Interim Budget 2024: ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചത് ആരാണ്?

Interim Budget 2024:  ബജറ്റ് അവതരണങ്ങളില്‍ മൊറാർജി ദേശായി 10 ബജറ്റുകളുമായി മുന്നിട്ട് നിൽക്കുന്നു. തൊട്ടുപിന്നില്‍ പി ചിദംബരം ആണ്.

Written by - Zee Malayalam News Desk | Last Updated : Jan 6, 2024, 08:40 PM IST
  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പേപ്പർ രഹിത ബജറ്റ് 2021 ലാണ് അവതരിപ്പിച്ചത്. കോവിഡ്-19 മഹാമാരി മൂലമാണ് ബജറ്റ് ഡിജിറ്റൽ അവതരണത്തിലേക്ക് നീങ്ങിയത്.
Interim Budget 2024: ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചത് ആരാണ്?

New Delhi: രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റിന്‍റെ മിനുക്കുപണിയിലാണ് ധനകാര്യ വകുപ്പ്  ഫെബ്രുവരി 1ന് ലോക്‌സഭയിൽ തുടർച്ചയായ മൂന്നാം വർഷവും "പേപ്പർലെസ്" ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്  ധനമന്ത്രി നിർമ്മല സീതാരാമൻ. മാസങ്ങള്‍ക്കകം പൊതു തിരഞ്ഞെടുപ്പ് വരാനിരിക്കെ ഇത് ഒരു ഇടക്കാല ബജറ്റാണ്. 

Also Read:  Kuber Dev Zodiac Signs: ഈ രാശിക്കാര്‍ ഏറ്റവും സമ്പന്നര്‍!! കുബേര്‍ ദേവന്‍റെ അനുഗ്രഹം എന്നും ഒപ്പം 
 
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പേപ്പർ രഹിത ബജറ്റ്  2021 ലാണ് അവതരിപ്പിച്ചത്. കോവിഡ്-19 മഹാമാരി മൂലമാണ് ബജറ്റ് ഡിജിറ്റൽ അവതരണത്തിലേക്ക് നീങ്ങിയത്. 2024-ലെ വരാനിരിക്കുന്ന ഇടക്കാല ബജറ്റും മറ്റ് പൊതു ബജറ്റുകളെപ്പോലെ തന്നെ പേപ്പർ രഹിതവും ഡിജിറ്റലായി അവതരിപ്പിക്കുന്ന ആദ്യ ഇടക്കാല ബജറ്റും ആയിരിക്കും.

Also Read:  Aditya L1: ആദിത്യ എൽ1 ഹാലോ ഭ്രമണപഥത്തില്‍, ISRO യുടെ നേട്ടത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

രാജ്യത്ത് ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, ഈ സമ്പൂർണ സാമ്പത്തിക നടപടിയെക്കുറിച്ച് ആകർഷകമായ ചില കാര്യങ്ങൾ അറിയാം. 

ബജറ്റിനെ സംബന്ധിച്ച ചില ചരിത്രപരമായ കാര്യങ്ങളിലേക്ക് കടക്കാം! ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ചത് ആരാണ് എന്നറിയാമോ? ജന്മദിനത്തില്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി ആരാണ്? അദ്ദേഹത്തിന്‍റെ ജന്മദിനത്തിന്‍റെ പ്രത്യേകത എന്താണ്? രാജ്യത്ത് ആദ്യമായി ബജറ്റ് അവതരിപ്പിച്ച വനിത ആരാണ്?

1999-ന് മുമ്പ്, ബ്രിട്ടീഷ് കാലഘട്ടത്തിലെ ഒരു സമ്പ്രദായത്തെ തുടർന്ന് ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസം വൈകുന്നേരം 5 മണിക്ക് ആയിരുന്നു കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരുന്നത്. 1999-ല്‍ അതിന് മാറ്റം വന്നു. ബജറ്റ് അവതരണം രാവിലെ 11 ലേക്ക് മാറ്റി മുൻ ധനമന്ത്രി യശ്വന്ത് സിൻഹ ചരിത്രം മാറ്റിയെഴുതി

അന്നത്തെ ധനമന്ത്രി കൂടിയായിരുന്ന മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, ഇന്ത്യയിൽ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ വനിതയായി. 2019 ല്‍ ഈ സുപ്രധാന റോൾ ഏറ്റെടുക്കുന്ന രണ്ടാമത്തെ വനിതയായി നിർമ്മല സീതാരാമൻ. തുടര്‍ച്ചയായി 5 ബജറ്റുകൾ അവതരിപ്പിച്ചതിന്‍റെ റെക്കോർഡും സീതാരാമന്‍റെ പേരിലാണ്, 2019 മുതൽ തുടർച്ചയായ അഞ്ചാമത്തെ ബജറ്റ് കൂടിയാണ് ഇത്. 

ബജറ്റ് അവതരണങ്ങളില്‍ മൊറാർജി ദേശായി 10 ബജറ്റുകളുമായി മുന്നിട്ട് നിൽക്കുന്നു. തൊട്ടുപിന്നില്‍ പി ചിദംബരം ആണ്. രണ്ടുതവണ മൊറാർജി ദേശായി തന്‍റെ ജന്മദിനത്തില്‍ ബജറ്റ് അവതരിപ്പിച്ചു, അതായത്, അതിവര്‍ഷത്തിലാണ് ഇത്. കാരണം അദ്ദേഹം ജനിച്ചത്‌ 1896,ഫെബ്രുവരി 29 നാണ്.  

രണ്ടാം സ്ഥാനത്ത്  പി ചിദംബരം 9, പ്രണബ് മുഖർജി 8, യശ്വന്ത് സിൻഹ, വൈ ബി ചവാൻ, സി ഡി ദേശ്മുഖ് എന്നിവർ 7 ബജറ്റുകള്‍ വീതവും മൻമോഹൻ സിംഗ് 6, അരുൺ ജെയ്റ്റ്‌ലി 5 ബജറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News