ന്യൂഡൽഹി: അരി, ഗോതമ്പ്, ആട്ട എന്നിവ അടക്കം നിത്യോപയോഗ സാധനങ്ങളുടെ വില റെക്കോർഡിൽ. ഒരു ദശാബ്ദത്തിനിടെ ഗോതമ്പിന്റെയും ആട്ടയുടെയും ഏറ്റവും ഉയർന്ന വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉപഭോക്തൃ കാര്യ വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, നിലവിൽ 38.25 രൂപയാണ് ഒരു വർഷം മുമ്പ് കിലോയ്ക്ക് 35.74 രൂപയായിരുന്നു. ആട്ടയുടെ വില ഒരു വർഷം മുമ്പ് കിലോയ്ക്ക് 28.24 രൂപയായിരുന്നത് ഇപ്പോൾ കിലോയ്ക്ക് 33.43 രൂപയാണ്.
ഉരുളക്കിഴങ്ങ് 31 രൂപ/കിലോ, തക്കാളി രൂപ 50/കിലോ, കാപ്സിക്കം രൂപ 200/കിലോ എന്നിവയാണ് മറ്റുള്ളവയുടെ വിസ. തുവര പരിപ്പ് 102.7 രൂപയായിരുന്നത് 111.95 രൂപയായി ഉയർന്നു. ഒരു കിലോയുടെ വിലയാണിത്. അതേസമയം ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിനും വിതരണത്തിനുമുള്ള സംസ്ഥാനത്തിന്റെ നോഡൽ ഏജൻസിയായ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ബഫർ സ്റ്റോക്കിൽ ജനുവരി 1 വരെ ഏകദേശം 171.70 ലക്ഷം ടൺ ഗോതമ്പാണുള്ളത്.
Also Read: Republic Day 2023 : 74-ാം റിപ്പബ്ലിക്ക് ദിനാഘോഷ നിറവിൽ രാജ്യം; ഡൽഹിയിൽ കനത്ത സുരക്ഷ
ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം (ഒഎംഎസ്എസ്) നയത്തിന് കീഴിൽ ഹോൾ സെയിൽ ഉപഭോക്താക്കൾക്കും സ്വകാര്യ വ്യാപാരികൾക്കും കാലാകാലങ്ങളിൽ ഓപ്പൺ മാർക്കറ്റിൽ മുൻകൂട്ടി നിശ്ചയിച്ച വിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ, പ്രത്യേകിച്ച് ഗോതമ്പ്, അരി എന്നിവ വിൽക്കാൻ സർക്കാർ എഫ്സിഐയെ അനുവദിക്കുന്നു. ഈ പ്രവർത്തനത്തിന്റെ ഉദ്ദേശ്യം കുറഞ്ഞ സീസണിൽ വിതരണം വർദ്ധിപ്പിക്കുകയും പൊതു ഓപ്പൺ മാർക്കറ്റ് വിലകൾ നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ്.
എഫ്‌സിഐയിൽ നിന്ന് ഗോതമ്പ് സ്റ്റോക്കുകൾ ഇറക്കണമെന്ന് മാവ് മില്ലുകാർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഗോതമ്പിന്റെയും ആട്ടയുടെയും വില കുറക്കുന്നതിനായി സർക്കാർ ബഫർ സ്റ്റോക്കിൽ നിന്ന് 30 ലക്ഷം ടൺ ഗോതമ്പ് പൊതു വിപണിയിൽ വിൽക്കാൻ ബുധനാഴ്ച അനുമതി നൽകിയിട്ടുണ്ട്. വില നിയന്ത്രിക്കാൻ സർക്കാർ സംവിധാനങ്ങൾ വഴി വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് ഫുഡ് സെക്രട്ടറി സഞ്ജീവ് ചോപ്ര പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...