Trigrahi Yoga: സൂര്യന്റെ രാശിയിൽ ത്രിഗ്രഹി യോഗം; ഈ രാശിക്കാർക്ക് ലഭിക്കും എല്ലാ കാര്യത്തിലും വിജയം ഒപ്പം സ്ഥാനമാനാദികളും!

Trigahi Yog 2023: പഞ്ചാംഗമനുസരിച്ച് ഒരേ രാശിയിൽ മൂന്ന് ഗ്രഹങ്ങൾ ഒന്നിച്ചിരിക്കുമ്പോഴാണ് ത്രിഗ്രഹി യോഗം രൂപപ്പെടുന്നത്. വേദ ജ്യോതിഷത്തിൽ ഈ യോഗത്തെ വളരെ ശുഭകരമായിയ ഒന്നായിട്ടാണ് കണക്കാക്കുന്നത്. സൂര്യന്റെ രാശിയായ ചിങ്ങത്തിൽ ചൊവ്വ, ബുധൻ, ശുക്രൻ എന്നിവയുടെ സംഗമമാണ് ത്രിഗ്രഹിയോഗം ഉണ്ടാക്കുന്നത്.

Written by - Ajitha Kumari | Last Updated : Aug 11, 2023, 11:07 AM IST
  • രേ രാശിയിൽ മൂന്ന് ഗ്രഹങ്ങൾ ഒന്നിച്ചിരിക്കുമ്പോഴാണ് ത്രിഗ്രഹി യോഗം രൂപപ്പെടുന്നത്
  • വേദ ജ്യോതിഷത്തിൽ ഈ യോഗത്തെ വളരെ ശുഭകരമായിയ ഒന്നായിട്ടാണ് കണക്കാക്കുന്നത്
Trigrahi Yoga: സൂര്യന്റെ രാശിയിൽ ത്രിഗ്രഹി യോഗം; ഈ രാശിക്കാർക്ക്  ലഭിക്കും എല്ലാ കാര്യത്തിലും വിജയം ഒപ്പം സ്ഥാനമാനാദികളും!

Trigrahi Yog In Leo 2023: ജ്യോതിഷ പ്രകാരം ഒരു ഗ്രഹം സഞ്ചരിക്കുമ്പോഴെല്ലാം എല്ലാ രാശികളിലും പെട്ടവരുടെ ജീവിതത്തിൽ അതിന്റെ ശുഭ-അശുഭ ഫലങ്ങൾ നൽകും. കും. അതുപോലെ തന്നെയാണ് മൂന്ന് ഗ്രഹങ്ങൾ ഒരേ രാശിയിലായിരിക്കുമ്പോൾ ശുഭ, അശുഭ യോഗങ്ങളും ഉണ്ടാകും. മൂന്ന് ഗ്രഹങ്ങളുടെ സംയോജനമാണ് ത്രിഗ്രഹി യോഗം എന്ന് പറയുന്നത്. ജ്യോതിഷത്തിൽ ഈ യോഗത്തെ വളരെ അപൂർവമായിട്ടാണ് കണക്കാക്കുന്നത്. ഇത് എല്ലാ രാശികളിലുമുള്ള ആളുകളെ ബാധിക്കും. ഹിന്ദു ഗ്രന്ഥങ്ങൾ അനുസരിച്ച് സൂര്യന്റെ ഉടമസ്ഥതയിലുള്ള രാശിയായ ചിങ്ങത്തിൽ ചൊവ്വ, ബുധൻ, ശുക്രൻ എന്നിവ ഒരുമിച്ചു നിൽക്കുന്നതിനാലാണ് ത്രിഗ്രഹി യോഗം രൂപപ്പെടുന്നത്. ജൂലൈ 25 ന് ബുധൻ ചിങ്ങത്തിൽ പ്രവേശിച്ചു. ഈ സമയം ചൊവ്വയും ശുക്രനും ചിങ്ങത്തിലുണ്ട്. ഇതിലൂടെ 50 വർഷത്തിന് ശേഷം ഈ ഗ്രഹങ്ങളുടെ സംയോജനം ചിങ്ങം രാശിയിൽ ഉണ്ടായിരിക്കുകയാണ്. ഇത് ചില രാശിക്കാർക്ക് വൻ ഗുണം നൽകും.

