Bad Habits: ചില ശീലങ്ങള്‍ നിങ്ങളെ ദാരിദ്രനാക്കും...!! ഈ 5 ശീലങ്ങൾ ഒഴിവാക്കാം

Bad Habits leads to Poverty:  വിശ്വാസമനുസരിച്ച് മഹാവിഷ്ണുവിന്‍റെ വാഹനമാണ് ഗരുഡന്‍. മഹാവിഷ്ണുവും അദ്ദേഹത്തിന്‍റെ വാഹനമായ ഗരുഡനും തമ്മിലുള്ള സംഭാഷണമാണ് ഗരുഡ പുരാണത്തില്‍ വിശദമായി വിവരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Sep 26, 2023, 12:21 PM IST
  • ഗരുഡപുരാണത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ജീവിതവുമായി ബന്ധപ്പെട്ട നിഗൂഢമായ ചില കാര്യങ്ങള്‍ പിന്തുടരുന്നതിലൂടെ നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കും
Bad Habits: ചില ശീലങ്ങള്‍ നിങ്ങളെ ദാരിദ്രനാക്കും...!! ഈ 5 ശീലങ്ങൾ ഒഴിവാക്കാം

Bad Habits leads to Poverty: ഹിന്ദുമതത്തിൽ 18 പുരാണങ്ങൾ പരാമർശിക്കപ്പെടുന്നു. അതിൽ ഗരുഡ പുരാണം  ഏറെ പ്രധാനപ്പെട്ടതാണ്.  ഇത് നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട ചില പ്രത്യേക കാര്യങ്ങൾ പരാമർശിയ്ക്കുന്നു. 

Also Read:  Gold Rate Today: സ്വര്‍ണവില കുത്തനെ ഇടിയുന്നു!! ഇന്ന് കുറഞ്ഞത്‌ പവന് 160 രൂപ

വിശ്വാസമനുസരിച്ച് മഹാവിഷ്ണുവിന്‍റെ വാഹനമാണ് ഗരുഡന്‍. മഹാവിഷ്ണുവും അദ്ദേഹത്തിന്‍റെ വാഹനമായ ഗരുഡനും തമ്മിലുള്ള സംഭാഷണമാണ് ഗരുഡ പുരാണത്തില്‍ വിശദമായി വിവരിക്കുന്നത്. ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ ഗരുഡപുരാണത്തിള്‍ പറഞ്ഞിരിയ്ക്കുന്ന കാര്യങ്ങള്‍ പിന്തുടരുന്നത് ഉത്തമമാണ്. അതായത്, ഗരുഡപുരാണത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ജീവിതവുമായി ബന്ധപ്പെട്ട നിഗൂഢമായ ചില കാര്യങ്ങള്‍ പിന്തുടരുന്നതിലൂടെ നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കും.

Also Read:   Venus Mahadasha: 20 വർഷത്തേക്ക് സമ്പത്തും വിജയവും!! ശുക്ര മഹാദശ നല്‍കും ആഡംബര ജീവിതം  
 
ഗരുഡപുരാണത്തിൽ എങ്ങിനെയാണ് ഒരു വ്യക്തിയുടെ ജീവിതത്തിൽ ദാരിദ്ര്യം വന്നുചേരുന്നത് എന്ന് പരാമർശിച്ചിട്ടുണ്ട്... അറിയാം ദാരിദ്ര്യത്തിന് പിന്നിലെ കാരണങ്ങള്‍.... 

Also Read:  Lucky Girls: മാതാപിതാക്കളുടെ ഭാഗ്യമാണ് ഈ പെണ്‍കുട്ടികള്‍!! പേരുകൊണ്ട് അവരെ തിരിച്ചറിയാം  

നിങ്ങള്‍ ജീവിതത്തില്‍ ധനികനും ഭാഗ്യവാനും ആയി മാറുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വൃത്തിയുള്ളതും സുഗന്ധം പരത്തുന്നതുമായ വസ്ത്രങ്ങള്‍ ധരിക്കുക. ഗരുഡപുരാണം അനുസരിച്ച് മുഷിഞ്ഞ വസ്ത്രം ധരിക്കുന്നവര്‍ക്ക് ജീവിതത്തില്‍ ഒരിക്കലും ഐശ്വര്യം ഉണ്ടാകില്ല. ഗരുഡപുരാണം അനുസരിച്ച്, മുഷിഞ്ഞ ചുക്കിച്ചുളിഞ്ഞ വസ്ത്രം ധരിക്കുന്ന വ്യക്തിയോട്  ലക്ഷ്മിദേവിയ്ക്ക് അനിഷ്ടമാണ്. ലക്ഷ്മിദേവിയ്ക്ക് ശുചിത്വം ഏറെ പ്രിയമാണ്. അതുകൊണ്ടാണ് ശുചിത്വം പാലിക്കുന്ന വീട്ടിൽ ലക്ഷ്മിദേവി വാസമുറപ്പിക്കുന്നത്. ലക്ഷ്മി ദേവിയുടെ കൃപയിലൂടെ ഐശ്വര്യം ലഭിക്കാനായി എപ്പോഴും വൃത്തിയുള്ളതും സുഗന്ധമുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുക.

ഗരുഡപുരാണം അനുസരിച്ച്, സമ്പത്തിലോ പണത്തിലോ അഹങ്കരിക്കുന്നവരുടെ ബുദ്ധി നശിക്കും. അവര്‍ പണം അനുചിതമായി വാരിക്കോരി ചിലവഴിയ്ക്കുകയും ജീവിതത്തില്‍ ദാരിദ്ര്യം ക്ഷണിച്ചുവരുത്തുകയും ചെയ്യും.  പണത്തില്‍ അഹങ്കരിക്കുന്നവരുടെ ഭവനത്തില്‍ ലക്ഷ്മിദേവി വസിക്കില്ല എന്നാണ് പുരാണത്തില്‍ പറയുന്നത്. 

അലസരായ ആളുകള്‍ അവരുടെ ജീവിതത്തില്‍ ദാരിദ്ര്യം ക്ഷണിച്ചുവരുത്തും. ഒരു വ്യക്തി അലസനായി ജോലി ചെയ്യുമ്പോള്‍ സംഭവിക്കുന്നത്‌  ലക്ഷ്മിദേവിയുടെ അനുഗ്രഹം ലഭിക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുത്തുകയാണ്.    
ഗരുഡപുരാണത്തിൽ അലസത ദാരിദ്ര്യത്തി ലേയ്ക്കുള്ള ചവിട്ടു പടിയാണ് എന്നാണ് പറയുന്നത്.  
 
ഗരുഡപുരാണം അനുസരിച്ച്  വെറുതെ സമയം പാഴാക്കുന്നവരോട് ഈശ്വരന്‍ കോപിക്കുകയും അവരുടെ ജീവിതത്തിൽ ദാരിദ്ര്യം വരികയും ചെയ്യുന്നു.  

ഗരുഡപുരാണം അനുസരിച്ച്, മറ്റുള്ളവരുടെ കുറവുകൾ മാത്രം കണ്ടെത്തുന്നവരുടെ  ജീവിതത്തില്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാകില്ല. കൂടാതെ, അനാവശ്യമായി മറ്റുള്ളവരോട് ദേഷ്യപ്പെടുന്നതും അവരെ ചീത്തവിളിക്കുന്നതും   ദാരിദ്ര്യം  ക്ഷണിച്ചുവരുത്തുന്നു. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News