Saturday Remedies: ശനിയാഴ്‌ച ഈ സാധനം വിളക്കിൽ വെക്കൂ, ഭാഗ്യം ഉണരും!

Deepak Remedies: ശനിയാഴ്ച ശനി ദേവനായി സമർപ്പിച്ചിരിക്കുന്ന ദിനമാണ്. ഈ ദിവസം പൂജാവേളയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉറങ്ങിക്കിടക്കുന്ന ഭാഗ്യത്തെ ഉണർത്താൻ കഴിയും. ജ്യോതിഷ പ്രകാരം ഈ ദിവസം വിളക്കിൽ ഈ ഒരു കാര്യം ഉൾപ്പെടുത്തുന്നത് സാമ്പത്തിക നേട്ടങ്ങൾ നൽകുമെന്നാണ്.

Written by - Ajitha Kumari | Last Updated : Jun 17, 2022, 06:09 AM IST
  • ശനിയാഴ്ച ശനി ദേവനായി സമർപ്പിച്ചിരിക്കുന്ന ദിനമാണ്
  • ഈ ദിവസം പൂജാവേളയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉറങ്ങിക്കിടക്കുന്ന ഭാഗ്യത്തെ ഉണർത്താൻ കഴിയും
  • ഈ ദിവസം ശനിദേവനെ ആരാധിക്കുമ്പോൾ കടുകെണ്ണയാണ് വിളക്ക് കത്തിക്കാൻ ഉപയോഗിക്കുന്നത്.
Saturday Remedies: ശനിയാഴ്‌ച ഈ സാധനം വിളക്കിൽ വെക്കൂ, ഭാഗ്യം ഉണരും!

Vastu Tips For Saturday: മതഗ്രന്ഥങ്ങളിൽ ആരാധന സമയത്ത് വിളക്ക് കത്തിക്കുന്നതിന്റെ പ്രാധാന്യം വിവരിച്ചിട്ടുണ്ട്. ഓരോ ദേവതയേയും ആരാധിക്കുന്ന സമയത്ത് വ്യത്യസ്ത വിളക്കുകൾ കത്തിക്കുന്നു. വ്യത്യസ്ത വിളക്കുകൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. മാവിലുണ്ടാക്കുന്ന വിളക്ക്, മണ്ണിലുണ്ടാക്കുന്ന വിളക്ക്, ലോഹ വിളക്ക്. ഇതോടൊപ്പം അതിൽ ഉപയോഗിക്കുന്ന നെയ്യ്, കടുകെണ്ണ, എള്ളെണ്ണ മുതലായവയ്ക്കും വ്യത്യസ്തമായ പ്രാധാന്യമുണ്ട്. എന്നാൽ ഇന്ന് നമുക്കറിയാം വിളക്കുമായി ബന്ധപ്പെട്ട പ്രതിവിധികളെക്കുറിച്ച്...  

Also Read: വരുന്ന 29 ദിവസത്തേക്ക് സൂര്യന്റെ കൃപ ഈ 4 രാശിക്കാർക്ക് ഉണ്ടാകും 

ശനിയാഴ്ച ശനി ദേവിനായി സമർപ്പിച്ചിരിക്കുന്ന ദിനമാണെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. അതുകൊണ്ടുതന്നെ ഈ ദിവസം ശനിദേവനെ ആരാധിക്കുമ്പോൾ കടുകെണ്ണയാണ് വിളക്ക് കത്തിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ ശനിയാഴ്ച വിളക്ക് കൊളുത്തുമ്പോൾ അതിൽ ഗ്രാമ്പൂ വച്ചുകൊണ്ടുള്ള പ്രതിവിധി വളരെ ഫലപ്രദമാണ്. ഇത് ചെയ്യുന്നതിലൂടെ ശനിദേവന്റെ അനുഗ്രഹം ലഭിക്കും ഒപ്പം സാമ്പത്തിക നേട്ടങ്ങളും നൽകും. ഇത് തുടർച്ചയായി ചെയ്താൽ പണത്തിന്റെ ബുദ്ധിമുട്ട് ഉണ്ടാകില്ല.

Also Read: ഈ 3 രാശിയിലെ പെൺകുട്ടികൾക്ക് ആരെയും ഭയമില്ല! വെല്ലുവിളികളെ ധൈര്യത്തോടെ നേരിടും 

ഇക്കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കുക

>> ഹിന്ദുമതത്തിൽ ആരാധനകളിലും മതപരമായ ആചാരങ്ങളിലും കർപ്പൂരം ഉപയോഗിക്കുന്നത് പതിവാണ്. വീട്ടിലുള്ള നെഗറ്റിവിറ്റി ഇല്ലാതാക്കാനാണ് കർപ്പൂരം കത്തിക്കുന്നത്. എന്നാൽ പതിവായി കർപ്പൂരം കത്തിക്കുന്ന സമയത്ത് കർപ്പൂരം ശുദ്ധമായിരിക്കണമെന്നത് ശ്രദ്ധിക്കുക.  

>> മതഗ്രന്ഥങ്ങളിൽ ദാനധർമ്മത്തിന്റെ പ്രത്യേക പ്രാധാന്യവും പറഞ്ഞിട്ടുണ്ട്. അതിനാൽ നിങ്ങൾ സ്വയം കഴിയുന്നത്ര ദാനം ചെയ്യുക. ദരിദ്രരെയും ആവശ്യക്കാരേയും സഹായിക്കുക.

>> ജ്യോതിഷ പ്രകാരം ജീവിതത്തിൽ പുരോഗതി നേടുന്നതിന് പക്ഷികൾക്ക് പതിവായി ഭക്ഷണം നൽകാനും പറയുന്നുണ്ട്. ഇത് ചെയ്യുകയാണെങ്കിൽ കരിയറിലെയും ജീവിതത്തിലെയും പുരോഗതിക്കൊപ്പം വിജയവും ലഭിക്കും.

Also Read: റീൽ വീഡിയോ എടുക്കാൻ ശ്രമിച്ചതാ.. കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ 

>> വീട്ടിൽ പണവും ധാന്യങ്ങളും നിലനിർത്താൻ ചപ്പാത്തി ഉണ്ടാക്കുമ്പോൾ ചൂടുള്ള ചട്ടിയിൽ പാൽ ഒന്ന് തളിക്കുന്നത് സഹായിക്കും എന്നാണ് വിശ്വാസം.

>> അടുക്കളയിൽ റൊട്ടി ഉണ്ടാക്കുമ്പോൾ ആദ്യം പശുവിനായി കരുതുക ശേഷം അവസാനം ഉണ്ടാക്കുന്നത്  നായയ്ക്കായി കരുതുക.  ഇങ്ങനെ ചെയ്യുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News