7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, DA 17% ന് പകരം 28% ആകും

7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർ ഏറെക്കാലമായി കാത്തിരുന്ന സന്തോഷ വാർത്ത വന്നു.  ജൂലൈ ഒന്നിന് 50 ലക്ഷം കേന്ദ്ര ജീവനക്കാരുടെയും 61 ലക്ഷം പെൻഷൻകാരുടെയും ഡിയർനസ് അലവൻസ് (DA) വർദ്ധിക്കും. ജീവനക്കാരുടെ ഡിയർനസ് അലവൻസ് ഇപ്പോൾ ലഭിക്കുന്ന 17% നിരക്കിൽ നിന്നും അത് നേരെ 28% ആയി മാറും.

Written by - Ajitha Kumari | Last Updated : Jun 5, 2021, 06:31 PM IST
  • കേന്ദ്ര സർക്കാർ ജീവനക്കാർ ഏറെക്കാലമായി കാത്തിരുന്ന സന്തോഷ വാർത്ത
  • ഡിയർനസ് അലവൻസ് ഇപ്പോൾ ലഭിക്കുന്ന 17% നിരക്കിൽ നിന്നും നേരെ 28% ആയി മാറും
  • അവരുടെ മുടങ്ങിക്കിടക്കുന്ന മൂന്ന് DA യും ലഭിക്കും
7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, DA 17% ന് പകരം 28% ആകും

7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർ ഏറെക്കാലമായി കാത്തിരുന്ന സന്തോഷ വാർത്ത വന്നു.  ജൂലൈ ഒന്നിന് 50 ലക്ഷം കേന്ദ്ര ജീവനക്കാരുടെയും 61 ലക്ഷം പെൻഷൻകാരുടെയും ഡിയർനസ് അലവൻസ് (DA) വർദ്ധിക്കും. ജീവനക്കാരുടെ ഡിയർനസ് അലവൻസ് ഇപ്പോൾ ലഭിക്കുന്ന 17% നിരക്കിൽ നിന്നും അത് നേരെ 28% ആയി മാറും.  ഈ വർദ്ധനവിന്റെ ഗുണം ശമ്പളത്തിൽ കാണാം.  

മുടങ്ങിക്കിടക്കുന്ന മൂന്ന് തവണകളും ലഭിക്കുമോ?

ഇതുകൂടാതെ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റൊരു സന്തോഷ വാർത്ത എന്ന് പറയുന്നത് അവരുടെ മുടങ്ങിക്കിടക്കുന്ന മൂന്ന് ഗഡുക്കളും ലഭിക്കും എന്നതാണ്.   കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നിലവിൽ 17 ശതമാനം നിരക്കിലാണ് DA ലഭിക്കുന്നത്.  ഇതിൽ 11 ശതമാനം കൂടി വർധിച്ച് 28 ശതമാനമായി ഉയരുമ്പോൾ വ്യക്തമായും ജീവനക്കാരുടെ ശമ്പളത്തിൽ ഗണ്യമായ വർധനയുണ്ടാകും. 

Also Read: 7th Pay Commission: DA യുടെ 3 കുടിശ്ശിക തുക ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷ! തീരുമാനം ഈ മാസം അവസാനം?

ജീവനക്കാർക്ക് രണ്ട് വർഷത്തെ മുടങ്ങികിടക്കുന്ന ഡിഎയുടെ ആനുകൂല്യം നേരിട്ട് ലഭിക്കും ലഭിക്കും. 2020 ജനുവരിയിൽ കേന്ദ്ര ജീവനക്കാരുടെ ഡിയർനസ് അലവൻസ് 4 ശതമാനം വർദ്ധിപ്പിച്ചിരുന്ന, ശേഷം രണ്ടാം പകുതിയിൽ അതായത് ജൂൺ 2020 ന് 3 ശതമാനം വർധനയുണ്ടായി, ശേഷം ഇപ്പോൾ  2021 ജനുവരിയിൽ ഡിയർനസ് അലവൻസ് വീണ്ടും 4 ശതമാനം വർദ്ധിച്ചു. അതായത് മൊത്തം 28 ശതമാനമായി എന്നർത്ഥം. എങ്കിലും ഈ മൂന്ന് തവണകളും ഇതുവരെ നൽകിയിട്ടില്ല.

തങ്ങളുടെ ഡിയർനസ്  അലവൻസിന്റെ (DA) കുടിശ്ശിക സംബന്ധിച്ച ചർച്ചകൾ ആരംഭിക്കാൻ കേന്ദ്ര ജീവനക്കാർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ (CGS) നേതൃത്വത്തിലുള്ള നാഷണൽ കൗൺസിൽ ഓഫ് ജെസിഎമ്മും (JCM) ധനമന്ത്രാലയത്തിലെ ധനകാര്യ മന്ത്രാലയത്തിലെ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും പേഴ്‌സണൽ ആന്റ് ട്രെയിനിംഗ് വകുപ്പും തമ്മിൽ ഈ ചർച്ചകൾ നടക്കും.

