Small Savings Schemes: പിപിഎഫ് പലിശക്ക് മാറ്റം വരുമോ? സെപ്തംബർ 30-ന് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശയിൽ എന്ത് സംഭവിക്കും

ഇത്തവണയും പിപിഎഫിന്റെ പലിശ നിരക്കിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. 2020 ഏപ്രിൽ മുതൽ പി‌പി‌എഫിന്റെ പലിശ നിരക്ക് പരിഷ്‌കരിച്ചിട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : Sep 23, 2023, 02:42 PM IST
  • ഇത്തവണയും പിപിഎഫിന്റെ പലിശ നിരക്കിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല
  • ജൂലായ്-സെപ്റ്റംബർ പാദത്തിലാണ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് 30 ബേസിസ് പോയിന്റുകൾ വർധിപ്പിച്ചത്
  • ഒരു വ്യക്തിക്ക് ഒരു വർഷത്തിൽ 1.5 ലക്ഷം രൂപ വരെയാണ് PPF അക്കൗണ്ടിൽ നിക്ഷേപിക്കാനാവുന്നത്
Small Savings Schemes: പിപിഎഫ് പലിശക്ക് മാറ്റം വരുമോ? സെപ്തംബർ 30-ന് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശയിൽ എന്ത് സംഭവിക്കും

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് , സുകന്യ സമൃദ്ധി യോജന തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾക്ക് സെപ്റ്റംബർ 30 മുതൽ മാറ്റം വന്നേക്കാം. സർക്കാർ ത്രൈമാസ അടിസ്ഥാനത്തിലാണ് പലിശ നിരക്ക് അവലോകനം ചെയ്യുന്നത്. ഒക്ടോബർ-ഡിസംബർ കാലയളവിലെ പലിശ നിരക്ക് സർക്കാർ സെപ്റ്റംബർ 30-ന് അവലോകനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പിപിഎഫിന് മാറ്റം

ഇത്തവണയും പിപിഎഫിന്റെ പലിശ നിരക്കിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. 2020 ഏപ്രിൽ മുതൽ പി‌പി‌എഫിന്റെ പലിശ നിരക്ക് പരിഷ്‌കരിച്ചിട്ടില്ല. നിലവിൽ നിക്ഷേപകർക്ക് പിപിഎഫ് നിക്ഷേപങ്ങൾക്ക് 7.10 ശതമാനം പലിശ ലഭിക്കും. ഒക്ടോബർ-നവംബർ പാദത്തിൽ മാത്രമേ ധനമന്ത്രാലയത്തിന് പിപിഎഫിന്റെ പലിശ നിരക്ക് 7.10 ശതമാനമായി നിലനിർത്താനാകൂ. ഓരോ പാദത്തിലും ബാധകമായ പലിശ നിരക്ക് സാമ്പത്തിക വർഷാവസാനം നിക്ഷേപകന്റെ പിപിഎഫ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.

ഒരു വ്യക്തിക്ക് ഒരു വർഷത്തിൽ 1.5 ലക്ഷം രൂപ വരെയാണ് PPF അക്കൗണ്ടിൽ നിക്ഷേപിക്കാനാവുന്നത്. സെക്ഷൻ 80C പ്രകാരം ഈ വാർഷിക നിക്ഷേപ തുക നിങ്ങൾക്ക് നികുതി ഇളവ് ക്ലെയിം ചെയ്യാം. ഇതുകൂടാതെ പിപിഎഫ് മെച്യൂരിറ്റി തുകയും നികുതി രഹിതമായിരിക്കും.

സെപ്തംബറിൽ വർധന എത്ര 

2023 ജൂലായ്-സെപ്റ്റംബർ പാദത്തിലാണ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് 30 ബേസിസ് പോയിന്റുകൾ വർധിപ്പിച്ചത്.  1 വർഷത്തെയും 2 വർഷത്തെയും സ്ഥിര നിക്ഷേപങ്ങൾക്കും 5 വർഷത്തെ ആവർത്തന നിക്ഷേപങ്ങൾക്കും വേണ്ടിയുള്ളതാണ് മാറ്റം.

ഏപ്രിൽ പാദത്തിലെ സ്ഥിതി

ഏപ്രിൽ-ജൂൺ പാദത്തിൽ 70 ബേസിസ് പോയിന്റുകളുടെ വർദ്ധനവുണ്ടായി. നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിന്റെ (എൻഎസ്‌സി) പലിശയാണ് ഏറ്റവും കൂടുതൽ വർധിപ്പിച്ചത്. 7.7% ആയിരുന്നു ഇതിൻറെ നിരക്ക്. നേരത്തെ ഇത് 7% ആയിരുന്നു. പെൺകുട്ടികൾക്കായുള്ള ജനപ്രിയ സമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധിയുടെ പലിശ 7.6% ൽ നിന്ന് 8% ആയി ഉയർത്തി. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ പലിശ നിരക്ക് 8.2% ആണ് കിസാൻ വികാസ് പത്രയുടെ പലിശ നിരക്ക് 7.6% ഉം ആണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News