Shani Gochar 2023: ഗ്രഹങ്ങളുടെ അധിപനായ ശനിയുടെ ക്രൂരമായ ദൃഷ്ടി ആരിലാണോ പതിയുന്നത് അവരുടെ കാര്യം പിന്നെ പറയണ്ട. അവരുടെ ജീവിതത്തിൽ പിന്നെ അങ്ങോട്ട് ദുഃഖങ്ങൾ മാത്രമായിരിക്കും. ശനിയുടെ വക്ര ദൃഷ്ടി കാരണം ഇവർക്ക് പല ഉയർച്ച താഴ്ചകളും അഭിമുഖീകരിക്കേണ്ടി വരും. ശനി അതിന്റെ രാശിചക്രം 30 വർഷം കൊണ്ടാണ് പൂർത്തിയാക്കുന്നത്. ശനി അതിന്റെ രാശിചക്രം പൂർത്തിയാക്കുന്നു. ശനിയെ ഒരു ക്രൂര ഗ്രഹമായി കണക്കാക്കപ്പെടുന്നതിനാൽ ജാതകർ അതിന്റെ ദൃഷ്ടിയിൽ നിന്നും സൂക്ഷിച്ചു നിൽക്കണം.
Also Read: സൂര്യൻ വൃശ്ചിക രാശിയിലേക്ക്; ഈ 5 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും!
30 വർഷത്തിനു ശേഷം ശനി കുംഭത്തിൽ (Saturn in Aquarius after 30 years)
2023 ജനുവരി 17 ന് ശനി കുംഭ രാശിയിൽ പ്രവേശിക്കും. ഏകദേശം 30 വർഷങ്ങൾക്ക് ശേഷം ശനി സ്വന്തം രാശിയായ കുംഭ രാശിയിൽ പ്രവേശിക്കുകയാണ്. ഇപ്പോൾ ശനി മകരം രാശിയിലൂടെയാണ് സഞ്ചരിക്കുന്നത്. ശനി കുംഭത്തിൽ പ്രവേശിക്കുമ്പോൾ തന്നെ പല രാശികളിലും ഏഴര ശനിയും കണ്ടക ശനിയും ആരംഭിക്കും.
ഈ 3 രാശിക്കാർക്ക് ഗുണങ്ങൾ (Benefits of these 3 zodiac signs)
ശനി കുംഭം രാശിയിൽ പ്രവേശിക്കുമ്പോൾ മകരം, കുംഭം, ധനു രാശിക്കാർക്ക് ഗുണം ലഭിക്കും. ഈ രാശിക്കാർ ശനിയുടെ കണ്ടക ശനിയിൽ നിന്നും മുക്തരാകും. ഇതുവരെ മുടങ്ങിക്കിടന്ന പ്രവൃത്തികൾ അതിവേഗം പൂർത്തിയാകും. തൊഴിൽ-ബിസിനസ് രംഗത്ത് നിങ്ങൾക്ക് വിജയം ലഭിക്കും. ജീവിതത്തിൽ പണത്തിന്റെ ഒഴുക്ക് വർദ്ധിക്കും. സന്താനഭാഗത്തുനിന്നും നല്ല വാർത്തകൾ ലഭിക്കും. യാത്രകൾ ഗുണം ചെയ്യും. നിക്ഷേപത്തിന് ഈ സമയം അനുകൂലമായിരിക്കും.
Also Read: സ്ത്രീകളുടെ മാറിടത്തിന്റെ വലിപ്പത്തിൽ നിന്നും അറിയാം സ്വഭാവം, ഇവർ ധനികരായിരിക്കും
ഈ 2 രാശിക്കാർ ശ്രദ്ധിക്കണം (People of these 2 zodiac signs have to be careful)
കുംഭ രാശിയിൽ ശനി സംക്രമിക്കുമ്പോൾ തന്നെ എല്ലാ രാശിക്കാർക്കും അതിന്റെ ഗുണദോഷ ഫലങ്ങൾ ലഭിച്ചു തുടങ്ങും. ഈ സംക്രമത്തിനു ശേഷം മിഥുനം, തുലാം രാശിക്കാർക്ക് കഷ്ടതകൾ അനുഭവിക്കേണ്ടി വന്നേക്കാം. ശരിക്കും പറഞ്ഞാൽ ഈ രണ്ട് രാശികളിലൂടെയാണ് ഏഴര ശനി ആരംഭിക്കുന്നത്. ഇതിനുശേഷം നിങ്ങളുടെ ശരിയായിരുന്ന ജോലികളും മോശമായേക്കാം. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. വീടിന്റെ സന്തോഷത്തിനും സമാധാനത്തിനും ഭംഗം വരാം. ഈ രണ്ട് രാശിക്കാർക്കും ജോലിയിലും ബിസിനസ്സിലും നഷ്ടം വരാം. വരുമാനം കുറഞ്ഞേക്കാം. സഹപ്രവർത്തകരുമായുള്ള ബന്ധം വഷളായേക്കാം.
Also Read: വൃശ്ചിക രാശിയിൽ സൃഷ്ടിക്കും ചതുർഗ്രഹി യോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്തും പുരോഗതിയും!
എന്താണ് ഉപായം (What is the remedy?)
ശനിദോഷം വർധിച്ചാൽ ശനിയാഴ്ച ദരിദ്രർക്ക് ഭക്ഷണം ദാനം ചെയ്യണം. ഇതുകൂടാതെ ശനി ക്ഷേത്രത്തിൽ എണ്ണ ദാനം ചെയ്യുക. പൂർവികരെ സ്മരിച്ച് ആൽമരത്തിന് വെള്ളം അർപ്പിക്കുന്നതും പ്രശ്‌നത്തിന് പരിഹാരമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...