Surya Guru Yuti 2022: 12 വർഷത്തിനുശേഷം കുംഭത്തിൽ സൂര്യ-ഗുരു സംഗമം, ഈ രാശിക്കാര്‍ക്ക് മാർച്ച് 15 വരെ അടിപൊളി നേട്ടം!

Surya Guru Yuti 2022: സൂര്യനും വ്യാഴവും കുംഭം രാശിയിൽ ഒന്നിക്കുന്നത് ഈ 4 രാശിക്കാർക്ക് വളരെ ഗുണകരമാണ്. ഈ സംയോഗം ഇവര്‍ക്ക് മാർച്ച് 15 വരെ ഉത്തമമാണ്.

Written by - Ajitha Kumari | Last Updated : Feb 25, 2022, 12:01 PM IST
  • കുംഭത്തിൽ സൂര്യ-ഗുരുവിന്റെ യോഗം
  • വ്യാഴം-സൂര്യൻ സംഗമം ശക്തമായ നേട്ടങ്ങൾ നൽകും
  • 4 രാശിക്കാർക്ക് ബമ്പർ ഗുണം
Surya Guru Yuti 2022: 12 വർഷത്തിനുശേഷം കുംഭത്തിൽ സൂര്യ-ഗുരു സംഗമം, ഈ രാശിക്കാര്‍ക്ക് മാർച്ച് 15 വരെ അടിപൊളി നേട്ടം!

Surya Guru Yuti 2022: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജാവായി കണക്കാക്കപ്പെടുന്ന സൂര്യനും ഏറ്റവും ശുഭകരമായ ഗ്രഹവുമായ വ്യാഴവും 12 വർഷത്തിന് ശേഷം കുംഭത്തിൽ ചേരും. ഈ യോഗം വന്‍ മാറ്റങ്ങൾ കൊണ്ടുവരും. ജ്യോതിഷ കണക്കുകൂട്ടലുകൾ അനുസരിച്ച് ഈ കൂട്ടുകെട്ട് ചില രാശികളിൽ ശുഭ ഫലവും ചില രാശികളിൽ അശുഭ ഫലവും ഉണ്ടാക്കും. ഈ സ്ഥിതി 2022 മാർച്ച് 15 വരെ തുടരും. വ്യാഴം-സൂര്യന്‍റെ സംഗമം ഏതൊക്കെ രാശിക്കാര്‍ക്ക് ആണ് ഗുണം ചെയ്യുകയെന്ന് അറിയാം...

Also Read: Horoscope February 25, 2022: ഇന്ന് ഇടവം രാശിക്കാർ സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കണം!

മേടം (Aries):  

ഈ സമയം മേടം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും. ഭാഗ്യത്തിന്‍റെ പൂർണ്ണ പിന്തുണ ലഭിക്കും. എല്ലാ പ്രവൃത്തികളിലും വിജയം ഉണ്ടാകും. പുതിയ ജോലി തുടങ്ങാൻ നല്ല സമയമാണ്.

മിഥുനം (Gemini):  

മിഥുന രാശിക്കാർക്ക് വ്യാഴവും സൂര്യനും വന്‍ നേട്ടങ്ങൾ നൽകും. പങ്കാളിത്ത പ്രവർത്തനങ്ങളിൽ വലിയ ലാഭം ഉണ്ടാകും. ചില ആളുകൾക്ക് ഈ സമയം അവരെ അവരുടെ കരിയറിലെ ഉയരങ്ങളിലേക്ക് കൊണ്ടുപോകും.

Also Read: Mars Transit 2022: ഈ 4 രാശിക്കാർക്ക് ചൊവ്വയിൽ വൻ സ്വാധീനം , എല്ലാ കാര്യങ്ങളിലും ഭാഗ്യവാനായിരിക്കും

ചിങ്ങം (Leo):  

ചിങ്ങം രാശിക്കാർക്ക് മാർച്ച് 15 വരെയുള്ള സമയം പ്രണയ ജീവിതത്തിന് വളരെ നല്ലതായിരിക്കും. പ്രണയ ജോഡികൾക്ക് വിവാഹം കഴിക്കാം. വിവാഹിതരായ ദമ്പതികളുടെ ജീവിതം പ്രണയം നിറഞ്ഞതായിരിക്കും.

Also Read: Guru Ast 2022: ഈ 6 രാശിക്കാരുടെ ഭാഗ്യം വരുന്ന 28 ദിവസത്തേക്ക് പ്രകാശിക്കും

ധനു (Sagittarius):

വ്യാഴത്തിന്റെയും സൂര്യന്റെയും ഈ കൂടിച്ചേരൽ ധനു രാശിക്കാർക്ക് പുതിയ ലക്ഷ്യങ്ങൾ കൈവരിക്കും. വിജയങ്ങൾ ഒന്നിനുപുറകെ ഒന്നായി വരും. ആത്മവിശ്വാസം നിലനിൽക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News