Kerala Budget: ആരോഗ്യ മേഖലയ്ക്ക് വമ്പൻ പദ്ധതികൾ; ആർസിസി സ്റ്റേറ്റ് ക്യാൻസർ സെന്‍ററായി ഉയർത്തും

ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി സ്റ്റേറ്റ് ക്യാന്‍സര്‍ കണ്‍ട്രോള്‍ സ്റ്റാറ്റര്‍ജിയെന്ന പദ്ധതി ആരംഭിക്കും. ഇതിലൂടെ ക്യാന്‍സര്‍ പ്രതിരോധം സംബന്ധിച്ച് സമൂഹത്തിന് അവബോധം നല്‍കുന്നതിനും സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ഉള്ള പദ്ധതികൾ ആരംഭിക്കും.

Written by - Zee Malayalam News Desk | Last Updated : Mar 11, 2022, 03:43 PM IST
  • കേന്ദ്രാവിഷ്കൃത പദ്ധതികളിൽ നിന്നായി 742.2 കോടി രൂപ സംസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്.
  • കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 500 കോടി രൂപ വകയിരുത്തി.
  • നാഷണൽ ഹെൽത്ത് മിഷന് വേണ്ടി 484 കോടി രൂപയും നാഷണൽ ഹെൽത്ത് മിഷന് വേണ്ടി 10 കോടി രൂപയും സംസ്ഥാന വിഹിതമായി വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
Kerala Budget: ആരോഗ്യ മേഖലയ്ക്ക് വമ്പൻ പദ്ധതികൾ; ആർസിസി സ്റ്റേറ്റ് ക്യാൻസർ സെന്‍ററായി ഉയർത്തും

സംസ്ഥാനത്ത് ആരോഗ്യ മേഖലക്ക് വൻകിട പദ്ധതികൾ അനുവദിച്ച് സംസ്ഥാന ബജറ്റ്. 2629 കോടി രൂപയുടെ പദ്ധതികൾ ഇതിനായി വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. തിരുവനന്തപുരം ആര്‍സിസിയെ സംസ്ഥാന കാന്‍സര്‍ സെന്ററായി ഉയര്‍ത്താനും തീരുമാനം. ഇതിനായി 81 കോടി രൂപ ബജറ്റിൽ അനുവദിച്ചു. 

പൊതുജനാരോഗ്യ മേഖലയ്ക്ക് ആകെ 2629.39 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചിട്ടുള്ളത്. മലബാർ ക്യാൻസർ സെന്ററിന് 28 കോടിയും   കൊച്ചി ആർസിസിക്ക് 14.5 കോടിയും അനുവദിച്ചു. പാലിയേറ്റീവ് കെയർ സെന്ററുകൾക്ക് അഞ്ച് കോടി രൂപ വകയിരുത്തി. മെഡിക്കൽ കോളജുകൾക്ക് 250.7 കോടിയും സർക്കാർ അനുവദിച്ചിട്ടുണ്ട്. തോന്നയ്ക്കൽ വൈറോളജി ഇൻസിറ്റ്യൂട്ടിന് 50 കോടി അനുവദിക്കും.

Also Read: Kerala Budget: വമ്പൻ പ്രഖ്യാപനങ്ങളില്ല; തൊഴിൽ മേഖലയ്ക്കായി അനുബന്ധ പദ്ധതികൾ

 

കേന്ദ്രാവിഷ്കൃത പദ്ധതികളിൽ നിന്നായി 742.2 കോടി രൂപ സംസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 500 കോടി രൂപ  വകയിരുത്തി. നാഷണൽ ഹെൽത്ത് മിഷന് വേണ്ടി 484 കോടി രൂപയും നാഷണൽ ഹെൽത്ത് മിഷന് വേണ്ടി 10 കോടി രൂപയും സംസ്ഥാന വിഹിതമായി വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. 

Also Read: Kerala Budget 2022: നെല്ലിന്റെ താങ്ങുവില കൂട്ടി; റബ്ബർ സബ്‌സിഡി 500 കോടി, കർഷകരെ തലോടി സംസ്ഥാന ബജറ്റ്

 

ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി സ്റ്റേറ്റ് ക്യാന്‍സര്‍ കണ്‍ട്രോള്‍ സ്റ്റാറ്റര്‍ജിയെന്ന പദ്ധതി ആരംഭിക്കും. ഇതിലൂടെ ക്യാന്‍സര്‍ പ്രതിരോധം സംബന്ധിച്ച് സമൂഹത്തിന് അവബോധം നല്‍കുന്നതിനും സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ഉള്ള പദ്ധതികൾ ആരംഭിക്കും. കൂടാതെ ക്യാന്‍സര്‍ കെയര്‍ സ്യൂട്ട് എന്ന പേരില്‍ ക്യാന്‍സര്‍ രോഗികളുടേയും ബോണ്‍ മാരോ ഡോണേഴ്‌സിന്റേയും വിവരങ്ങളും മറ്റ് സമഗ്ര ക്യാന്‍സര്‍ നിയന്ത്രണ തന്ത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു സോഫ്റ്റ്‌വെയര്‍ ഇ-ഹെല്‍ത്ത് സംവിധാനം മുഖേന നടപ്പാക്കുവാനും ഉള്ള പദ്ധതികളും ഇത്തവണത്തെ ബജറ്റിലുണ്ട്. ആരോഗ്യ മേഖലക്ക് വലിയ ഉണർവ് നൽകുന്ന ബജറ്റ് തന്നെയാണ് ഇത്തവണേത്തത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News