E-Sprinto Amery: ഒലയേക്കാൾ വില കുറവ്,നിരവധി ഫീച്ചറുകളുമായി ഇ-സ്പ്രിന്റോ അമേരി, ഗംഭീര സ്കൂട്ടർ

ഫ്രണ്ട് ഡിസ്കും പിൻ ഡ്രം ബ്രേക്കുകളും നിയന്ത്രണവും സുരക്ഷയും ഉറപ്പാക്കുന്നു. അത് കൊണ്ട് തന്നെ അപകട സാധ്യത കുറവാണ്.

Written by - Zee Malayalam News Desk | Last Updated : May 26, 2023, 06:29 PM IST
  • 1,29,999 രൂപ മുതൽ എക്‌സ്-ഷോറൂം വിലയിൽ ലഭിക്കും
  • ഇ-സ്പ്രിന്റോ ആദ്യത്തെ 100 ഉപഭോക്താക്കൾക്ക് ഒരു പ്രാരംഭ ഓഫർ വിലയുംവാഗ്ദാനം ചെയ്യുന്നു
  • ഇ-സ്പ്രിന്റോയ്ക്ക് വരും മാസങ്ങളിൽ നിരവധി ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിക്കാനുള്ള അതിമോഹമായ പദ്ധതികളുണ്ട്
E-Sprinto Amery: ഒലയേക്കാൾ വില കുറവ്,നിരവധി ഫീച്ചറുകളുമായി ഇ-സ്പ്രിന്റോ അമേരി, ഗംഭീര സ്കൂട്ടർ

നിരവധി ഫീച്ചറുകളുമായി ഇ-സ്പ്രിന്റോ അമേരി ഇവി സ്കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ച് കഴിഞ്ഞിരിക്കുന്നു. റിമോട്ട് കൺട്രോൾ ലോക്ക്, ആന്റി തെഫ്റ്റ് അലാറം, മൊബൈൽ ചാർജിംഗ് സോക്കറ്റ്, ഫൈൻഡ് മൈ വെഹിക്കിൾ എന്നിവയടക്കമുള്ള ഫെസിലിറ്റികൾ ഇതിലുണ്ട്. ഒറ്റ ചാർജിങ്ങിൽ 140 കിലോമീറ്ററാണ് വാഹനത്തിൻറെ റേഞ്ച്. 1,29,999 രൂപയായിരിക്കും ഇന്ത്യയിലെ വാഹനത്തിൻറെ വില.200 എംഎം ഗ്രൗണ്ട് ക്ലിയറൻസും 98 കിലോഗ്രാം ഭാരവും അമേരി ഇവിക്കുണ്ട്.
.
1500W BLDC ഹബ് മോട്ടോർ 2500W ന്റെ പീക്ക് പവർ നൽകുന്നു, വെറും 6 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ  40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സ്കൂട്ടറിന് കഴിയും,ഫ്രണ്ട് ഡിസ്കും പിൻ ഡ്രം ബ്രേക്കുകളും നിയന്ത്രണവും സുരക്ഷയും ഉറപ്പാക്കുന്നു. അത് കൊണ്ട് തന്നെ അപകട സാധ്യത കുറവാണ്.

Also Read:  LIC WhatsApp Service: എൽഐസി വാട്ട്‌സ്ആപ്പ് സേവനം എങ്ങിനെ ആക്ടീവ് ചെയ്യാം? ഘട്ടം ഘട്ടമായുള്ള പ്രക്രിയ അറിയാം 

സ്കൂട്ടറിൻറെ ഡിജിറ്റൽ ഡിസ്‌പ്ലേ വാഹനമോടിക്കുന്ന റൈഡറെ എല്ലായ്‌പ്പോഴും അറിയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു, 4 മണിക്കൂർ മാതമാണ് വാഹനത്തിന് വേണ്ട ചാർജിംഗ് സമയം.മൂന്ന് നിറങ്ങളിലും വാഹനം ലഭ്യമാണ് - ബ്ലിസ്ഫുൾ വൈറ്റ്, മാറ്റ് ബ്ലാക്ക്,ഹൈ-സ്പിരിറ്റ് യെല്ലോ- അമേരി, രാജ്യവ്യാപകമായി അംഗീകൃത ഇ-സ്പ്രിന്റോ ഡീലർഷിപ്പുകളിൽ നിന്നും ഷോറൂമുകളിൽ നിന്നും 1,29,999 രൂപ മുതൽ എക്‌സ്-ഷോറൂം വിലയിൽ ലഭിക്കും. കൂടാതെ, ഇ-സ്പ്രിന്റോ ആദ്യത്തെ 100 ഉപഭോക്താക്കൾക്ക് ഒരു പ്രാരംഭ ഓഫർ വിലയുംവാഗ്ദാനം ചെയ്യുന്നു. 

ഇന്ത്യൻ ഗവൺമെന്റിന്റെ FAME2 (ഇലക്‌ട്രിക് വാഹനങ്ങളുടെ വേഗത്തിലുള്ള നിർമ്മാണ നയം അമേരി പാലിക്കുന്നുണ്ടെന്ന് ഇ-സ്പ്രിന്റോ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇ-സ്പ്രിന്റോയ്ക്ക് വരും മാസങ്ങളിൽ നിരവധി ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിക്കാനുള്ള അതിമോഹമായ പദ്ധതികളുണ്ട്, അത് വ്യവസായ നിലവാരത്തെ മറികടക്കുക മാത്രമല്ല, അവരുടെ ബഹുമാനപ്പെട്ട ഉപഭോക്താക്കൾക്ക് സമാനതകളില്ലാത്ത മൂല്യം നൽകുകയും ചെയ്യുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News