Vastu Tips For Good luck: മണ്ണുകൊണ്ടുള്ള അലങ്കാര സാധനങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. വീട് മോടിപിടിപ്പിക്കാന്‍ സഹായിക്കുന്ന മണ്ണുകൊണ്ടുള്ള നിരവാധി വസ്തുക്കള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.
എന്നാല്‍, വീടിന്‍റെ ഭംഗി വര്‍ധിപ്പിക്കാന്‍ നാം ഉപയോഗിക്കുന്ന ഈ വസ്തുക്കള്‍ നമുക്ക് ഭാഗ്യം കൂടി നേടിത്തന്നാലോ? മണ്ണുകൊണ്ടുള്ള സാധനങ്ങള്‍ വീടുകളില്‍ ഒരു പ്രത്യേക ദിശയില്‍ വച്ചാല്‍ നിങ്ങളുടെ ഭാഗ്യം സ്വര്‍ണം പോലെ തിളങ്ങും എന്നാണ് വാസ്തുശാസ്ത്രം (Vastu Tips) പറയുന്നത്....!!
മൺപാത്രങ്ങൾ, ശിൽപങ്ങൾ, അലങ്കാര വസ്തുക്കൾ, എന്തിനേറെ ഒരു വിളക്ക് പോലും നിങ്ങളുടെ വീട്ടിൽ സന്തോഷവും ഐശ്വര്യവും നിറയ്ക്കും. എന്നാല്‍ ഈ സാധനങ്ങള്‍ വയ്ക്കാന്‍ പ്രത്യേക ദിശയും വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്. ഈ നിർദ്ദേശങ്ങൾ അനുസരിച്ച് വേണം ഈ സാധനങ്ങൾ വീട്ടിൽ സൂക്ഷിക്കേണ്ടത്.
ഒരുതരത്തില്‍ പറഞ്ഞാല്‍ മൺപാത്രങ്ങൾ വീണ്ടും ഫാഷനായി വരികയാണ്. പരിസ്ഥിതി പ്രവര്‍ത്തകര്‍ മണ്ണു കൊണ്ടുള്ള ഉത്പന്നങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.. വാസ്തു ശാസ്ത്രമനുസരിച്ച്, വീട്ടിൽ മൺപാത്രങ്ങൾ ഉള്ളത് വളരെ ശുഭകരമാണ്. മൺപാത്രങ്ങളുടെ ഉപയോഗം നല്ല ആരോഗ്യവും നല്ല അന്തരീക്ഷവും നൽകുന്നു.
വീടിന്‍റെ അലങ്കാരത്തിന് ഉപയോഗിക്കുന്ന ഈ മൺപാത്രങ്ങള്‍ അല്ലെങ്കില്‍ അലങ്കാര വസ്തുകള്‍ നമ്മുടെ ഭാഗ്യത്തെ പ്രകാശിപ്പിക്കും. എന്നാല്‍ ഇത്തരം വസ്തുക്കള്‍ ഏത് ദിശയിലാണ് വയ്ക്കേണ്ടത് എന്നു പ്രത്യേകം അറിഞ്ഞിരിയ്ക്കണം.
വീട്ടില്‍ സന്തോഷവും പണവും നിറയും
കളിമൺ വിഗ്രഹങ്ങൾ: വാസ്തു ശാസ്ത്രമനുസരിച്ച്, കളിമണ്ണിൽ നിർമ്മിച്ച വിഗ്രഹങ്ങളാണ് പൂജിക്കേണ്ടത്. ഇതങ്ങനെ ചെയ്യുന്നതിലൂടെ വീട് ഐശ്വര്യത്താൽ നിറയും. എന്നാൽ ഈ വിഗ്രഹങ്ങൾ സ്ഥാപിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വീടിന്‍റെ വടക്ക് കിഴക്ക് ഭാഗത്തായിരിക്കണം വിഗ്രങ്ങള്‍ സ്ഥാപിക്കേണ്ടത് എന്ന് പ്രത്യകം ഓർമ്മിക്കുക.
Also Read: Secrets: ഈ 5 രാശിക്കാരെ വിശ്വസിക്കരുത്, രഹസ്യങ്ങൾ പങ്കുവയ്ക്കരുത്
കളിമണ്ണിൽ നിർമ്മിച്ച അലങ്കാര വസ്തുക്കൾ: വീട്ടില്‍ കളിമണ്ണിൽ തീര്‍ത്ത അലങ്കാര വസ്തുക്കൾ വയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യകം ശ്രദ്ധിക്കണം. വടക്ക്-കിഴക്ക്, തെക്ക്-പടിഞ്ഞാറ് എനീ ദിശകള്‍ ഭൂമിയുടെ മൂലകവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ വീടിന്‍റെ ഈ ദിശകളിൽ കളിമണ്ണ് കൊണ്ട് നിർമ്മിച്ച അലങ്കാര വസ്തുക്കൾ സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ വീട്ടിൽ സന്തോഷവും ഐശ്വര്യവും നിലനിൽക്കും.
മൺപാത്രങ്ങള്‍: മൺപാത്രങ്ങള്‍ വടക്ക് ദിശയിൽ വച്ചാൽ ഭാഗ്യം നിറയും. ഈ ദിശയിൽ ഒരു മൺപാത്രം സ്ഥാപിക്കുന്നത് വീടിന്‍റെ നെഗറ്റീവിറ്റി ഇല്ലാതാക്കുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യും. എന്നാല്‍, മൺപാത്രം കാലിയാക്കി ഒരിയ്ക്കും വയ്ക്കരുത്. നിശ്ചിത സമയത്തിനുള്ളില്‍ വെള്ളം മാറ്റുന്നത് തുടരുക.
മൺവിളക്കുകൾ: ഇപ്പോൾ മിക്ക വീടുകളിലും ലോഹവിളക്കുകളാണ് പൂജാവേളയിൽ ഉപയോഗിക്കുന്നത്. എന്നാല്‍, വാസ്തു ശാസ്ത്രപ്രകാരം മൺവിളക്കുകൾ ഉപയോഗിക്കുന്നത് എപ്പോഴും ശുഭകരമാണ്. ഇങ്ങനെ ചെയ്താൽ വീട്ടിൽ ഐശ്വര്യം സമൃദ്ധിയും ഉണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...