കാര്യം രണ്ട് മണിക്കൂർ മാത്രമാണ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പ്രവർത്തിക്കാതിരുന്നതെങ്കിലും വലിയ നഷ്ടമാണ് മെറ്റയ്ക്ക് ഇത് വഴി ഉണ്ടായതെന്ന് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ബ്രീട്ടീഷ പത്രമായ ഡെയിലി മെയിൽ തങ്ങളുടെ വെബ്സൈറ്റിൽ പങ്ക് വെച്ചത് 800 കോടിയെങ്കിലും മെറ്റക്ക് നഷ്ടമായി എന്നാണ് . മെറ്റയുടെ ഒാഹരികൾ 1.5 ശതമാനമാണ് ഇടിവുണ്ടായത്.
പരസ്യങ്ങൾ വഴിയാണ് ഭൂരിഭാഗം വരുമാനവും എത്തുന്ന മെറ്റയിൽ പ്ലാറ്റ്ഫോമുകൾ നിശ്ചലമായതോടെ പരസ്യ വരുമാനത്തിൽ വലിയ ഇടിവുണ്ടായി. എന്നാൽ 300 കോടിയാണ് മെറ്റയുടെ നഷ്ടമെന്ന് സോഴ്സുകളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കോടീശ്വരമാരുടെ പട്ടികയിൽ സക്കർബർഗിൻറെ വരുമാനത്തിൽ 2.79 ബില്യൺ ഡോളറിൻറെ ഇടിവാണ് രേഖപ്പെടുത്തിയത്.
ALSO READ: സക്കർബർഗ് കല്യാണത്തിന് പോയിട്ടാണോ ഫേസ്ബുക്ക് പോയത്? യഥാർത്ഥ കാരണം എന്തായിരുന്നു
ഇതാദ്യമായല്ല മെറ്റക്ക് ഇത്രയും വലിയ നഷ്ടം ഉണ്ടാവുന്നത്. ഇതിന് മുൻപ് 2021-ൽ 6 മണിക്കൂറോളം ഫേസ്ബുക്ക്, വാട്സാപ്പ് പ്ലാറ്റ്ഫോമുകൾ പണിമുടക്കിയത് വലിയ ചർച്ചയായിരുന്നു. അന്നും വലിയ നഷ്ടമാണ് കമ്പനിക്കുണ്ടായത്. അതേസമയം യഥാർത്ഥത്തിൽ എന്താണ് രണ്ട് മണിക്കൂർ ഫേസ്ബുക്കിന് പറ്റിയെന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തമല്ല. സെർവ്വർ തകരാർ, ടെക്നിക്കൽ ഗ്ലിച്ച്, തുടങ്ങിയ നിരവധി കാരണങ്ങളാണ് വിദഗ്ധർ പറയുന്നത്. എന്തായാലും മെറ്റയുടെ ഇൻറേണൽ പ്രശ്നമാണെന്നത് ഏകദേശം വ്യക്തമായിട്ടുണ്ട്.
അക്കൗണ്ടുകൾ തനിയെ ലോഗൗട്ട് ആവുകയും വീണ്ടും ലോഗിൻ ചെയ്യുന്നവർക്ക് പാസ്വർഡ് ചോദിക്കുകയും ചെയ്തതോടെ യൂസർമാർ ആശങ്കയിലായി. തങ്ങളുടെ അക്കൗണ്ടുകൾ ഹാക്ക് ആയി എന്ന് കരുതി വീണ്ടു് പാസ്വേർഡുകൾ റീ സെറ്റ് ചെയ്യുകയും വീണ്ടും ലോഗിൻ ചെയ്യാൻ ശ്രമിക്കുകയും ചെയ്തെങ്കിലും ഫലം നിരാശയായിരുന്നു . സമാന പ്രശ്നം യൂട്യൂബിലും ചില യൂസർമാർക്ക് നേരിട്ടെന്നാണ് റിപ്പോർട്ട്. എന്നാൽ രാത്രിയോടെ തങ്ങളുടെ എല്ലാ പ്രോഡക്ടുകളുടെയും തകരാറുകൾ മെറ്റ തന്നെ പരിഹരിച്ചു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy