Lucky Zodiacs in 2024: പുതുവർഷത്തിൽ ഈ രാശിക്കാർ ശരിക്കും തിളങ്ങും, നിങ്ങളും ഉണ്ടോ?

Yearly Horoscope 2024: പുതുവർഷം അതായത് 2024 ആരംഭിക്കാൻ ഇനി 1 മാസം കൂടി മാത്രം. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ ഭാവി അറിയാനുള്ള ജിജ്ഞാസ നിങ്ങൾക്കുണ്ടാകും. 2024 ൽ ഗ്രഹങ്ങളുടെ ചലനം എങ്ങനെയായിരിക്കുമെന്നും ആരുടെ ഭാഗ്യം പ്രകാശിക്കുമെന്നും നമുക്ക് നോക്കാം.

Written by - Ajitha Kumari | Last Updated : Nov 25, 2023, 09:26 AM IST
  • പുതുവർഷം അതായത് 2024 ആരംഭിക്കാൻ ഇനി 1 മാസം കൂടി മാത്രം
  • അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ ഭാവി അറിയാനുള്ള ജിജ്ഞാസ നിങ്ങൾക്കുണ്ടാകും
Lucky Zodiacs in 2024: പുതുവർഷത്തിൽ ഈ രാശിക്കാർ ശരിക്കും തിളങ്ങും, നിങ്ങളും ഉണ്ടോ?

2024 Lucky Zodiacs: പുതുവത്സരം കടന്നു വരികയാണ്.  ഈ സമയം എല്ലാവരുടേയും മനസ്സിൽ മിന്നിമായുന്ന കാര്യമാണ് അടുത്ത വർഷം നമുക്ക് എങ്ങനെ ആയിരിക്കും എന്നത്. അതറിയാനുള്ള ആകാംക്ഷ എല്ലാവർക്കുമുണ്ട്. പുതുവർഷം സന്തോഷവും വിജയവും ധനേറ്റവും ഉണ്ടാകുമോ അതോ നഷ്ടം നേരിടേണ്ടിവരുമോ എന്ന ചിന്തയാണ് എല്ലാവര്ക്കും. ജ്യോതിഷമനുസരിച്ചു ഗ്രഹങ്ങളുടെ ചലനം 2024 ൽ സവിശേഷമായിരിക്കും. 2024 ൽ ശനി കുംഭ രാശിയിൽ തുടരും. വ്യാഴം, രാഹു-കേതു തുടങ്ങിയ ഗ്രഹങ്ങളുടെ ചലനത്തിൽ കാര്യമായ മാറ്റമുണ്ടാകും. ഈ ഗ്രഹനിലകൾ എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തുമെങ്കിലും ഈ 5 രാശിയിലുള്ളവർ ലക്ഷ്മീദേവിയുടെ അനുഗ്രഹം നേടുകയും അതിലൂടെ ധനനേട്ടം ഉണ്ടാക്കുകയും ചെയ്യും.  ആ രാശിക്കാർ ആരെന്നറിയാം...

Also Read: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണ നേട്ടങ്ങൾ, ശനി കൃപ എപ്പോഴും ഉണ്ടാകും!

മേടം (Aries): 2024 മേടം രാശിക്കാർക്ക് അനുകൂലമായിരിക്കും. ഇവർ ജോലിയിൽ മികച്ച വിജയം നേടും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. വരുമാനം വർദ്ധിക്കും. സാമ്പത്തിക നേട്ടത്തിന് അവസരങ്ങൾ ഉണ്ടാകും. ജോലി വിലമതിക്കപ്പെടും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം ഉണ്ടാകും.

മിഥുനം (Gemini): പുതുവർഷം മിഥുന രാശിക്കാർക്ക് സാമ്പത്തികമായി ശക്തി നൽകും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും. 2024 ബിസിനസ്സിന് പ്രത്യേകിച്ച് അനുകൂലമായിരിക്കും. ബിസിനസ് വിപുലീകരിക്കും.

Also Red: വീടിന്റെ ഈ ഭാഗത്ത് പഴുതാരയെ കണ്ടാൽ ദൗർഭാഗ്യം ഒഴിവാകും... ഉറപ്പ്!

കന്നി (Virgo):  കന്നി രാശിക്കാരുടെ ആരോഗ്യം പുതുവർഷത്തിൽ മികച്ചതായിരിക്കും. പുതിയ ജോലി ആരംഭിക്കും.  പ്രധാനപ്പെട്ട കാര്യങ്ങളിൽ വിജയം നേടാണ് കഴിയും. മതപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. സ്ഥാനമാനങ്ങളും ബഹുമാനവും വർദ്ധിക്കും. ഇണയുമായി നല്ല സമയം ചിലവഴിക്കും.

ധനു (Sagittarius): ധനു രാശിക്കാർക്ക് 2024 ൽ ഓരോ സമയത്തും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ശത്രുക്കളിൽ നിന്ന് മോചനം ലഭിക്കും. ലക്ഷ്മി ദേവിയുടെ കൃപയുണ്ടാകും.  ജോലിയിലും ബിസിനസ്സിലും വിജയസാധ്യതയുണ്ടാകും.

Also Read: രാജസ്ഥാനിൽ ഇന്ന് ജനവിധി; വോട്ടിംഗ് ആരംഭിച്ചു

കുംഭം (Aquarius): കുംഭം രാശിയിൽ ഏഴര ശനി നടക്കുന്നുണ്ടെങ്കിലും കുംഭ രാശിയുടെ അധിപനാണ് ശനി. അതുകൊണ്ട് തന്നെ 2024 ൽ ഈ രാശിക്കാർ ധൃതിപിടിച്ച് തീരുമാനങ്ങൾ എടുക്കുകയും തിടുക്കത്തിൽ പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ അവർക്ക് വലിയ നേട്ടമുണ്ടാകും. പുതിയ വാഹനമോ വീടോ വാങ്ങാനും യോഗമുണ്ടാകും. സംസാരത്തിന്റെയും ബുദ്ധിയുടെയും അടിസ്ഥാനത്തിൽ ബിസിനസിൽ ലാഭം ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News