Thrikkarthika 2021: കാര്‍ത്തിക ദീപത്തെക്കുറിച്ച് നമുക്കേവർക്കും അറിയാമെങ്കിലും ദീപം കൊളുത്തുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എന്താണ് ചടങ്ങുകള്‍, ഇതിന്റെ ഐതിഹ്യം എന്നിവ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
കാര്‍ത്തിക ദീപത്തിന്റെ (Karthika Purnima) കാര്യത്തില്‍ ചില ചടങ്ങുകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. അതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ഇതിന്റെ നക്ഷത്രവും സമയവും തീയതിയും നമുക്ക് നോക്കാം. ദീപങ്ങളുടെ ഉത്സവമാണ് കാര്‍ത്തിക ദീപം. ഈ ദിനത്തില്‍ ശിവനെയും മുരുകനെയും ആണ് ഭക്തര്‍ ആരാധിക്കുന്നത്.
Also Read: Lunar Eclipse 2021: ഇന്ന് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം, ഈ 3 രാശിക്കാർ ശ്രദ്ധിക്കണം
ഇത് കൂടുതലായി ആഘോഷിക്കുന്നത് തമിഴ്‌നാട്ടിലാണ്. കാർത്തിക കേരളത്തിലും അഘോഷിക്കാറുണ്ട്. കാര്‍ത്തിക മാസത്തിലെ പൗര്‍ണ്ണമി ദിവസം കാര്‍ത്തിക നക്ഷത്രം നിലനില്‍ക്കുന്ന സമയത്ത് പൗര്‍ണമി ദിനത്തിലാണ് തൃക്കാർത്തിക ആചരിക്കുന്നത്.
കാര്‍ത്തിക ദിനത്തില്‍ ഭക്തര്‍ ശിവനെയും ശിവ പുത്രനായ കാര്‍ത്തികേയനേയുമാണ് ആരാധിക്കുന്നത്. ദീപാവലി പോലെതന്നെ കാര്‍ത്തിക ദീപവും ദീപങ്ങളുടെ ഉത്സവമാണ്. ഈ ദിനത്തില്‍ വീടുകളിലും ക്ഷേത്രങ്ങളിലും വൈകുന്നേരം ദീപങ്ങള്‍ അല്ലെങ്കില്‍ വിളക്കുകള്‍ കത്തിക്കുന്നു.
Also Read: Kartik Purnima 2021: ഈ ദിവസമാണ് ദൈവങ്ങളുടെ ദീപാവലി, കൃപ ലഭിക്കാൻ നിങ്ങൾ ഇക്കാര്യം ചെയ്യുക
ഈ വര്‍ഷത്തെ കാര്‍ത്തിക നവംബര്‍ 19 ന് പുലര്‍ച്ചെ 1:30 ന് ആരംഭിച്ച് നവംബര്‍ 20 ന് പുലര്‍ച്ചെ 4:29 നാണ് അവസാനിക്കുന്നത്. ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിന് വേണ്ടി നമുക്ക് ഈ ദിനം ധാരാളം വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കാവുന്നതാണ്.
കാര്‍ത്തിക ദീപത്തിന്റെ (Karthika Purnima) പ്രാധാന്യം നമുക്ക് നോക്കാം. കാര്‍ത്തിക ദീപവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിലൊന്ന് കാര്‍ത്തിക ദീപ ദിനത്തിലാണ് മുരുകന്‍ ജനിച്ചത് എന്നാണ്. താരകാസുരന്‍ എന്ന അസുരനെ ഉന്മൂലനം ചെയ്യാന്‍ ശിവന്‍ തന്റെ തൃക്കണ്ണിലെ അഗ്‌നിജ്വാലയില്‍ നിന്ന് മുരുകനെ സൃഷ്ടിച്ചു എന്നാണ് വിശ്വാസം.
