7th Pay Commission:കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ ബമ്പർ വർദ്ധനവ്, DA 11 ശതമാനം കൂടിയേക്കും!

7th Pay Commission: 52 ലക്ഷം കേന്ദ്ര ജീവനക്കാരുടെയും 60 ലക്ഷം പെൻഷൻകാരുടെയും അക്കൗണ്ടുകളിൽ കേന്ദ്രസർക്കാർ വലിയ തുക നിക്ഷേപിക്കും.   ഈ ലക്ഷക്കണക്കിന് കേന്ദ്ര ജീവനക്കാരും പെൻഷനർമാരും അവരുടെ മരവിപ്പിച്ച ഡിയർ‌നെസ് അലവൻസ് (ഡി‌എ), ഡിആറിനുമായി കാത്തിരിക്കുന്നു.  

Written by - Ajitha Kumari | Last Updated : Apr 14, 2021, 03:52 PM IST
  • കേന്ദ്ര ജീവനക്കാരുടെയും, പെൻഷൻകാരുടെയും അക്കൗണ്ടുകളിൽ കേന്ദ്രസർക്കാർ വലിയ തുക നിക്ഷേപിക്കും
  • നിലവിൽ 17 ശതമാനം നിരക്കിൽ ലഭ്യമാകുന്ന ഡിയർനെസ് അലവൻസിൽ ഇനി 11 ശതമാനം വർദ്ധിപ്പിച്ചേക്കാം.
  • മാധ്യമ റിപ്പോർട്ടുകളിൽ പ്രസിദ്ധീകരിച്ചതനുസരിച്ച് ജീവനക്കാർക്ക് 17 ശതമാനം നിരക്കിൽ ഡിഎ, ഡിആർ ലഭിച്ചിരുന്നു അത് ഇനി 28 ശതമാനമായി ഉയരും
7th Pay Commission:കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ ബമ്പർ വർദ്ധനവ്, DA 11 ശതമാനം കൂടിയേക്കും!

7th Pay Commission: 52 ലക്ഷം കേന്ദ്ര ജീവനക്കാരുടെയും 60 ലക്ഷം പെൻഷൻകാരുടെയും അക്കൗണ്ടുകളിൽ കേന്ദ്രസർക്കാർ വലിയ തുക നിക്ഷേപിക്കും.   ഈ ലക്ഷക്കണക്കിന് കേന്ദ്ര ജീവനക്കാരും പെൻഷനർമാരും അവരുടെ മരവിപ്പിച്ച ഡിയർ‌നെസ് അലവൻസ് (ഡി‌എ), ഡിആറിനുമായി കാത്തിരിക്കുന്നു.

2021 ജൂലൈ 1 മുതൽ ഇത് വീണ്ടും നൽകുന്നത് ആരംഭിക്കുമെന്ന് സർക്കാർ പാർലമെന്റിൽ നേരത്തെ അറിയിച്ചിരുന്നു.  നിലവിൽ 17 ശതമാനം നിരക്കിൽ ലഭ്യമാകുന്ന ഡിയർനെസ് അലവൻസിൽ ഇനി 11 ശതമാനം വർദ്ധിപ്പിച്ചേക്കാം. അതായത് ഡിയർനസ് അലവൻസ് നേരെ 28 ശതമാനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. എങ്ങനെയെന്ന് അറിയാം?

ഡിയർനസ് അലവൻസ് 28 ശതമാനമായേക്കും

കൊറോണ പകർച്ചവ്യാധി കണക്കിലെടുത്ത് 2020 ജനുവരി 1, 2020 ജൂലൈ 1, 2021 ജനുവരി 1 എന്നിവയിലെ കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ, ഡിആർ എന്നിവ മരവിപ്പിച്ചിരുന്നു.  എന്നാൽ 2021 ജൂലൈ 1 ന് അവ പുതുക്കിയ നിരക്കിൽ ആരംഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ദശലക്ഷക്കണക്കിന് കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ഇത് വലിയൊരു ആശ്വാസ വർത്തയായിരുന്നു.  മാധ്യമ റിപ്പോർട്ടുകളിൽ പ്രസിദ്ധീകരിച്ചതനുസരിച്ച് ജീവനക്കാർക്ക് 17 ശതമാനം നിരക്കിൽ ഡിഎ, ഡിആർ ലഭിച്ചിരുന്നു അത് ഇനി 28 ശതമാനമായി ഉയരും എന്നാണ്.

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് വർദ്ധിച്ച DA ഉടൻ ലഭിക്കും! തുക അക്കൗണ്ടിൽ വരുമോ?

DAയുടെ വർദ്ധനവ് ഗുണം ചെയ്യും

ജൂലൈ 1 മുതൽ കേന്ദ്രസർക്കാരിലെ എല്ലാ ജീവനക്കാർക്കും ഡിഎയുടെ മുഴുവൻ ആനുകൂല്യവും ലഭിക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രിയായ അനുരാഗ് ഠാക്കൂർ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു. 2021 ജനുവരി മുതൽ ജൂൺ വരെ ഫ്രീസുചെയ്ത ഡി‌എയ്‌ക്കൊപ്പം ഡി‌എയുടെ വർദ്ധനവിന്റെ ആനുകൂല്യവും അവർക്ക് ലഭിക്കും.

ജൂലൈ 1 മുതൽ കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിലും പെൻഷൻകാരുടെ പെൻഷനിലും വലിയ കുതിച്ചുചാട്ടമുണ്ടാകും. 2021 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ കുറഞ്ഞത് 4% ഡിഎ എങ്കിലും വർധിക്കുമെന്നാണ് AICPI യിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ട്.    2020 ജനുവരി മുതൽ ജൂൺ വരെ 3% ഡിഎയും 2020 ജൂലൈ മുതൽ ഡിസംബർ വരെ പ്രഖ്യാപിച്ച 4% ഡിഎയും നിലവിലുള്ള ഡിഎയിലേക്ക് ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതായത് ഇത് നിലവിൽ 17% ആണ്. അതായത് ഇനി അത് (17 + 4 + 3 + 4) 28 ശതമാനം ആയി വർദ്ധിക്കും എന്നാണ്. 

Also Read: 7th Pay Commission: നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് സന്തോഷ വാർത്ത, അലവൻസ് നിയമങ്ങളിൽ മാറ്റം വരുന്നു

സർക്കാർ പെൻഷൻകാർക്ക് കുടുംബ പെൻഷന്റെ പരമാവധി പരിധി വർദ്ധിപ്പിക്കുമെന്നും നേരത്തെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു.അതിന്റെ അടിസ്ഥാനത്തിൽ കുടുംബ പെൻഷന്റെ പരമാവധി പരിധി കേന്ദ്രസർക്കാർ രണ്ടര ഇരട്ടി വർദ്ധിപ്പിച്ചു. ഇതുവരെ കുടുംബ പെൻഷന്റെ പരമാവധി പരിധി പ്രതിമാസം 45,000 രൂപയായിരുന്നു അതിപ്പോൾ  പ്രതിമാസം 1.25 ലക്ഷമായി ഉയർത്തിയിട്ടുണ്ട്.

ഡിഎ പുന:സ്ഥാപിച്ച ശേഷം കേന്ദ്ര ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടും (പിഎഫ്) വർദ്ധിക്കും. കേന്ദ്ര ജീവനക്കാരുടെ പിഎഫ് സംഭാവന കണക്കാക്കുന്നത് അടിസ്ഥാന ശമ്പളവും ഡിഎ ഫോർമുലയുമാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News