ആദ്യകാലത്തൊക്കെ നമ്മൾ ബാങ്കിൽ നിക്ഷേപിച്ച പണം പിൻവലിക്കാൻ വലിയ ബുദ്ധിമുട്ട് ആയിരുന്നു. ബാങ്കിൽ മണിക്കൂറുകളോളം നിന്നാൽ മാത്രമാണ് നമ്മൾ നിക്ഷേപിച്ച പണം നമ്മുടെ കയ്യിൽ പിന്നീട് ലഭിക്കുകയുള്ളു. എന്നാൽ എടിഎം വന്നതോടെ ആ ബുദ്ധിമുട്ട് മാറി. ഇപ്പോൾ നമുക്ക് അനായാസം പണം പിൻവലിക്കാൻ സാധിക്കും. എന്നാൽ പണം പിൻവലിക്കൽ മാത്രമല്ല. എടിഎമ്മിൽ മറ്റ് പല സേവനങ്ങളും ഉണ്ട്. അതിനെക്കുറിച്ച് ആളുകൾക്ക് വലിയ ധാരണ ഇല്ലെന്ന് മാത്രം. എടിഎമ്മിന്റെ മറ്റു സേവനങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
1. പണം പിൻവലിക്കാം
എടിഎം മെഷീന്റെ ആദ്യത്തേതും അടിസ്ഥാനപരവുമായ സേവന എന്നത് നമ്മുടെ അക്കൗണ്ടിലെ പണം പിൻവലിക്കുക എന്നതാണ്. പണം പിൻവലിക്കാൻ, നിങ്ങൾക്ക് ഒരു എടിഎം കാർഡോ ഡെബിറ്റ് കാർഡോ ഉണ്ടായിരിക്കണം . ഈ കാർഡ് ഉപയോഗിച്ചതിന് ശേഷം, നിങ്ങൾക്ക് നിങ്ങളുടെ സ്വകാര്യ പിൻ നമ്പർ അടിച്ചു നൽകി പണം പിൻവലിക്കാം.
2. ബാലൻസ് പരിശോധനയും മിനി ഇടപാട് വിശദാംശങ്ങളും
പണം പിൻവലിക്കുന്നതിന് പുറമെ എടിഎം മെഷീൻ വഴി നിങ്ങള്‌ക്ക് നിങ്ങളുടെ അക്കൗണ്ട് ബാലൻസ് പരിശോധിക്കാം. കഴിഞ്ഞ 10 ദിവസത്തെ നിങ്ങളുടെ ഇടപാടുകളും അതിൽ പ്രദർശിപ്പിക്കും. മിനി സ്റ്റേറ്റ്മെന്റ് ഉപയോഗിച്ച് നിങ്ങളുടെ അവസാന 10 ഇടപാടുകൾ പരിശോധിക്കുക.
ALSO READ: മൊബൈൽ കവറിൽ കാശ് സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഈ കാര്യം അറിഞ്ഞിരുന്നോളു
3. ക്രെഡിറ്റ് കാർഡ് വഴി പണമടയ്ക്കാം
നിങ്ങളുടെ വിസ കാർഡ്, ക്രെഡിറ്റ് കാർഡ് ബാലൻസ് എന്നിവയും എടിഎം വഴി അടയ്ക്കാം, എന്നാൽ ഈ കാര്യം ചെയ്യുന്നതിനായി നിങ്ങളുടെ ക്രെഡിറ്റ് കാർഡ് കയ്യിൽ ഉണ്ടായിരിക്കണം. മാത്രമല്ല നിങ്ങളുടെ സ്വാകാര്യ പിൻ കൂടി ഓർമയിൽ ഉണ്ടായിരിക്കണം.
4. പണം കൈമാറ്റം ചെയ്യാം
ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് എടിഎം വഴി പണം ട്രാൻസ്ഫർ ചെയ്യാം. കൂടാതെ, നിങ്ങളുടെ എടിഎം കാർഡ് ഉപയോഗിച്ച് 16-ലധികം അക്കൗണ്ടുകൾ ലിങ്ക് ചെയ്യാം. പണം കൈമാറ്റം പൂർണ്ണമായും സുരക്ഷിതമാണ്.
5. ചെക്ക് ബുക്ക് ആവശ്യപ്പെടാം
ചെക്ക് ബുക്ക് തീർന്നാൽ അതിന് ബാങ്കിൽ പോകേണ്ടതില്ല. നിങ്ങൾക്ക് എടിഎമ്മിൽ പോയി ചെക്ക് ബുക്ക് ആവശ്യപ്പെടാം. ഇത് അഭ്യർത്ഥിക്കുന്നതിലൂടെ, നിങ്ങളുടെ പുതിയ ചെക്ക് ബുക്ക് രജിസ്റ്റർ ചെയ്ത വിലാസത്തിൽ നേരിട്ട് എത്തിച്ചേരും.
6. പിൻ മാറ്റുക
എടിഎം പിൻ മാറ്റാനും സാധിക്കും. ഈ മെഷീൻ ഉപയോഗിച്ച് നിങ്ങളുടെ എടിഎം പിൻ എളുപ്പത്തിൽ മാറ്റാം. കാലാകാലങ്ങളിൽ കാർഡ് പിൻ മാറ്റുന്നത് തുടരണമെന്നാണ് ബാങ്കുകൾ പറയുന്നത്. ഈ രീതിയിൽ, നിങ്ങൾ വഞ്ചനയുടെ അപകടസാധ്യതയിൽ നിന്നും രക്ഷിക്കപ്പെടും.
7. മൊബൈൽ ബാങ്കിംഗ് സജീവമാക്കലും യൂട്ടിലിറ്റി ബിൽ പേയ്‌മെന്റും
എടിഎമ്മിൽ പോയി മൊബൈൽ ബാങ്കിംഗ് സജീവമാക്കുക. ഇതുകൂടാതെ, നിങ്ങൾക്ക് യൂട്ടിലിറ്റി ബില്ലുകളും അടയ്ക്കാം. വാസ്തവത്തിൽ, ഇക്കാലത്ത് മിക്ക ആളുകളും പേയ്‌മെന്റുകൾ നടത്താൻ യുപിഐ ഉപയോഗിക്കുന്നു, കാരണം ഇത് വളരെ എളുപ്പമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...