Also Read: Kartik Purnima 2021: കാർത്തിക പൂർണിമയിൽ ഈ തെറ്റുകൾ ചെയ്യരുത്
ആറ് മുഖങ്ങളും പന്ത്രണ്ട് കൈകളുമായി ജനിച്ച മുരുകനെ ആറ് വ്യത്യസ്ത കൃതികളാണ് വളര്‍ത്തിയത്. അതായത് ദൂല, നിതത്‌നി, അബ്രയന്തി, വര്‍ഷയന്തി, മേഘയന്തി, ചിപ്പുനിക എന്നിവരായിരുന്നു അവര്‍. മറ്റൊരു കഥയനുസരിച്ച് അവര്‍ പ്രഭ, ആഭ, തേജ, ഭവ്യ, ശോഭ, സുകൃതി എന്നീ പേരുകളിലും അറിയപ്പെടുന്നു.
കാര്‍ത്തിക ദീപത്തിന്റെ പ്രാധാന്യം തത്പുരുഷം, അഘോരം, സദ്യോജാതം, വാമദേവം, ഈശാനം, അധോമുഖം എന്നീ ആറ് മുഖങ്ങളും ഓരോ പ്രത്യേക സ്വഭാവത്തെ പ്രതിനിധീകരിക്കുന്നതാണ് എന്നാണ്. മറ്റൊരു ഐതീഹ്യമനുസരിച്ച് ശിവന്റെ മൂന്നാം കണ്ണിലെ അഗ്‌നിയില്‍ നിന്നാണ് മുരുകന്‍ സൃഷ്ടിക്കപ്പെട്ടത്. ശരവണ പൊയ്‌ഗോയ് എന്ന തടാകത്തില്‍ ആറ് വ്യത്യസ്ത ഭാഗങ്ങളിലായാണ് ഭഗവാന്‍ ജനിച്ചത് എന്നാണ് വിശ്വാസം. തുടര്‍ന്ന്, ദേവി പാര്‍വതി മുരുകന്റെ രൂപം നല്‍കുന്നതിനായി ആറ് ഭാഗങ്ങളും ഒരുമിച്ച് കൊണ്ടുവന്നു എന്നാണ് വിശ്വാസം. അതുകൊണ്ടാണ് മുരുകനെ ആറുമുഖന്‍ എന്ന പേരിൽ അറിയപ്പെടുന്നത്.
കാര്‍ത്തിക ദീപവുമായി ബന്ധപ്പെട്ട് മഹാവിഷ്ണുവും ബ്രഹ്മാവും മഹാദേവനും ഉൾപ്പെടുന്ന കഥയുമുണ്ട്. ഇന്നേ ദിവസം വീട്ടില്‍ ഐശ്വര്യം നിറക്കുന്നതിന് ഈ ദിനത്തില്‍ വിളക്ക് വെച്ച് പ്രാര്‍ത്ഥിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ എല്ലായിടത്തും വിളക്ക് തെളിയിക്കുന്നതിലൂടെ തിന്മ ഇല്ലാതാവുകയും നന്മയുടെ പ്രകാശ കിരണം എല്ലായിടത്തേക്കും വ്യാപിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.
തൃക്കാര്‍ത്തിക ദിനത്തില്‍ വിളക്ക് കൊളുത്തുന്നത് വാസ്തുപ്രകാരവും നേട്ടങ്ങള്‍ ഉണ്ടാകും. ഈ ദിനത്തില്‍ നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം തന്നെ ജീവിതത്തിലെ ഐശ്വര്യവും പോസിറ്റീവ് എനര്‍ജിക്കും കാരണമാകുമെന്നാണ് വിശ്വാസം.
Also Read: Viral Video: തത്തയെ ചുംബിക്കാൻ പോയ കുരങ്ങന്റെ അവസ്ഥ കണ്ടോ? ചിരിക്കാതിരിക്കാൻ കഴിയില്ല
ഇന്ന് രാവിലെ എഴുന്നേറ്റ് കുളിച്ച് ശിവപഞ്ചാക്ഷരി മന്ത്രം ജപിച്ച് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. ശേഷം, വൈകുന്നേരവും കുളിച്ച് മുരുകനേയും ശിവനേയും മനസ്സില്‍ ധ്യാനിച്ച് കാര്‍ത്തിക വിളക്കിന് തിരി കൊളുത്തേണ്ടതാണ്. ഇതിലൂടെ ജീവിതത്തില്‍ ഐശ്വര്യം നിറയുമെന്നാണ് വിശ്വാസം.
ഏവർക്കും Zee Hindustan Malayalam ടീമിന്റെ വക തൃക്കാർത്തിക ആശംസകൾ....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.