SBI Credit Card : ക്രെഡിറ്റ് കാർഡ് വൗച്ചറും റിവാർഡ് പോയിന്റും എല്ലാം വേഗം ഉപയോഗിച്ചോള്ളൂ; 2023 ജനുവരി മുതൽ എസ്ബിഐ മാറ്റങ്ങൾ വരുത്തുന്നു

SBI Credit Card New Rules and Guidelines സിമ്പ്ലിക്ലിക്ക് കാർഡ് ഉടമകൾക്കായിട്ടാണ് പുതിയ നിയമം കൊണ്ടുവരുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 15, 2022, 06:15 PM IST
  • എസ്ബിഐയുടെ വെബ്സൈറ്റ് പ്രകാരം രണ്ട് പ്രധാനപ്പെട്ട നിയമങ്ങളാണ് ജനുവരി 2023 മുതൽ പുതുക്കുന്നത്.
  • ഈ ഓൺലൈൻ സേവനങ്ങൾക്കായി ഉപയോഗിക്കുന്ന വൗച്ചർ, റിവാർഡ് പോയിന്റുകളുടെ ഉപയോഗിത്തിലാണ് എസ്ബിഐ മാറ്റങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
SBI Credit Card : ക്രെഡിറ്റ് കാർഡ് വൗച്ചറും റിവാർഡ് പോയിന്റും എല്ലാം വേഗം ഉപയോഗിച്ചോള്ളൂ; 2023 ജനുവരി മുതൽ എസ്ബിഐ മാറ്റങ്ങൾ വരുത്തുന്നു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 2023 ജനുവരി മുതൽ തങ്ങളുടെ ക്രെഡിറ്റ് കാർഡ് നിയമങ്ങൾ പുതുക്കുന്നു. സിമ്പ്ലിക്ലിക്ക് (ആമസോൺ, ഫ്ലിപ്പ്ക്കാർട്ട് തുടങ്ങി സ്ഥാപനങ്ങളുടെ സഹസേവനത്തിലുള്ള കാർഡുകൾ) കാർഡ് ഉടമകളുടെ പണമിടപാടിലാണ് എസ്ബിഐ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. എസ്ബിഐയുടെ വെബ്സൈറ്റ് പ്രകാരം രണ്ട് പ്രധാനപ്പെട്ട നിയമങ്ങളാണ് ജനുവരി 2023 മുതൽ പുതുക്കുന്നത്. ഈ ഓൺലൈൻ സേവനങ്ങൾക്കായി ഉപയോഗിക്കുന്ന വൗച്ചർ, റിവാർഡ് പോയിന്റുകളുടെ ഉപയോഗിത്തിലാണ് എസ്ബിഐ മാറ്റങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ഇത്തരത്തിലുള്ള കാർഡ് ഉടമകൾക്ക് ക്ലിയർ ട്രിപ്പ് നൽകുന്ന വൗച്ചറുകൾ ഒരു പണമിപാട് സേവനത്തിനെ ഉപയോഗിക്കാനെ സാധിക്കൂ. മറ്റ് വൗച്ചറുകളോ ഓഫറുകളോ ചേർത്ത് ആ സേവനം 2023 ജനുവരി ആറ് മുതൽ  ഉപയോഗിക്കാൻ സാധിക്കില്ലയെന്ന് എസ്ബിഐ തങ്ങളുടെ വെബ്സൈറ്റിലൂടെ അറിയിച്ചു.

ALSO READ : SBI Account Update: നിങ്ങളുടെ എസ്ബിഐ അക്കൗണ്ടിൽ നിന്ന് 147.5 രൂപ കുറച്ചോ? കാരണമിതാണ്

ഇതിന് പുറമെ റിവാർഡ് പോയിന്റ് ഉപയോഗിക്കുന്നതിലും എസ്ബിഐ മാറ്റം വരുത്തിയിരിക്കുകയാണ്. നേരത്തെ അമസോണിലെ സേവനങ്ങൾക്ക് 10X റിവാർഡ് പോയിന്റുകൾ ഉപയോക്താക്കൾക്ക് ഉപയോഗിക്കാമായിരുന്നു. എന്നാൽ പുതുവർഷം അതായത് 2023 ജനുവരി ഒന്ന് മുതൽ 5X റിവാഡ് പോയിന്റുകൾ മാത്രമെ ഉപയോഗിക്കാൻ സാധിക്കൂ. എന്നാൽ മറ്റ് ഓൺലൈൻ സേവനങ്ങൾ നൽകുന്ന അപ്പോളോ 24x7, ബുക്ക്മൈഷോ, ക്ലിയർട്രിപ്പ്, ഈസിഡിനെർ, ലെൻസ്കാർട്ട്, നെറ്റ്മെഡ്സ് എന്നിവയ്ക്കായി 10X റിവാർഡ് പോയിന്റുകൾ ഉപയോഗിക്കാവുന്നതാണ്.

എസ്ബിഐ ക്രെഡിറ്റ് കാർഡ് ഇഎംഐ പ്രൊസെസ്സിങ് ഫീസ്

കഴിഞ്ഞ മാസം നവംബർ 15 മുതലാണ് എസ്ബിഐ തങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്കായി ഏർപ്പെടുത്തിയിരുന്ന ഇഎംഐ പ്രൊസെസ്സിങ് ഫീസ് ഉയർത്തിയത്. നേരത്തെ ഒരു പണമിടപാട് ഇഎംഐയായി മാറ്റാൻ എസ്ബിഐ സ്വീകരിച്ചുകൊണ്ടിരുന്നത് 99 രൂപയായിരുന്നു. നവംബർ 15 മുതൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് അത് 199 രൂപയായി ഉയർത്തിയിരുന്നു. ഒപ്പം നികുതിയും ഏർപ്പെടുത്തുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News