Surya Guru Yuti 2023: 12 വർഷത്തിന് ശേഷം ഗ്രഹങ്ങളുടെ അപൂർവ സംഗമം; ഈ 3 രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടം!

Sun Jupiter Conjunction in Aries 2023: ജ്യോതിഷമനുസരിച്ച് ഈ വർഷം സൂര്യനും വ്യാഴവും മേടരാശിയിൽ സംഗമിക്കും.  12 വർഷത്തിന് ശേഷമാണ് ഇത്തരമൊരു യാദൃശ്ചികത സംഭവിക്കാൻ പോകുന്നത്.  ഇത് ഈ 3 രാശിയിൽ പെട്ടവരുടെ സുവർണ്ണ നാളുകൾക്ക് തുടക്കമാകും.

Written by - Ajitha Kumari | Last Updated : Feb 2, 2023, 12:57 PM IST
  • 12 വർഷത്തിന് ശേഷം ഗ്രഹങ്ങളുടെ അപൂർവ സംഗമം
  • ജ്യോതിഷമനുസരിച്ച് ഈ വർഷം സൂര്യനും വ്യാഴവും മേടരാശിയിൽ സംഗമിക്കും
  • ഇത് ഈ 3 രാശിയിൽ പെട്ടവരുടെ സുവർണ്ണ നാളുകൾക്ക് തുടക്കമാകും
Surya Guru Yuti 2023: 12 വർഷത്തിന് ശേഷം ഗ്രഹങ്ങളുടെ അപൂർവ സംഗമം; ഈ 3 രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടം!

Surya Guru Yuti 2023: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും രാശി മാറാറുണ്ട്. ദേവഗുരു വ്യാഴം വർഷത്തിൽ ഒരിക്കൽ മാത്രമാണ് രാശി മാറുന്നത്. 2023 ഏപ്രിൽ 2 ന് വ്യാഴം രാശി മാറി മേട രാശിയിൽ പ്രവേശിക്കും. നിലവിൽ മീനരാശിയിലാണ് വ്യാഴം സഞ്ചരിക്കുന്നത്. ഈ മാസത്തിൽ സൂര്യനും മീനരാശിയിൽ പ്രവേശിക്കും. അതായത് മേടത്തിൽ സൂര്യനും വ്യാഴവും സംഗമിക്കും എന്നർത്ഥം.  12 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു അപൂർവ സംയോഗം മേടരാശിയിൽ നടക്കുന്നത്. സൂര്യന്റെയും വ്യാഴത്തിന്റെയും സംയോഗം ചില രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ കൊണ്ടുവരും.  ഇവർക്ക് വൻ ധനനേട്ടവും ലഭിക്കും അതോടൊപ്പം പുരോഗതിയും ഉണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.

Also Read: Niyati Palat Rajyog: ശുക്ര-വ്യാഴം സംയോഗം സൃഷ്ടിക്കും രാജയോഗം; ഈ 4 രാശിക്കാർക്ക് വെച്ചടി വെച്ചടി കയറ്റം! 

മേടം (Aries): മേടരാശിയിൽ സൂര്യനും വ്യാഴവും സംഗമിക്കുന്നു. ഇത് മേടം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഈ സമയം നിങ്ങൾ നിങ്ങളുടെ ജോലി കൊണ്ട് ഉദ്യോഗസ്ഥരുടെ മനസ്സ് കീഴടക്കും. ബഹുമാനം വർദ്ധിക്കും. ധനലാഭം ഉണ്ടാകും. ഷ്ടനാക്കയറ്റം ഉണ്ടാകും. മൊത്തത്തിൽ ഈ സമയം നിങ്ങൾക്ക് കരിയറിൽ വളരെ ഗുണം ചെയ്യും.

മകരം (Capricorn): സൂര്യൻ ഗുരു സംഗമം മകര രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഈ രാശിക്കാരുടെ ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. പുതിയ വീടോ വാഹനമോ വാങ്ങാൻ  സാധ്യത. വിലപിടിപ്പുള്ള എന്തെങ്കിലും സാധനങ്ങൾ വാങ്ങിയേക്കാം. പുതിയ ജോലി ഓഫർ വന്നേക്കാം. വ്യാപാരികൾക്ക് വലിയ നേട്ടമുണ്ടാകും. 

Also Read: ക്ലാസ് മുറിയിൽ കുട്ടികൾ ഒപ്പിച്ച തമാശ കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ 

 

ധനു (Sagittarius): സൂര്യന്റെയും വ്യാഴത്തിന്റെയും സംയോഗം ധനു രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. പ്രണയവിവാഹം ആഗ്രഹിക്കുന്നവർക്ക് അത് നടക്കാൻ യോഗം. സന്താന സൗഭാഗ്യത്തിന്  സാധ്യത. കുടുംബത്തോടൊപ്പം സന്തോഷകരവും അവിസ്മരണീയവുമായ ഒരു യാത്ര പോകാണ് സാധ്യത. ഒരു വലിയ സ്ഥാപനത്തിൽ നിന്ന് നിങ്ങൾക്ക് ജോലിയ്ക്കുള്ള ഒകോൾ വന്നേക്കാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News