PAN Aadhar Linking: പാന്‍ - ആധാര്‍ ലിങ്ക് ചെയ്യാന്‍ ഇനി മണിക്കൂറുകള്‍ മാത്രം, ലിങ്ക് ചെയ്‌തില്ലെങ്കിൽ, എന്താണ് സംഭവിക്കുക? ഭവിഷ്യത്തുകള്‍ എന്തെല്ലാം?

നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? ഇല്ലെങ്കില്‍ വേഗമാകട്ടെ,  പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്,  

Written by - Zee Malayalam News Desk | Last Updated : Mar 31, 2022, 11:49 AM IST
  • കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട നിര്‍ദ്ദേശപ്രകാരം 2022 മാര്‍ച്ച്‌ 31 ആണ് നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തിയതി
PAN Aadhar Linking: പാന്‍ - ആധാര്‍ ലിങ്ക്  ചെയ്യാന്‍ ഇനി മണിക്കൂറുകള്‍ മാത്രം,  ലിങ്ക് ചെയ്‌തില്ലെങ്കിൽ, എന്താണ് സംഭവിക്കുക?  ഭവിഷ്യത്തുകള്‍ എന്തെല്ലാം?

PAN Aadhar Linking: നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? ഇല്ലെങ്കില്‍ വേഗമാകട്ടെ,  പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്,  

കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട നിര്‍ദ്ദേശപ്രകാരം  2022  മാര്‍ച്ച്‌  31 ആണ് നിങ്ങളുടെ  പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തിയതി.  അതിനുമുന്‍പായി നിങ്ങളുടെ ആധാര്‍ നമ്പരും പാന്‍ കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്യണം. 

Also Read: Toll Tax Hike: ഇന്ധനവില വര്‍ദ്ധനയ്ക്കിടെ ഇനി ടോൾ ടാക്‌സിന്‍റെ ഊഴം, ഏപ്രിൽ 1 മുതൽ റോഡ് യാത്രയ്ക്കും ചിലവേറും

സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ സുഗമമാക്കുന്നതിന് ആധാര്‍ പാന്‍ ലിങ്ക് ചെയ്യേണ്ടത് അനിവാര്യമാണ്.  പാനും ആധാറും ലിങ്ക് ചെയ്‌ത ശേഷം ഐടിആറുകളുടെ ഇ-വെരിഫിക്കേഷൻ എളുപ്പത്തിൽ നടത്താമെന്ന് ആദായ നികുതി വകുപ്പും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് മഹാമാരി കണക്കിലെടുത്ത്, പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍, ദീര്‍ഘിപ്പിച്ചിരുന്നു.  അതായത്,  2021 സെപ്റ്റംബർ 30ന് മുന്‍പായി ആധാര്‍ പാന്‍ ലിങ്ക് ചെയ്യണമെന്നായിരുന്നു ആദ്യം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്ന നിര്‍ദ്ദേശം. എന്നാല്‍, പിന്നീട് കോവിഡ്  മഹാമാരി മൂലം സമയപരിധി നീട്ടുകയായിരുന്നു. ഒടുവിലത്തെ നിര്‍ദേശം അനുസരിച്ച് 2022 മാർച്ച് 31 ആണ്  ആധാര്‍ പാന്‍ ലിങ്ക് ചെയ്യാനുള്ള അവസാന തിയതി.

Also Read:   Petrol Diesel Price Hike: ഇന്ധനവില കുതിക്കുന്നു; 10 ദിവസത്തിനിടെ ഒൻപതാം തവണയാണ് വർധന; കേരളത്തിൽ ഡീസൽ വില 100 കടന്നു

എന്നാല്‍, നിങ്ങള്‍ക്കറിയാം,  ആധാറുമായി പാൻ ലിങ്ക് ചെയ്യുന്നതിന് നിങ്ങൾക്ക് എവിടെയും  പോകേണ്ടതില്ല. പകരം, ഓൺലൈൻ മീഡിയം വഴി വീട്ടിലിരുന്ന് ഒരു നിമിഷത്തിനുള്ളില്‍ ഇത് ചെയ്യാനാകും.  പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള പ്രക്രിയ ഒരിയ്ക്കല്‍ക്കൂടി അറിയാം.    

Also Read:  Viral Video: മാനിനെ വരിഞ്ഞുമുറുക്കി വിഴുങ്ങാന്‍ ഒരുങ്ങുന്ന ഭീമന്‍ പെരുമ്പാമ്പ്‌..!! പിന്നീട് സംഭവിച്ചത്

1. www.incometaxindiaefiling.gov.in/aadhaarstatus എന്നാ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 
2.PAN നമ്പര്‍ നല്‍കുക
3. ആധാര്‍ നമ്പര്‍ നല്‍കുക
4. ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിയ്ക്കുന്ന പേര് നല്‍കുക.
4. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്ന മൊബൈല്‍ നമ്പര്‍ നല്‍കുക.
5 View link Aadhaar status എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക ... 

അവസാന തീയതിക്കകം നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്‌തില്ലെങ്കിൽ, എന്താണ് സംഭവിക്കുക? ഏതെല്ലാം വിധത്തില്‍ ഇത് നിങ്ങളെ ബാധിക്കും?  അറിയാം (What will happen if not link Aadhar - PAN before March 31?) 

നിശ്ചിത സമയത്തിനുള്ളില്‍ നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്‌തില്ലെങ്കിൽ സംഭവിക്കാവുന്ന ഏറ്റവും വലിയ പ്രശ്നം നിങ്ങളുടെ പാന്‍ കാര്‍ഡ്  നിർജ്ജീവമാകും  എന്നതാണ്.  സാമ്പത്തിക ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് അത്യന്താപേക്ഷിതമാണ് എന്ന് എല്ലാവര്‍ക്കും അറിയാം. പുതിയ ബാങ്ക് അക്കൗണ്ട് തുറക്കുക,  ഓഹരി വിപണിയിൽ നിക്ഷേപിക്കുക ആദായനികുതി  റിട്ടേണ്‍  തുടങ്ങിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് ഇന്ന് പാന്‍ കാര്‍ഡ് ഏറ്റവും അത്യാവശ്യമാണ്. 

നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും നിങ്ങൾ ലിങ്ക് ചെയ്‌തില്ലെങ്കിൽ, തുടർന്നുള്ള  സാമ്പത്തിക ഇടപാടുകളിൽ നിങ്ങളുടെ പാൻ കാർഡ് ഹാജരാക്കാൻ കഴിയില്ല. എന്നിരുന്നാലും, സമയപരിധിക്ക് ശേഷം പിഴയടച്ച്  ആധാര്‍ പാന്‍ ലിങ്ക് ചെയ്യുവാന്‍ സാധിക്കും. 

മാർച്ച് 31-നകം പാൻ-ആധാർ കാർഡ് ലിങ്ക് ചെയ്തില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകും, തുടർന്നുള്ള ഇടപാടുകൾക്കായി നിങ്ങൾക്ക് അത് ഉപയോഗിക്കാൻ കഴിയില്ല. അതുമാത്രമല്ല, 1961ലെ ആദായനികുതി നിയമപ്രകാരം 10,000 രൂപ പിഴ ഈടാക്കാം. 

നിങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് മുടക്കം വരാതിരിക്കാന്‍ ആധാര്‍ പാന്‍ ലിങ്ക് എത്രയും പെട്ടെന്ന് നടത്താം... 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News