Surya Rashi Parivartan 2022: ജൂൺ 15 ആയ ഇന്ന് സൂര്യൻ മിഥുന രാശിയിൽ സംക്രമിക്കാൻ പോകുന്നു. 2022 ജൂലൈ 16 വരെ സൂര്യൻ ഈ രാശിയിൽ തുടരും. മിഥുന രാശിയിലേക്കുള്ള സൂര്യൻ പ്രവേശിക്കുന്നതിന്റെ സ്വാധീനം എല്ലാ രാശികളിലും പ്രകടമാകും. സൂര്യന്റെ ഈ രാശിമാറ്റം ഏതൊക്കെ രാശിക്കാർക്ക് എങ്ങനെയായിരിക്കുമെന്ന് നമുക്ക് നോക്കാം..
മേടം (Aries): ഈ സമയത്ത് നിങ്ങൾക്ക് നിങ്ങളുടെ പിതാവുമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം അല്ലെങ്കിൽ നിങ്ങളുടെ പിതാവിന്റെ ആരോഗ്യം മോശമാകാം. സഹോദരങ്ങളിൽ നിന്നുള്ള സഹകരണം ലഭിക്കുമെന്ന പ്രതീക്ഷ കുറവായിരിക്കും. ജോലി സ്ഥലത്ത് മുമ്പത്തേക്കാൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
Also Read: ഭരണി നക്ഷത്രത്തിൽ രാഹു സംക്രമണം; ഈ 4 രാശിക്കാർ ജാഗ്രത പാലിക്കുക!
ഇടവം (Taurus): കുടുംബത്തിൽ ചില അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യത. കുടുംബ സ്വത്ത് അല്ലെങ്കിൽ സ്വത്ത് സംബന്ധിച്ച് വീട്ടിൽ തർക്കങ്ങൾ ഉണ്ടാകാം. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. ഈ സമയത്ത് വലിയ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക.
മിഥുനം (Gemini): സൂര്യന്റെ സംക്രമണം നിങ്ങളുടെ സ്വഭാവത്തിൽ വലിയ മാറ്റം കൊണ്ടുവരും. ഈ കാലയളവിൽ പ്രണയ ബന്ധങ്ങളിൽ തർക്കങ്ങൾ ഉണ്ടാകാം. അതിനാൽ കഴിയുന്നത്ര ശാന്തരായിരിക്കാൻ ശ്രമിക്കുക.
കർക്കടകം (Cancer): സൂര്യന്റെ ഈ സംക്രമണം നിങ്ങൾക്ക് ശുഭകരമായിരിക്കും. വിദേശയാത്രയ്ക്കുള്ള സാധ്യതകൾ കാണുന്നു. ഈ സമയത്ത് നിങ്ങളുടെ ശത്രുക്കളെ കീഴടക്കുന്നതിൽ നിങ്ങൾ വിജയിക്കും. കോടതി കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായി വരാൻ സാധ്യതയുണ്ട്. ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കുക.
Also Read: സൂര്യനും രാശി മാറ്റം; ഈ 4 രാശിക്കാരുടെ ജീവിതത്തിൽ ഇനി കനത്ത നഷ്ടങ്ങൾ
ചിങ്ങം (Leo): ഈ കാലയളവിൽ നിങ്ങൾക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. വരുമാനത്തിൽ വർദ്ധനവിന് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബഹുമാനം വർദ്ധിക്കും. പ്രണയ ബന്ധങ്ങൾക്ക് ഈ സമയം വളരെ നല്ലതാണ്.
കന്നി (Virgo): സൂര്യന്റെ സംക്രമം നിങ്ങൾക്ക് ശുഭകരമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ കരിയറിലെ മുന്നേറ്റത്തിന് ശക്തമായ അവസരങ്ങളുണ്ട്. ജോലി ചെയ്യുന്നവർ ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കും അതുകൊണ്ടുതന്നെ പ്രമോഷൻ ലഭിക്കും. ഈ സമയത്ത് മാതാപിതാക്കളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.
തുലാം (Libra) ഈ സംക്രമ സമയം നിങ്ങൾക്ക് വളരെ നല്ലതായിരിക്കും. വരുമാനം വർദ്ധിക്കും, പിതാവിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ജോലി സംബന്ധമായി ഒരു ദീർഘയാത്ര പോകേണ്ടി വന്നേക്കാം. ഈ യാത്രയിൽ നിങ്ങൾക്ക് പ്രയോജനം ലഭിക്കും.
Also Read: കളി കോഴിയോട്.. കളിക്കാൻ ചെന്ന പൂച്ചയെ പഞ്ഞിക്കിട്ട് പൂവൻ, വീഡിയോ വൈറൽ!
വൃശ്ചികം (Scorpio): ഈ സമയത്ത് നിങ്ങളുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങൾക്ക് സാമ്പത്തിക നഷ്ടവും നേരിടേണ്ടി വന്നേക്കാം. പണമിടപാട് നടത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. ഏതെങ്കിലും തരത്തിലുള്ള തർക്കത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക
ധനു (Sagittarius): മിഥുന രാശിയിലെ സൂര്യന്റെ സംക്രമം ധനു രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. സംവാദം ഒഴിവാക്കുക. ബിസിനസ്സ് ചെയ്യുന്നവർ തെറ്റിദ്ധാരണകൾ ഒഴിവാക്കുക.
മകരം (Capricorn): ഈ സംക്രമ സമയത്ത് എല്ലാ ജോലികളും പൂർത്തിയാക്കാൻ നിങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. നിങ്ങളുടെ എതിരാളികളോട് സംയമനം പാലിക്കുക. ഒരു തരത്തിലുള്ള നെഗറ്റിവ് ചിന്തകളും നിങ്ങളുടെ മനസിനെ കീഴടക്കാൻ അനുവദിക്കരുത്.
Also Read: ഈ 3 രാശിക്കാരുടെ ഭാഗ്യം ഇന്നു മുതൽ മാറിമറിയും!
കുംഭം (Aquarius): ഈ സമയത്ത് നിങ്ങൾക്ക് കുട്ടികളുടെ ഭാഗത്തു നിന്നും ചില പ്രശ്നങ്ങൾ ഉണ്ടാകാ, അത് മൂലം നിങ്ങൾക്ക് മാനസിക പിരിമുറുക്കം ഉണ്ടാകാം. ഈ സമയത്ത് പ്രണയബന്ധങ്ങളിൽ തർക്കങ്ങളും തകർച്ചയും ഉണ്ടാകാം. നിങ്ങളുടെ ഇണയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.
മീനം (Pisces): ഈ കാലയളവിൽ വീട്ടിൽ തർക്കങ്ങൾ ഉണ്ടാകാം. അമ്മയുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ജോലി ചെയ്യുന്നവർക്ക് സഹപ്രവർത്തകരുമായി ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.