Vastu for Foods: ഭക്ഷണം കഴിയ്ക്കുന്ന അവസരത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക, അല്ലെങ്കില്‍ ദാരിദ്ര്യം ഫലം

Vastu for Foods:  വാസ്തു  ശാസ്ത്രം ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട ചില നിയമങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശിക്കുന്നു. ഈ പാലിച്ചില്ല എങ്കില്‍ നിത്യ രോഗവും ദാരിദ്ര്യവും ആയിരിയ്ക്കും ഫലം. അതിനാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.   

Written by - Zee Malayalam News Desk | Last Updated : Dec 20, 2022, 04:55 PM IST
  • വാസ്തു ശാസ്ത്രം ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട ചില നിയമങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശിക്കുന്നു. ഈ പാലിച്ചില്ല എങ്കില്‍ നിത്യ രോഗവും ദാരിദ്ര്യവും ആയിരിയ്ക്കും ഫലം.
Vastu for Foods: ഭക്ഷണം കഴിയ്ക്കുന്ന അവസരത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക, അല്ലെങ്കില്‍ ദാരിദ്ര്യം ഫലം

Vastu for Foods:  ഭക്ഷണം നമ്മുടെ ആരോഗ്യവും നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ഊർജ്ജവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതുപോലെ നമ്മുടെ ഭാഗ്യം നാം ഭക്ഷണം കഴിയ്ക്കുന്ന  രീതിയുമായി ബന്ധപ്പെട്ടി രിയ്ക്കുന്നു എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. 

Also Read:   Favourite Zodiac signs of Lord Hanuman: ഇവരാണ് ഹനുമാന്‍റെ പ്രിയ രാശിക്കാർ, എപ്പോഴും ഉണ്ടാകും കൃപ!

അതിനാൽ, ഭക്ഷണം കഴിയ്ക്കുന്ന കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, വാസ്തു  ശാസ്ത്രം ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട ചില നിയമങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശിക്കുന്നു. ഈ പാലിച്ചില്ല എങ്കില്‍ നിത്യ രോഗവും ദാരിദ്ര്യവും ആയിരിയ്ക്കും ഫലം. അതിനാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.   

Also Read:  Astro Tips: കടബാധ്യതയിൽ നിന്ന് മുക്തി ലഭിക്കും, രാമഭക്തനായ ഹനുമാനെ ആരാധിക്കാം 

അതായത്, വാസ്തു ശാസ്ത്രം അനുസരിച്ച്, പാചകം ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനും അടുക്കള പരിപാലിക്കുന്നതിനും ചില രീതികൾ നിർദ്ദേശിച്ചിട്ടുണ്ട്.  ഈ വാസ്തു നിയമങ്ങൾ അവഗണിച്ച് ഭക്ഷണം പാചകം ചെയ്യുന്നവരുടേയും ഭക്ഷണം കഴിക്കുന്നവരുടേയും അവസ്ഥ മൃഗങ്ങളുടേത് പോലെയാണെന്നും അവസാനം അവനും അതെ അവസ്ഥ വരുമെന്നും പറയപ്പെടുന്നു. അതിനാല്‍, ഭക്ഷണ കാര്യത്തില്‍ വാസ്തു ശാസ്ത്രം  പറയുന്ന കാര്യങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കുന്നത് ഉചിതമായിരിയ്ക്കും.

ഭക്ഷണം പാകം ചെയ്യുന്നതിനും കഴിയ്ക്കുന്നതിനും ചില ദിശകൾ പാലിക്കേണ്ടത് അനിവാര്യമാണ്. ഇതിൽ പിഴവ് സംഭവിച്ചാൽ കുടുംബാംഗങ്ങൾ രോഗത്തിന് ഇരയാകുകയും സാമ്പത്തിക പ്രശ്നങ്ങള്‍ ഉടലെടുക്കുകയും വീട്ടിലെ സന്തോഷവും ഐശ്വര്യവും ഇല്ലാതാകുകയും ചെയ്യും.

ഭക്ഷണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വാസ്തു നുറുങ്ങുകൾ അറിയാം.

ഭക്ഷണം എപ്പോഴും ശരിയായ ദിശയ്ക്ക് അഭിമുഖമായി ഇരുന്നു വേണം കഴിയ്ക്കാൻ. വാസ്തു ശാസ്ത്ര പ്രകാരം കിഴക്കോട്ട് ദർശനമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. ഇങ്ങനെ ചെയ്യുന്നതിലൂടെ ശരീരത്തിന് പോസിറ്റീവ് എനർജി ലഭിക്കും. ഭക്ഷണം നന്നായി ദഹിക്കുകയും ആയുസ് വർദ്ധിക്കുകയും ചെയ്യുന്നു. 

ഭക്ഷണം വടക്കോട്ട് ദർശനമായി ഇരുന്ന് കഴിക്കുന്നതും നല്ലതാണ്. ഇത് മാനസിക പിരിമുറുക്കവും രോഗങ്ങളും ഒഴിവാക്കുന്നു. ആരോഗ്യം നല്ല നിലയിൽ തുടരുന്നു. മനസ്സ് ശാന്തമായി  തുടരുന്നു. വാസ്തു ശാസ്ത്രം അനുസരിച്ച്, പണമോ കൂടുതൽ അറിവോ നേടാൻ ആഗ്രഹിക്കുന്ന ആളുകൾ എപ്പോഴും വടക്കോട്ട് ദർശനമായി ഇരുന്ന് ഭക്ഷണം കഴിക്കണം. ഇതുകൂടാതെ, പുതിയ ജോലി ആരംഭിക്കുന്ന ആളുകൾ വടക്ക് ദിശയിലേയ്ക്ക് തിരിഞ്ഞ് ഭക്ഷണം കഴിക്കണം.  

ബിസിനസ് ചെയ്യുന്നവരോ ജോലിയിൽ വേഗത്തിൽ പുരോഗതി ആഗ്രഹിക്കുന്നവരോ ആണ് നിങ്ങള്‍ എങ്കില്‍  പടിഞ്ഞാറ് ദിശയെ  അഭിമുഖീകരിച്ച്‌ വേണം ഭക്ഷണം കഴിക്കാൻ. ഇത് സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുന്നു. 

തെക്ക് ദിശയ്ക്ക് അഭിമുഖമായി ഇരുന്ന് ഒരിയ്ക്കലും ഭക്ഷണം കഴിക്കരുത്. ഇതാണ് യമന്‍റെ  ദിശയാണ്,  ഈ ദിശയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നു. എന്നിരുന്നാലും, നിങ്ങൾ  കൂട്ടമായി ഭക്ഷണം കഴിക്കുമ്പോൾ, നിങ്ങൾക്ക് ഏത് ദിശയിലും അഭിമുഖീകരിക്കാം. 

രാത്രി ഭക്ഷണശേഷം അടുക്കള വൃത്തിഹീനമായി ഇടരുത്. അതായത് അടുക്കളയിൽ  വൃത്തികെട്ട പാത്രങ്ങൾ ഉപേക്ഷിക്കരുത്. രാത്രിയിൽ അടുക്കള വൃത്തിഹീനമാക്കുന്നത് പണക്കാരനെപ്പോലും ദരിദ്രനാക്കുന്നു. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News