budget 2024: എൻപിഎസ് സംബന്ധിച്ചുള്ള പുതിയ പ്രഖ്യാപനം... മുതിർന്ന പൗരന്മാർക്ക് ലഭിച്ചേക്കും ബമ്പർ ജാക്ക്പോട്ട്

Interim Budget 2024: ഫെബ്രുവരി ഒന്നിന് കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിൽ ശമ്പളക്കാരായ വിഭാഗക്കാർക്ക് ഏറെ പ്രതീക്ഷകളാണുള്ളത്. ജോലിയുള്ളവരുടെ നികുതി സ്ലാബിലെ മാറ്റങ്ങളോടൊപ്പം 80C യുടെ പരിധി വർദ്ധിപ്പിക്കുമെന്നും ഇവർ പ്രതീക്ഷിക്കുന്നു. ഇതിനുപുറമെ 75 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് നിക്ഷേപ, പിൻവലിക്കൽ നികുതി ആനുകൂല്യങ്ങൾ വർധിപ്പിച്ച് ഇത്തവണ നാഷണൽ പെൻഷൻ പദ്ധതി (NPS) കൂടുതൽ ആകർഷകമാക്കിയേക്കാം. പെൻഷൻ ഫണ്ട് റെഗുലേറ്റർ പിഎഫ്ആർഡിഎ തൊഴിലുടമകളുടെ സംഭാവനകളുടെ നികുതിയുടെ കാര്യത്തിൽ ഇപിഎഫ്ഒയിൽ സമാനത ആവശ്യപ്പെട്ടിട്ടുണ്ട്. ഇടക്കാല ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: എന്താണ് ഇടക്കാല ബജറ്റ്? സമ്പൂര്‍ണ്ണ ബജറ്റിൽ നിന്ന് ഇത് എങ്ങനെ വ്യത്യാസപ്പെടുന്നു?

ധനമന്ത്രി സീതാരാമൻ ആറാം തവണയാണ് ബജറ്റ് അവതരിപ്പിക്കുന്നത്

ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. ഇവർ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റാണിത്. നിലവിൽ ജീവനക്കാർക്കായി ഒരു കോർപ്പസ് സൃഷ്ടിക്കുന്നതിനുള്ള തൊഴിലുടമകളുടെ സംഭാവനയിൽ അസമത്വമുണ്ട്, കോർപ്പറേറ്റ് സംഭാവനകളുടെ 10 ശതമാനം വരെ അടിസ്ഥാന ശമ്പളത്തിൻ്റെയും അലവൻസുകളുടെയും അടിസ്ഥാനത്തിൽ NPS (നാഷണൽ പെൻഷൻ സിസ്റ്റം) സംഭാവനകൾക്ക് നികുതി ഒഴിവാക്കിയിരിക്കുന്നു. ഇപിഎഫ്ഒയുടെ (എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ) കാര്യത്തിൽ ഇത് 12 ശതമാനമാണ്.

എൻപിഎസിൽ നിന്നുള്ള വരുമാനത്തിൽ റിട്ടേൺ ഫയൽ ചെയ്യേണ്ട ആവശ്യമില്ല

Deloitte-ൻ്റെ ബജറ്റ് പ്രതീക്ഷകൾ അനുസരിച്ച് NPS വഴി ദീർഘകാല സേവിംഗ്സ് പ്രോത്സാഹിപ്പിക്കുന്നതിനും 75 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാരുടെ നികുതി ഭാരം കുറയ്ക്കുന്നതിനും, NPS-ൻ്റെ വാർഷിക ഭാഗം നിക്ഷേപകർക്ക് നികുതി ഇളവ് നൽകും.  സാമ്പത്തിക ഉപദേശക, ഓഡിറ്റ് സേവന കമ്പനിയായ ഡെലോയിറ്റ്  പറയുന്നതനുസരിച്ച് 75 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ എൻപിഎസിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ ആദായനികുതി ഫയൽ ചെയ്യേണ്ടതില്ലെന്ന് ഉറപ്പാക്കാൻ എൻപിഎസും പലിശയും പെൻഷനും സംയോജിപ്പിക്കാം.

Also Read: പ്രതിരോധശേഷി വർധിപ്പിക്കാൻ ഈ സൂപ്പ് സൂപ്പറാ, അറിയാം... 

50,000 രൂപ വരെ കിഴിവ് ലഭ്യമാകും

നിലവിൽ മൊത്തം പിൻവലിക്കലിന്റെ 60 ശതമാനം നികുതിയുടെ പരിധിയിൽ വരുന്നില്ല. പുതിയ നികുതി വ്യവസ്ഥയിൽ എൻപിഎസിലെ നിക്ഷേപത്തിന് നികുതി ഇളവ് നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. നിലവിൽ സെക്ഷൻ 80CCD (1B) പ്രകാരം NPS ലേക്ക് ഒരു വ്യക്തിയുടെ സംഭാവന 50,000 രൂപ വരെ പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ കിഴിവിന് അർഹമാണ്. എന്നാൽ പുതിയ നികുതി വ്യവസ്ഥയിലില്ല.  പഴയ നികുതി വ്യവസ്ഥയിൽ 80 സി പ്രകാരം ലഭ്യമായ 1.5 ലക്ഷം രൂപയേക്കാൾ കൂടുതലാണിത്.

സർക്കാർ ജീവനക്കാരെ സംബന്ധിച്ച് പെൻഷൻ സമ്പ്രദായം അവലോകനം ചെയ്യുന്നതിനും അത് മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ നിർദ്ദേശിക്കുന്നതിനുമായി ധനകാര്യ സെക്രട്ടറി ടി വി സോമനാഥൻ്റെ നേതൃത്വത്തിൽ സർക്കാർ കഴിഞ്ഞ വർഷം ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ സമിതി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലയെന്നതും ശ്രദ്ധേയം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News