Shukra Rashi Parivartan: ഈ 3 രാശിക്കാരുടെ ഭാഗ്യം ഒരു മാസത്തേക്ക് മാറിമറിയും, നിങ്ങളും ഇതിലുണ്ടോ?

Shukra Rashi Parivartan: ജ്യോതിഷത്തിൽ ശുക്രനെ ക്ഷേമത്തിന്റെയും ഐശ്വര്യത്തിന്റെയും ഗ്രഹമായി കണക്കാക്കുന്നു. ഇപ്പോഴിതാ ശുക്രൻ ഫെബ്രുവരി 27 മുതൽ ഒരു മാസത്തേക്ക് മകരരാശിയിൽ പ്രവേശിച്ചിരിക്കുകയാണ്.  ഈ സമയം ഈ 3 രാശിക്കാരുടെ ഭാഗ്യം തിളങ്ങും.

Written by - Ajitha Kumari | Last Updated : Feb 28, 2022, 01:50 PM IST
  • സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മുക്തി നേടും
  • കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും
  • ആത്മീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കും
Shukra Rashi Parivartan: ഈ 3 രാശിക്കാരുടെ ഭാഗ്യം ഒരു മാസത്തേക്ക് മാറിമറിയും, നിങ്ങളും ഇതിലുണ്ടോ?

Shukra Rashi Parivartan: ജ്യോതിഷത്തിൽ ശുക്രനെ ക്ഷേമത്തിന്റെയും ഐശ്വര്യത്തിന്റെയും ഗ്രഹമായി കണക്കാക്കുന്നു. ശുക്രൻ രാശി മാറി മറ്റൊരു രാശിയിൽ പ്രവേശിക്കുമ്പോഴെല്ലാം ലക്ഷ്മീദേവിയുടെ പ്രത്യേക കൃപ പല രാശികളിലും വർഷിക്കുകയും അവരുടെ ഭാഗ്യം തിളങ്ങുകയും ചെയ്യുമെന്നുമാണ്  വിശ്വാസം.

Also Read: ഈ 4 രാശിക്കാർക്ക് മാർച്ച് മികച്ചതായിരിക്കും, ചതുർഗ്രഹി യോഗത്തോടെ ഭാഗ്യം തിളങ്ങും!

ശുക്രൻ ഇന്നലെ അതായത് ഞായറാഴ്ച (27 ഫെബ്രുവരി 2022) മകരം രാശിയിൽ പ്രവേശിച്ചു. ഇനി മാർച്ച് 31 വരെ ഈ രാശിയിൽ തുടരും. ശുക്രന്റെ ഈ രാശിമാറ്റം 12 രാശികളിലും സ്വാധീനം ചെലുത്തും. പ്രത്യേകിച്ച് പല രാശിക്കാർക്ക് ഈ സമയത്ത് ഭാഗ്യം ഉദിക്കും. ഭൗതിക സന്തോഷം, ആസ്വാദനം, പ്രശസ്തി, കല, കഴിവ്, സൗന്ദര്യം, പ്രണയം തുടങ്ങി നിരവധി ആനന്ദങ്ങളാണ് അവർക്ക് ലഭിക്കാൻ പോകുന്നത്. ഏതൊക്കെ രാശികളാണ് ഈ സമയം തിളങ്ങാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.

Also Read: Horoscope February 28, 2022: ഈ രാശിക്കാർക്ക് ഇന്ന് ധാരാളം പണം ലഭിക്കും, മീന രാശിക്കാർക്ക് മേലുദ്യോഗസ്ഥരുടെ അവഗണന നേരിടേണ്ടിവരും!

ഈ രാശിക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മുക്തി നേടും

കർക്കടകം: 

ഈ രാശിക്കാർക്ക് ശുക്രഗ്രഹത്തിന്റെ (Venus Planet) ഈ രാശിമാറ്റത്തിൽ നിന്നും പ്രത്യേക അനുഗ്രഹങ്ങൾ ലഭിക്കും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം അനുകൂലമായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ജോലികളിൽ വിജയം നേടാൻ നിങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടതില്ല.

Also Read: Mahashivratri 2022: മഹാശിവരാത്രിയിൽ മഹാസംയോഗം, ഈ 4 രാശിക്കാർക്ക് വൻ ധനലാഭം!

ഈ രാശിക്കാർക്ക് ഈ സമയം കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണ ലഭിക്കും

ഇടവം: 

ആരോഗ്യപരമായ ഗുണങ്ങൾ ഉണ്ടാകും. ആദരവും ബാനുമാനവും സ്ഥാനമാനാദികളും വർദ്ധിക്കും. ജോലിസ്ഥലത്ത് നിങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദിക്കപ്പെടും. ധന ലാഭവും ഉണ്ടാകും, അതിനാൽ സാമ്പത്തിക വശം ശക്തമാകും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും.

Also Read: Mahashivratri 2022: മഹാശിവരാത്രി ദിനത്തിൽ ഇക്കാര്യം ചെയ്യു... ലഭിക്കും ആഗ്രഹിച്ച ജോലി

ഇവർ ഈ സമയം ആത്മീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കും

മേടം: 

ഈ സമയം ഈ രാശിക്കാർ കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ജോലിക്കും ബിസിനസിനും ഈ സമയം ഒരു അനുഗ്രഹമാണ്. ജോലിയിൽ വിജയം കൈവരിക്കും. നിങ്ങൾക്ക് സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മുക്തി ലഭിക്കും. മതപരവും ആത്മീയവുമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News