Horoscope March 28, 2022: ഈ 3 രാശിക്കാർ ഇന്ന് പണത്തിന്റെ കാര്യത്തിൽ ജാഗ്രത പാലിക്കണം, വലിയ നഷ്ടം ഉണ്ടായേക്കാം

Horoscope March 28, 2022: ഇന്ന് (Horoscope March 28, 2022) നിങ്ങൾക്ക് കുടുംബത്തിലെ ഒരു വലിയ ഉത്തരവാദിത്തം ലഭിക്കും.  അതുപോലെ യുവാക്കൾക്ക് ആഗ്രഹിച്ച തൊഴിൽ ലഭിക്കും. പൊതുസ്ഥലങ്ങളിൽ അനാവശ്യമായി പോകുന്നത് ഒഴിവാക്കുക.

Written by - Zee Malayalam News Desk | Last Updated : Mar 28, 2022, 06:37 AM IST
  • തിങ്കളാഴ്ച പണത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുക
  • ഈ മൂന്ന് രാശിക്കാർക്ക് സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം
  • കുടുംബത്തിൽ വലിയ ഉത്തരവാദിത്തം ലഭിക്കുന്നതിന്റെ ലക്ഷണങ്ങളുണ്ട്
Horoscope March 28, 2022: ഈ 3 രാശിക്കാർ ഇന്ന് പണത്തിന്റെ കാര്യത്തിൽ ജാഗ്രത പാലിക്കണം, വലിയ നഷ്ടം ഉണ്ടായേക്കാം

Rashifal/Horoscope March 28, 2022:  ഇന്ന് (Horoscope March 28, 2022) നിങ്ങൾക്ക് ഒരു മികച്ച ദിവസമായിരിക്കും. കുടുംബത്തിലെ ഒരു വലിയ ഉത്തരവാദിത്തം ലഭിക്കാൻ സാധ്യത. സ്വത്ത് കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായി പരിഹരിക്കാൻ കഴിയും. യുവാക്കൾക്ക് ആഗ്രഹിച്ച തൊഴിൽ ലഭിക്കും. മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം കന്നി, തുലാം, വൃശ്ചികം, ധനു, മകരം കുഭം, മീനം രാശിക്കാർക്ക് എങ്ങനെയുണ്ടാകും ഇന്നത്തെ ദിനം എന്നറിയാം...

Also Read: Jupiter Transit 2022: ഈ 4 രാശിക്കാരുടെ ഭാഗ്യം ഇന്നുമുതൽ മിന്നി തിളങ്ങും

മേടം (Aries): നിങ്ങൾ നിങ്ങളുടെ ജോലി സത്യസന്ധമായി ചെയ്യും. പെരുമാറ്റത്തിൽ കൂടുതൽ പോസിറ്റിവിറ്റി ഉണ്ടാകും. പണത്തിന്റെ കാര്യത്തിൽ അത്യാഗ്രഹം ഒഴിവാക്കുക. ഓൺലൈൻ ജോലി ആരംഭിക്കാൻ നിങ്ങൾ ഒരു പദ്ധതി തയ്യാറാക്കും. കുട്ടികളുമായി സമയം ചിലവഴിക്കും.

ഇടവം (Taurus): നിങ്ങളുടെ എല്ലാ ജോലികളും എളുപ്പത്തിൽ പൂർത്തിയാകും. വ്യാപാരികൾക്ക് ഇന്ന് പ്രത്യേക നേട്ടം പ്രതീക്ഷിക്കാം. പണമിടപാട് നടത്തുമ്പോൾ ആരെയെങ്കിലും സാക്ഷിയാക്കി ചെയ്യുക. സ്ഥിരമായ ജോലി കണ്ടെത്താനുള്ള ശ്രമത്തിൽ യുവാക്കൾക്ക് വിജയം ലഭിക്കും. യുവാക്കൾക്ക് ആഗ്രഹിച്ച ജീവിതപങ്കാളിയെ ലഭിക്കും.

മിഥുനം  (Gemini): ഇന്നത്തെ നിങ്ങളുടെ ദിവസം സമ്മിശ്രമായിരിക്കും. ഈ സമയത്ത് ഏതെങ്കിലും പ്രോപ്പർട്ടി വാങ്ങൽ പ്ലാൻ തയ്യാറാക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കുക. ജോലിസ്ഥലത്ത് നിങ്ങൾ ആധിപത്യം സ്ഥാപിക്കും. സന്താനങ്ങളുടെ ഭാവിയെക്കുറിച്ച് നിങ്ങൾ വളരെയധികം ആശങ്കാകുലരായിരിക്കും.

