Lunar Eclipse 2023: ഹൈന്ദവ വിശ്വാസത്തില്‍ വൈശാഖ പൂർണിമയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം ബുദ്ധ പൂർണിമ എന്നും ഇത് അറിയപ്പെടുന്നു. ഈ ദിവസം ശ്രീബുദ്ധന്‍റെ ജന്മദിനമായി ആഘോഷിക്കുന്നു.
Also Read: Chandra Grahan 2023: ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ് 5 ന്, ഈ രാശിക്കാർക്ക് ഏറെ അപകടകരം
ഈ വര്‍ഷം വൈശാഖ പൂർണിമ 2023 മെയ് 5 ന് ആഘോഷിക്കും. വൈശാഖ പൂർണിമ ദിനത്തിൽ പുണ്യ നദിയില്‍ സ്നാനം നടത്തുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം ആളുകൾ പുണ്യ നദിയിൽ കുളിക്കുകയും ഭഗവാന്‍റെ അനുഗ്രഹം തേടുകയും ചെയ്യുന്നു. ഈ ദിവസം മുതൽ മാത്രമേ മംഗളകരമായ കാര്യങ്ങള്‍ ആരംഭിക്കുകയുള്ളൂ എന്നാണ് വിശ്വാസം.
Also Read: Money Saving: എങ്ങിനെ കൂടുതല്‍ പണം ലഭിക്കാന്‍ കഴിയും? ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചു നോക്കൂ
വൈശാഖ പൂർണിമ ദിനത്തില്‍ ലക്ഷ്മി ദേവി, സത്യനാരായണൻ, ചന്ദ്ര ദേവ് എന്നിവരെ പ്രത്യേകം ആരാധിക്കുന്നു. ഈ ദിവസം ചെയ്യുന്ന ദാനധര്‍മ്മങ്ങള്‍ക്കും സംഭാവനകൾക്കും പ്രത്യേക പ്രാധാന്യമുണ്ട്.
ഈ വര്‍ഷത്തെ വൈശാഖ പൂർണിമയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണവും ബുദ്ധ പൂർണിമ ദിനത്തിലാണ് സംഭവിക്കാൻ പോകുന്നത്. അതായത് ഈ ദിവസത്തിന്‍റെ പ്രാധാന്യം ഇതോടെ ഇരട്ടിയ്ക്കുകയായി. വിശ്വാസമനുസരിച്ച് വൈശാഖ പൂർണിമയില്‍ നടക്കുന്ന ചന്ദ്രഗ്രഹണ രാത്രിയിൽ ചില പ്രത്യേക പൂജാവിധികള്‍ ചെയ്യുന്നത് നിങ്ങളുടെ ഭവനത്തില്‍ ലക്ഷ്മി ദേവിയുടെ വാസം ഉറപ്പാക്കും.
വൈശാഖ പൂർണിമയുടെ ശുഭ സമയം
പഞ്ചാംഗം അനുസരിച്ച്, വൈശാഖ് പൂർണിമ 2023 മെയ് 4 ന് രാവിലെ 11.45 ന് ആരംഭിച്ച് 2023 മെയ് 5 ന് രാത്രി 11.04 ന് അവസാനിക്കും.
നിങ്ങളുടെ ഭവനത്തില്‍ ലക്ഷ്മി ദേവിയുടെ വാസം ഉറപ്പാക്കാന്‍ വൈശാഖ പൂർണിമ നാളിൽ ഈ ഉത്തമ പൂജാവിധികള്‍ ചെയ്യാം
ഈ ദിവസം നിങ്ങളുടെ ഭവനത്തില്‍ സമ്പത്തും ഐശ്വര്യവും ഉണ്ടാകാന്‍ ആല്‍മരത്തില്‍ ജലം സമര്‍പ്പിച്ച് പൂജിക്കുക. ആല്‍മരത്തില്‍ ലക്ഷ്മിദേവി വസിക്കുന്നു എന്നാണ് വിശ്വാസം. ഇത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ ഇടയാക്കുന്നു.
സാമ്പത്തിക സ്ഥിതി ദൃഢമാക്കാൻ പൗർണ്ണമി നാളിൽ ചന്ദ്രന് ജലം അര്‍പ്പിക്കുക. ഇത് നിങ്ങളുടെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും ഇല്ലാതാക്കും.
പൗർണ്ണമി നാളിൽ ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കാൻ ലക്ഷ്മീദേവിയുടെ ചിത്രത്തിന് മുന്‍പില്‍ അല്ലെങ്കില്‍ വിഗ്രഹത്തിന് മുന്‍പില്‍ 11 നാണയങ്ങള്‍ സമര്‍പ്പിച്ച് മഞ്ഞൾ തിലകം പുരട്ടുക. ഈ നാണയങ്ങള്‍ അടുത്ത ദിവസം നിങ്ങളുടെ ലോക്കറില്‍ സൂക്ഷിക്കുക. സാമ്പത്തിക സ്ഥിതിയില്‍ മാറ്റം ഉണ്ടാകും.
സന്താനഭാഗ്യത്തിനായി പൗർണ്ണമി നാളിൽ ശിവനെ ആരാധിച്ച് അനുഗ്രഹം തേടുക. ഭഗവാന്‍ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റും.
ജോലിയിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നുവെങ്കില്‍ വൈശാഖ പൂർണിമ നാളിൽ ഹനുമാൻ കീര്‍ത്തനം ചൊല്ലുക.
സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് ഭാര്യാഭർത്താക്കന്മാർ പൂര്‍ണ്ണിമ നാലില്‍ ചന്ദ്രന് ജലം അര്‍പ്പിക്കണം. ഇത് അവരുടെ ബന്ധത്തിൽ മാധുര്യം നിലനിര്‍ത്താന്‍ സഹായിയ്ക്കുന്നു.
പൗർണ്ണമി നാളിൽ നടത്തുന്ന ദാനധര്‍മ്മങ്ങള്‍ കടക്കെണിയില്‍ നിന്നും മോചനം ലഭിക്കാന്‍ സഹായിയ്ക്കും
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...