കേന്ദ്ര ജീവനക്കാർ ഡിയർനസ് അലവൻസ് (ഡിഎ) വീണ്ടും വർദ്ധിപ്പിക്കാൻ തയ്യാറാകണമെന്ന ആവശ്യം ശക്തമായി തുടരുകയാണ്. കേന്ദ്രസർക്കാർ വർഷത്തിൽ രണ്ടുതവണയാണ് ക്ഷാമബത്ത വർധിപ്പിക്കുന്നത്. ഡിഎ വർദ്ധന സാധാരണയായി പ്രഖ്യാപിക്കുന്നത് മാർച്ചിലാണ്. അതേസമയം ഇത് ജനുവരി മുതലുള്ള മുൻകാല പ്രാബല്യത്തിലായിരിക്കും നടപ്പാക്കുന്നത്. നിങ്ങളൊരു സർക്കാർ ജീവനക്കാരൻ ആണെങ്കിൽ ഇത്തവണ നിങ്ങളുടെ ഡിയർനസ് അലവൻസ് എത്രത്തോളം വർദ്ധിക്കുമെന്ന് പരിശോധിക്കാം.
ക്ഷാമബത്തയിൽ എത്ര വർദ്ധനവ് പ്രതീക്ഷിക്കാം?
കൺസ്യൂമർ പ്രൈസ് ഇൻഡക്സ് അടിസ്ഥാനമാക്കിയാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത കണക്കാക്കുന്നത്. തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ലേബർ ബ്യൂറോ എല്ലാ മാസവും ഇത് സംബന്ധിച്ചുള്ള ഡാറ്റ പുറത്തുവിടാറുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് ക്ഷാമബത്ത കണക്കാക്കുന്നത്. ഇത്തരത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത കണക്കാക്കാൻ ഒരു ഫോർമുലയുണ്ട്. ഏഴാം ശമ്പള കമ്മീഷൻ ശുപാർശകൾ പ്രകാരം കേന്ദ്ര സർക്കാർ ശമ്പളം ലഭിക്കുന്ന ജീവനക്കാർക്കും പെൻഷൻകാർക്കും ഈ ഫോർമുല വഴി ക്ഷാമബത്ത അറിയാൻ സാധിക്കും.
4% DA വർദ്ധന വന്നാൽ ശമ്പളം എത്ര വർധിക്കും
എല്ലാ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത ലഭിക്കും. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളത്തിൻ്റെ ഭാഗമാണ് ക്ഷാമബത്ത. പണപ്പെരുപ്പത്തിൻ്റെ അമിത പ്രഭാവം കുറയ്ക്കുക എന്നതാണ് ക്ഷാമബത്തയുടെ ലക്ഷ്യം. ഇതിൽ സർക്കാർ ജീവനക്കാരുടെ കൈകളിലേക്ക് വരുന്ന പണം കാലാകാലങ്ങളിൽ പരിഷ്കരിക്കുന്നതാണ്.
ശമ്പളം ഇത്രയും കൂടും
കേന്ദ്ര സർക്കാർ ജീവനക്കാർക്ക്, ഡിഎ വർദ്ധനവിലൂടെ അവരുടെ ടെക്ക് ഹോം സാലറി വർദ്ധിക്കും. ഒരു കേന്ദ്ര ജീവനക്കാരന് എല്ലാ മാസവും അടിസ്ഥാന ശമ്പളമായി 53,500 രൂപ ലഭിക്കുന്നുവെന്ന് വെക്കുക. അയാളുടെ ക്ഷാമബത്ത 46 ശതമാനം അങ്ങിനെയാവുമ്പോൾ അദ്ദേഹത്തിൻ്റെ ക്ഷാമബത്ത 24,610 രൂപയാകും. ഡിഎ 50 ശതമാനമായി ഉയർന്നാൽ ഡിഎ 26,750 രൂപയായും ഉയരും. പ്രതിമാസ ശമ്പളം 26,750 - 24,610 = 2,140 രൂപ വർദ്ധിക്കും. ക്ഷാമബത്തയിൽ 4 ശതമാനം വർധനയുണ്ടാകുമെന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൂട്ടൽ. ഇത് വാർഷികാടിസ്ഥാനത്തിൽ കണക്കാക്കിയാൽ, പ്രതിവർഷം 25,680 രൂപയാണ് വർദ്ധിക്കും
പ്രഖ്യാപനം എപ്പോൾ
ഡിഎ വർധന സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം, 2023 മാർച്ച് 24 ന് ഡിഎ വർദ്ധന പ്രഖ്യാപിച്ചിരുന്നു ഇത് 2023 ജനുവരി 1 മുതൽ എന്ന കണക്കിൽ മുൻകാല പ്രാബല്യത്തിലാണ് നടപ്പാക്കിയത്. ഒരു കോടിയിലധികം കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎയും ഡിആറും വർദ്ധിപ്പിച്ചതിൻ്റെ പ്രയോജനം ലഭിക്കും.
പിഎഫ് പലിശ കൂട്ടി
ഇപിഎഫ്ഒ തങ്ങളുടെ പലിശ നിരക്ക് ഉയർത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം 8.1 ആയിരുന്ന പലിശ ഇത്തവണ 8.25 ആക്കിയാണ് പ്രൊവിഡൻറ് ഫണ്ട് ബോഡി ഉയർത്തിയത്. ഇത് വലിയ മാറ്റം പിഎഫ് ഉപയോക്താക്കൾക്ക് ഉണ്ടാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.