Surya Budh Yuti: ബുധാദിത്യ യോഗത്താൽ ഈ 6 രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ

Budhaditya Yoga: ജ്യോതിഷപ്രകാരം ചില ഗ്രഹങ്ങള്‍ തമ്മിലുള്ള സംയോഗം ശുഭകരമായ പല യോഗങ്ങളും ഉണ്ടാക്കാറുണ്ട്. ആഗസ്റ്റ് 17 ന് സൂര്യന്‍ ചിങ്ങ രാശിയില്‍ പ്രവേശിക്കും.  ചിങ്ങം സൂര്യന്റെ സ്വന്തം രാശിയാണ്.  സൂര്യൻ ചിങ്ങം രാശിയില്‍ പ്രവേശിക്കുമ്പോൾ ഇവിടെ നിലകൊള്ളുന്ന ബുധനുമായി ചേര്‍ന്ന് ബുധാദിത്യയോഗം സൃഷ്ടിക്കും.  

Written by - Ajitha Kumari | Last Updated : Aug 10, 2023, 01:55 PM IST
  • ഈ യോഗത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും
  • സൂര്യൻ ചിങ്ങം രാശിയില്‍ പ്രവേശിക്കുമ്പോൾ ബുധനുമായി ചേര്‍ന്ന് ബുധാദിത്യയോഗം സൃഷ്ടിക്കും
Surya Budh Yuti: ബുധാദിത്യ യോഗത്താൽ ഈ 6 രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ

Surya Budh Yuti In Leo: ഈ യോഗത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ബുദ്ധി വികസിക്കുകയും പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ദീര്‍ഘകാലമായി പരിശ്രമിച്ചുകൊണ്ടിരുന്ന കാര്യങ്ങളിൽ വിജയമുണ്ടാകും. ബുധാദിത്യ യോഗത്താല്‍ ഭാഗ്യം തെളിയാന്‍ പോകുന്ന 6 രാശിക്കാര്‍ ഇവരാണ്.

Also Read: Surya Gochar 2023: ഗ്രഹങ്ങളുടെ രാജാവ് സൂര്യൻ 7 ദിവസത്തിനുള്ളിൽ സ്വന്തം രാശിയിലേക്ക്; ഈ രാശിക്കാർ തിളങ്ങും!

മേടം (Aries):  മേടം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമത്തില്‍ നിന്നും ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ഈ സമയം വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും വളരെ ശുഭകരമായിരിക്കും. ഏകാഗ്രതയും ബുദ്ധിശക്തിയും വര്‍ദ്ധിക്കുകയും എല്ലാ പദ്ധതികളും വിജയിക്കുകയും ചെയ്യും. മാതാപിതാക്കളുമായുള്ള നിങ്ങളുടെ ബന്ധം മുമ്പത്തേതിനേക്കാള്‍ മികച്ചതാകും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും,  കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കാന്‍ കഴിയും, പ്രണയബന്ധങ്ങളുടെ കാര്യത്തില്‍ ഈ സംക്രമണം വളരെ അനുകൂലമായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും, ധനലാഭം ഉണ്ടാകും.  ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം അനുഭവിക്കും. സാമ്പത്തിക നേട്ടങ്ങളും ഭൗതിക സൗകര്യങ്ങളും തേടിയെത്തും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില നിക്ഷേപങ്ങൾ നടത്താനാകും. പെട്ടെന്ന് അപ്രതീക്ഷിത ലാഭത്തിന് അവസരമുണ്ടാകും.

മിഥുനം (Gemini):  സൂര്യന്റെ സംക്രമണം മിഥുന രാശിക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. കുടുംബാംഗങ്ങളോടൊപ്പം നിങ്ങള്‍ക്ക് നല്ല സമയം ചെലവഴിക്കാനാകും. നിങ്ങളുടെ ആശയവിനിമയ കഴിവുകള്‍ മെച്ചപ്പെടും, ഓഫീസിലെ സഹപ്രവര്‍ത്തകരുമായുള്ള ബന്ധം മെച്ചപ്പെടും, ബഹുമാനം വര്‍ധിക്കും.  പിതാവുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ മെച്ചപ്പെടും, ആത്മീയ പ്രവര്‍ത്തനങ്ങളോടുള്ള നിങ്ങളുടെ താല്‍പ്പര്യവും വളരെയധികം വര്‍ദ്ധിക്കും.

Also Read: Urine Infection Symptoms: യൂറിനറി ഇൻഫെക്ഷൻ: അറിയാം ഇതിന്റെ ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ടതും!

ചിങ്ങം (Leo):  ചിങ്ങം രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗത്തിന്റെ അനുകൂല ഫലങ്ങള്‍ അനുഭവപ്പെടും. ഈ സമയത്ത് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതോടെ നിങ്ങള്‍ക്ക് തൊഴില്‍, ബിസിനസ്സ് എന്നിവയില്‍ പുരോഗതി കൈവരിക്കാനാകും. പെട്ടെന്നുള്ള പുരോഗതിയും നേട്ടങ്ങളും ലഭിക്കും. പങ്കാളിത്തത്തില്‍ ചെയ്യുന്ന പ്രവൃത്തികള്‍ ഈ സമയത്ത് ഗുണം ചെയ്യും.

വൃശ്ചികം (Scorpio):  വൃശ്ചിക രാശിക്കാര്‍ക്ക് സൂര്യ  സംക്രമണം വളരെ ശുഭകരമായിരിക്കും. ഈ സമയത്ത് ജോലി രംഗത്ത് നിരവധി മികച്ച അവസരങ്ങള്‍ ലഭിക്കും. ധന ലാഭം ഉണ്ടാകും, സന്തോഷവും ഐശ്വര്യവും വര്‍ദ്ധിക്കും, സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരോ രാഷ്ട്രീയവുമായി ബന്ധപ്പെട്ടവരോ ആയവര്‍ക്ക് ശുഭസൂചനകള്‍ ലഭിക്കും. ഉന്നത ഉദ്യോഗസ്ഥര്‍ മുഖേന പ്രയോജനം ലഭിക്കും. നിങ്ങളുടെ പദ്ധതികള്‍ വിജയിക്കും. ഈ സമയത്ത് മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് ഒരു കാര്യവും ചെയ്യാതിരിക്കുക. ആരെയും കണ്ണടച്ച് വിശ്വസിക്കരുത്.

Also Read: Viral Video: കുട്ടികളുടെ കിടിലം ഡാൻസ് കണ്ടോ? സോഷ്യൽ മീഡിയയിൽ വൈറൽ

ധനു (Sagitarius):  സൂര്യന്റെ ഈ സംക്രമണം ധനു രാശിക്കാര്‍ക്ക് തൊഴില്‍പരമായും വ്യക്തിപരമായ കാര്യങ്ങളിലും ശുഭകരമായിരിക്കും. നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. നിങ്ങളുടെ കരിയറിനെ സംബന്ധിച്ച ഏത് കാര്യത്തിലും ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. എല്ലാ കാര്യങ്ങളിലും നിങ്ങള്‍ക്ക് കുടുംബാംഗങ്ങളുടെ സഹായം ലഭിക്കും. ബിസിനസില്‍ റിസ്‌കെടുക്കാം. അതില്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും.

മീനം (Pisces):  ബുധാദിത്യ രാജയോഗം മീന രാശിക്കാര്‍ക്കും ഗുണം ചെയ്യും. ഇവർക്ക് ഈ സമയം സാമ്പത്തിക നേട്ടം,  കരിയറില്‍ പുതിയ അവസരങ്ങള്‍, കോടതി കേസുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവർക്ക് അനുകൂല ഫലങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News