കർക്കടകം (Cancer): ഭാവിയിലെ നിങ്ങളുടെ നിക്ഷേപ പദ്ധതിക്ക് ഇന്ന് അന്തിമരൂപം നൽകും. വീട്ടിൽ നിങ്ങൾക്ക് ചില ഉത്തരവാദിത്തങ്ങൾ ലഭിക്കും. തൊഴിൽ മേഖലയിൽ നിങ്ങൾ നന്നായി പ്രവർത്തിക്കും. എതിരാളികൾ അപമാനിക്കാൻ ശ്രമിച്ചേക്കാം. അനാവശ്യമായി പൊതുസ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക.

Also Read: Astrology: ഈ 3 രാശികളിലെ പെൺകുട്ടികൾ വളരെ ഭാഗ്യവതികളാണ്, വിവാഹശേഷം ഭർത്താവിന്റെ ഭാഗ്യവും തെളിയും!

ചിങ്ങം (Leo): ഇന്ന് തീരുമാനങ്ങൾ എടുക്കുന്നതിൽ നിങ്ങൾക്ക് ഗുണം ചെയ്യും. പാലുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്നവർക്ക് നല്ല ലാഭം ലഭിക്കും. പഴയ നിക്ഷേപത്തിന്റെ ലാഭം നിങ്ങൾക്ക് ലഭിക്കും. 

കന്നി (Virgo): ഇന്ന് നിങ്ങളുടെ സ്വന്തം പ്രയത്നങ്ങളുമായി മുന്നോട്ട് പോകാനുള്ള ദിവസമാണ്. വ്യാപാരികൾ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും. പണത്തിന്റെ കാര്യത്തിൽ ജാഗ്രത വേണം. വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. വീട്ടിലെ മുതിർന്നവരുടെ ആരോഗ്യം ശ്രദ്ധിക്കണം.

തുലാം (Libra): ചില ജോലികളിൽ നല്ല ലാഭം ലഭിക്കാൻ സാധ്യത. ബിസിനസ്സിൽ പുതിയ പങ്കാളികളെ ചേർക്കാം. പണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ സമ്മർദ്ദം കുറയും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ദിവസം നല്ലതായിരിക്കും.

വൃശ്ചികം (Scorpio): നിങ്ങളുടെ ഇന്നത്തെ ദിവസം നല്ലതായിരിക്കും. സമയമെടുത്ത് ഭാവി പദ്ധതികളിൽ തീരുമാനമെടുക്കുക. സ്വത്തു സംബന്ധമായ കാര്യങ്ങൾ പരിഹരിക്കപ്പെടും. ജോലി മാറ്റത്തെക്കുറിച്ച്  ചിന്തിക്കാം. ഭഗവാനെ ആരാധിക്കുന്നത് മനസിന് സമാധാനം ലഭിക്കും. 

Also Read: ഈ രാശിക്കാർക്കുണ്ട് ഒരു പ്രത്യേക ഗുണം, മറ്റുള്ളവരുടെ ഹൃദയം എളുപ്പത്തിൽ കവർന്നെടുക്കും!

ധനു (Sagittarius): നിങ്ങളുടെ ദിവസം നല്ലതായിരിക്കും. ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ ദിനചര്യയിലോ ആസൂത്രണത്തിലോ ചില വലിയ മാറ്റങ്ങൾ വരുത്തേണ്ടി വന്നേക്കാം. ബിസിനസുകാർക്ക് ചില വ്യക്തികളുമായി ആവശ്യമായ മീറ്റിംഗുകൾ നടത്തേണ്ടി വന്നേക്കാം. മുതിർന്നവരുടെ ഉപദേശം അനുസരിക്കുന്നത് ഗുണം ചെയ്യും. 

മകരം (Capricorn): ചില സാഹചര്യങ്ങൾ നിങ്ങൾക്ക് പ്രതികൂലമായി വരാം. സാമ്പത്തികവും കുടുംബപരവുമായ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ പരിശ്രമം തുടരും. പണത്തിന്റെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. യുവാക്കൾക്ക് ആഗ്രഹിച്ച തൊഴിൽ ലഭിക്കും.

കുംഭം (Aquarius): ഈ രാശിക്കാർ ഇന്ന് ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുരോഗതിയുടെ ദിശയിൽ മുന്നേറും. സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ ശക്തമാകും. വ്യാപാരികൾക്ക് നിയമപരമായ കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കേണ്ടിവരും. തൊഴിൽ മേഖലയിൽ സഹപ്രവർത്തകരുടെ പൂർണ പിന്തുണ ഉണ്ടാകും.

മീനം (Pisces): ഇതുവരെ വിചാരിക്കാത്ത കാര്യങ്ങൾ നിങ്ങൾക്ക് ഇന്ന് ചെയ്യാൻ കഴിയും. പ്രതിദിന വരുമാനം മുമ്പത്തേക്കാൾ മികച്ചതായിരിക്കും. നിങ്ങളുടെ പ്രധാനപ്പെട്ട കാര്യങ്ങൾ ആരുമായും പങ്കിടരുത്. അമ്മയോടൊപ്പം സമയം ചിലവഴിക്കുന്നത് നിങ്ങൾക്ക് ഉത്തമം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News