Also Read: Lakshmi Devi Favourite Zodiacs: നിങ്ങൾ ഈ രാശിക്കാരാണോ? എങ്കിൽ ലക്ഷ്മി ദേവിയ്ക്ക് പ്രിയപ്പെട്ടവർ!

മേടം (Aries):  ജ്യോതിഷ പ്രകാരം ചിങ്ങത്തിൽ ത്രിഗ്രഹി യോഗം രൂപപ്പെടുന്നത് മേട രാശിക്കാർക്ക് ശുഭകരമായിരിക്കും. ഇക്കൂട്ടർക്ക് സാമൂഹിക തലത്തിൽ സഹകരണം ഉണ്ടാകും. ഓഫീസിൽ സഹപ്രവർത്തകരുടെ സഹകരണം ഉണ്ടാകും. ഈ കാലയളവിൽ നിങ്ങളുടെ പ്രകടനം മെച്ചപ്പെടും.ജോലി-ബിസിനസിൽ നിങ്ങൾക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും.

കുംഭം (Aquarius): ജ്യോതിഷ പ്രകാരം ചിങ്ങം രാശിയിൽ ഉണ്ടാക്കുന്ന ത്രിഗ്രഹി യോഗം കുംഭ രാശിക്കാരുടെ ജീവിതത്തിൽ പോസിറ്റീവിറ്റി കൊണ്ടുവരും. ഈ കാലയളവിൽ നിങ്ങൾക്ക് പൂർത്തിയാകാത്ത ജോലികൾ പൂർത്തിയാക്കാൻ കഴിയും. ഈ സമയം ലാഭം നേടുന്നതിനും നല്ലതാണ്. ജോലിയിൽ പുരോഗതിയുണ്ടാകും. നിങ്ങൾ പങ്കാളിത്തത്തോടെ ബിസിനസ് നടത്തുകയാണെങ്കിൽ ഈ സമയത്ത് ജാഗ്രത പാലിക്കേണ്ടതുണ്ട്. അതേസമയം ഉദ്യോഗസ്ഥരിൽ നിന്ന് ഈ സമയം നിങ്ങൾക്ക് സഹായമുണ്ടാകും.

Also Read: Brahma Yoga: ബ്രഹ്മ യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!

ചിങ്ങം (Leo):  ചിങ്ങ രാശിയിലാണ് ത്രിഗ്രഹിയോഗം രൂപപ്പെടുന്നത് അതുകൊണ്ടുതന്നെ ചിങ്ങ രാശിക്കാർക്ക്  ഈ കാലയളവിൽ വിശേഷഫലങ്ങൾ ലഭിക്കും. ഈ സമയത്ത് ജീവിതത്തിൽ സന്തോഷമുണ്ടാകും.  കുടുംബ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷമുണ്ടാകും.  ബിസിനസിൽ നല്ല ലാഭം ഉണ്ടാകും.

തുലാം (Libra):  ജ്യോതിഷ പ്രകാരം തുലാം രാശിക്കാർക്ക് ഈ അപൂർവ ഗ്രഹങ്ങളുടെ സംയോജനത്തിൽ നിന്ന് അനുകൂല ഫലങ്ങൾ ലഭിക്കും. ഒപ്പം നിങ്ങൾക്ക് പ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും.  ഇവർക്ക് ഈ സമയം ധനലാഭം ഉണ്ടാക്കും. വരുമാനത്തിൽ വർദ്ധനവിന് സാധ്യത, സ്ഥാനക്കയറ്റത്തിനും ശക്തമായ സാധ്യത, കുടുംബത്തിൽ ചില നല്ല വാർത്തകൾ ഉണ്ടാകും. വിവാഹത്തിനുള്ള സാധ്യതകലും ഉണ്ട്.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News