ന്യൂഡൽഹി: നിങ്ങൾ എസ്ബിഐ കാർഡ് വഴി പെയ്മൻറ് നടത്തുന്നവരാണോ? എങ്കിലിതാ നിങ്ങൾക്കായി ഒരു സുപ്രധാന അറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് എസ്ബിഐ. ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്കായാണ് എസ്ബിഐയുടെ അറിയിപ്പ്. ഇനിമുതൽ എസ്ബിഐ ക്രെഡിറ്റ് കാർഡ് വഴി വാടക അടക്കുന്നവർക്ക് ഇനിമുതൽ എസ്ബിഐ നൽകിയിരുന്ന റിവാർഡ് പോയൻറുകൾ ലഭിച്ചേക്കില്ല.
2024 ഏപ്രിൽ 1 മുതലായിരിക്കും ബാങ്ക് ഇത് നടപ്പിലാക്കുക. എന്നാൽ എല്ലാ കാർഡ് ഉപഭോക്താക്കൾക്കും ഇത് ബാധകമായിരിക്കില്ല. പുതിയ മാറ്റങ്ങൾക്ക് കൂടി തയ്യാറെടുക്കുകയാണ് എസ്ബിഐ.ഇതിൻറെ ഭാഗമായി, 2024 മാർച്ച് 1 മുതൽ ഇനി ഫിസിക്കൽ കാർഡുകൾ എസ്ബിഐയിൽ നിന്ന് ലഭിക്കില്ല. DreamFolks അംഗത്വം നൽകുന്നതിൻറെ ഭാഗമായാണിത്.
ഇതിന് പുറമെ എസ്ബിഐ ക്രെഡിറ്റ് കാർഡിൻറെ കുറഞ്ഞ കുടിശ്ശിക തുക കണക്കുകൂട്ടുന്നതും ഇനി പുതിയ രീതിയിലാവും. ക്രെഡിറ്റ് കാർഡ് ബില്ലുകളിൽ കുടിശ്ശികയുള്ള മിനിമം തുക (MAD) കണക്കാക്കുന്ന രീതിയിലാണ് മാറ്റം. ഇത് 2024 മാർച്ച് 15 മുതൽ നിലവിൽ വന്നു കഴിഞ്ഞു. ബില്ലിംഗ് രീതികളിൽ സുതാര്യത ഉറപ്പാക്കാനാണ് ഈ ക്രമീകരണം ലക്ഷ്യമിടുന്നത്.
റിവാർഡ് പോയൻറ് ഇനി ലഭിക്കാത്തവർ
- എസ്ബിഐ കാർഡ് എലൈറ്റ്
- എസ്ബിഐ എലൈറ്റ് അഡ്വാൻറേജ്
- എസ്ബിഐ കാർഡ് പൾസ്
- സിംപ്ലി ക്ലിക്ക് എസ്ബിഐ കാർഡ്
- സിംപ്ലി ക്ലിക്ക് അഡ്വാൻറ്റേജ് എസ്ബിഐ കാർഡ്
- എസ്ബിഐ കാർഡ് പ്രൈം
- എസ്ബിഐ കാർഡ് പ്രൈം അഡ്വാൻറേജ്
- എസ്ബിഐ കാർഡ് പ്ലാറ്റിനം
- എസ്ബിഐ കാർഡ് പ്രൈം പ്രോ
- എസ്ബിഐ കാർഡ് ശൗര്യ സെലക്ട്
- എസ്ബിഐ കാർഡ് പ്ലാറ്റിനം അഡ്വാൻറേജ്
- എസ്ബിഐ കാർഡ് സിംപ്ലി സേവ്
- സിംപ്ലി സേവ് എംപ്ലോയി എസ്ബിഐ കാർഡ്
- സിംപ്ലി സേവ് അഡ്വാൻറ്റേജ് എസ്ബിഐ കാർഡ്
- ഗോൾഡ് & മോർ ടൈറ്റാനിയം എസ്ബിഐ കാർഡ്
- എസ്ബിഐ കാർഡ് ഉന്നതി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.