Facebook Down Reason: സക്കർബർഗ് കല്യാണത്തിന് പോയിട്ടാണോ ഫേസ്ബുക്ക് പോയത്? യഥാർത്ഥ കാരണം എന്തായിരുന്നു

Facebook Instagram Down: അക്കൗണ്ടുകൾ ഹാക്ക് ആയി എന്ന് കരുതി വീണ്ടു് പാസ്വേർഡുകൾ റീ സെറ്റ് ചെയ്യുകയും വീണ്ടും ലോഗിൻ ചെയ്യാൻ ശ്രമിക്കുകയും ചെയ്തെങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെ എക്സിലും (ട്വിറ്റ‍ർ), ലിങ്ക്ഡ് ഇന്നിലും യൂസർമാരുടെ തിരക്കായിരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 6, 2024, 09:12 AM IST
  • സമാന പ്രശ്നം യൂട്യൂബിലും ചില യൂസർമാ‍ർക്ക് നേരിട്ടെന്നാണ് റിപ്പോ‍ർട്ട്
  • രാത്രിയോടെ തങ്ങളുടെ എല്ലാ പ്രോഡക്ടുകളുടെയും തകരാറുകൾ മെറ്റ തന്നെ പരിഹരിച്ചു
  • 2 മണിക്കൂറോളം സമയമാണ് ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം, ത്രെഡ് എന്നിവ പ്രവ‍ർത്തന രഹിതമായത്
Facebook Down Reason: സക്കർബർഗ് കല്യാണത്തിന് പോയിട്ടാണോ ഫേസ്ബുക്ക് പോയത്? യഥാർത്ഥ കാരണം എന്തായിരുന്നു

വളരെ അപ്രതീക്ഷിതമായിരുന്നു ചൊവ്വാഴ്ച രാത്രി ഫേസ്ബുക്ക് യൂസർമാർക്ക് സംഭവിച്ചത്. അക്കൗണ്ടുകൾ വളരെ പെട്ടെന്ന് ലോഗൗട്ട്‌ ആവുകയും വീണ്ടും ലോഗിൻ ചെയ്യുന്നവർക്ക് പാസ്വർഡ് ചോദിക്കുകയും ചെയ്തതോടെ പലരും ആശങ്കയിലായി. പലരും തങ്ങളുടെ അക്കൗണ്ടുകൾ ഹാക്ക് ആയി എന്ന് കരുതി വീണ്ടു് പാസ്വേർഡുകൾ റീ സെറ്റ് ചെയ്യുകയും വീണ്ടും ലോഗിൻ ചെയ്യാൻ ശ്രമിക്കുകയും ചെയ്തെങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെ എക്സിലും (ട്വിറ്റ‍ർ), ലിങ്ക്ഡ് ഇന്നിലും യൂസർമാരുടെ തിരക്കായിരുന്നു. ലോകം മുഴുവനുമുള്ള മെറ്റയുടെ ഉപയോക്താക്കൾക്കെല്ലാം ഇതേ പ്രശ്നം സ്ഥിരീകരിച്ചിരുന്നു.

യൂട്യൂബിലും

സമാന പ്രശ്നം യൂട്യൂബിലും ചില യൂസർമാ‍ർക്ക് നേരിട്ടെന്നാണ് റിപ്പോ‍ർട്ട്. എന്നാൽ രാത്രിയോടെ തങ്ങളുടെ എല്ലാ പ്രോഡക്ടുകളുടെയും തകരാറുകൾ മെറ്റ തന്നെ പരിഹരിച്ചു. 2 മണിക്കൂറോളം സമയമാണ്  ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം, ത്രെഡ് എന്നിവ പ്രവ‍ർത്തന രഹിതമായത്. സെർവ്വറുകളിലുണ്ടായ തകരാറാണ് ഇതിന് കാരണമെന്നാണ് സൂചന.

 

തമ്മിലടി-കല്യാണം

ഇതിനിടയിൽ എക്സ് (ട്വിറ്റ‍ർ) സിഇഒ ഇലോൺ മസ്കിന്റെ പോസ്റ്റാണ് യൂസർമാരെ ചിരിപ്പിച്ചത്. നിങ്ങളീ പോസ്റ്റ് വായിക്കുന്നുണ്ടെങ്കിൽ അതിന‍ർഥം ‍ഞങ്ങളുടെ സെർവറുകളും പ്രവ‍ർത്തിക്കുന്നുണ്ട് എന്നായിരുന്നു മസ്ക് ട്വീറ്റ് ചെയ്തത്. അതേസമയം മറ്റൊരു വിഭാ​ഗം യൂസർമാ‍ർ പറഞ്ഞത് അനന്ത് അംബാനിയുടെ മകന്റെ കല്യാണത്തിനായി സക്ക‍ർബ‍‍ർ​ഗ് പോയതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമെന്നാണ്. അതേസമയം പണിയറിയാത്ത ഏതോ ജീവനക്കാരന്റെ കയ്യബദ്ധമായിരിക്കും എല്ലാം പ്രശ്നങ്ങൾക്കും കാരണമെന്ന് ഒരു വിഭാ​ഗം ആളുകളും പറയുന്നു. സംഭവം എന്തായാലും രാത്രിയോടെ പ്രശ്നം ​പരിഹരിച്ചതിനാൽ യൂസർമാ‍‍ർക്കും ആശ്വാസം. എങ്കിലും ട്രോളുകൾക്ക് കുറവൊന്നുമില്ല.

 

20 വ‍ർഷം മുൻപ്

ഇതിനിടയിൽ ചില കോമഡി പോസ്റ്റുകളും സക്ക‍‍ർബർ​ഗ് പങ്ക് വെക്കുന്നുണ്ട്. 20 വർഷം മുൻപ് താനൊരിക്കലും ചിന്തിച്ചിട്ടില്ല ഇങ്ങനെയൊരു സെർവ്വ‍ർ തകരാർ ഇത്രയുമധികം ജനങ്ങളെ ബാധിക്കുമെന്ന് പറഞ്ഞാണ് എക്സിൽ ബർ​ഗ് ട്വീറ്റ് ചെയ്തത്.  പ്രശ്നങ്ങൾ പരിഹരിച്ചിതിലെ ആശ്വാസവും സക്ക‍ർബർ​ഗ് പങ്ക് വെച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News