Also Read: Apara Ekadashi: ഇത്തവണ അപര ഏകാദശി 2 ദിവസം ഉണ്ടായിരിക്കും, അറിയാം വ്രതമെടുക്കാനുള്ള ശരിയായ ദിവസവും സമയവും 

ഈ ചർച്ച  കഴിഞ്ഞ മാസം മെയ് മാസത്തിലായിരുന്നു. അന്ന് കൊറോണ വൈറസ് വ്യാപനം കാരണം മീറ്റിംഗ് നടന്നില്ല മാറ്റിവെച്ചു.  എന്നാൽ അത് ഇപ്പോൾ ഈ മാസം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

ഈ രീതിയിൽ ശമ്പളം വർദ്ധിക്കുമോ?

നിലവിൽ കേന്ദ്ര ജീവനക്കാരുടെ ശമ്പള മാട്രിക്സ് അനുസരിച്ച് മിനിമം ശമ്പളം 18000 രൂപയാണ്. ഇതിൽ, 15% ഡിയർനസ് അലവൻസ് (DA) ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ അർത്ഥത്തിൽ പ്രതിമാസം 2700 രൂപ ശമ്പളത്തിൽ നേരിട്ട് ചേർക്കും.

വാർ‌ഷികാടിസ്ഥാനത്തിൽ‌ നോക്കുകയാണെങ്കിൽ‌, മൊത്തം ഡിയർ‌നെസ് അലവൻസ് 32400 രൂപ വർദ്ധിക്കും. ഇപ്പോൾ പേ മാട്രിക്സ് അനുസരിച്ച് ഒരു ജീവനക്കാരന്റെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണെങ്കിൽ, അവന്റെ ശമ്പളം 18,000 x 2.57 = 46,260 രൂപ. ഈ ശമ്പളം നിലവിൽ അലവൻസില്ലാതെയാണ്. ഇതിൽ ഡിയർ‌നെസ് അലവൻസ് (DA), ട്രാവലിംഗ് അലവൻസ് (TA), മെഡിക്കൽ കോമ്പൻസേഷൻ, എച്ച്‌ആർ‌എ എന്നിവയും ശമ്പളത്തിൽ ചേർക്കും അതിനുശേഷമായിരിക്കും അന്തിമ ശമ്പളം തീരുമാനിക്കുന്നത്.

ജൂണിലും 4% ഡിഎ വർദ്ധിക്കും

ശരിക്കും പറഞ്ഞാൽ 2021 ജൂണിനുള്ള DA യും  പ്രഖ്യാപിക്കും. വാർത്താവൃത്തങ്ങളുടെ അടിസ്ഥാനത്തിൽ അതും 4 ശതമാനം വർദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് സംഭവിക്കുകയാണെങ്കിൽ ജൂലൈ ഒന്നിന് മൂന്ന് തവണകൾ ഒരുമിച്ച് തന്ന ശേഷം അടുത്ത 6 മാസത്തിനുള്ളിൽ 4% കൂടുതൽ പേയ്‌മെന്റ് ലഭിക്കും. 

Also Read: LPG Booking Paytm Offer: പേടിഎമ്മിൽ നിന്നും എൽപിജി സിലിണ്ടർ ബുക്ക് ചെയ്യുക, 800 രൂപ വരെ ക്യാഷ്ബാക്ക് നേടാം 

അപ്പോൾ ഡിയർനസ് അലവൻസ് (DA) മൊത്തം 32 ശതമാനത്തിലെത്തും. എജി ഓഫീസ് ബ്രദർഹുഡിന്റെ മുൻ പ്രസിഡന്റും സിറ്റിസൺസ് ബ്രദർഹുഡ് പ്രസിഡന്റുമായ ഹരിശങ്കർ തിവാരി പറയുന്നതനുസരിച്ച് 2021 ജൂൺ വരെ ഡിഎയിൽ 3-4 ശതമാനം ഇനിയും വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ട്. ഇതോടെ 2021 ജൂണിനുശേഷം ഡിയർനസ് അലവൻസ് 32 ശതമാനമായി ഉയരും. 

നിലവിൽ ഡിഎ 17% നിരക്കിൽ നൽകുന്നു. ഓരോ 6 മാസത്തിലും കേന്ദ്രസർക്കാർ ഇത് പരിഷ്കരിക്കുന്നു. അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് അതിന്റെ കണക്കുകൂട്ടൽ.  നിലവിൽ ജീവനക്കാർക്കും പെൻഷൻകാർക്കും പ്രത്യേക ഡി.എയാണ് ലഭിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News