Rahu Shukra Yuti 2023: രാഹു-ശുക്ര സംയോഗം ഈ രാശിക്കാർക്ക് നൽകും ധനലാഭവും, ജോലിയിൽ പുരോഗതിയും!

Shukra Gochar 2023: ജ്യോതിഷമനുസരിച്ച് ഹോളിക്ക് ശേഷം ഗ്രഹങ്ങളുടെ സ്ഥാനങ്ങൾക്ക് സ്പെഷ്യൽ മാറ്റങ്ങൾ ഉണ്ടാകും.  മാർച്ച് 12 ന് ശുക്രൻ മേട രാശിയിൽ സംക്രമിക്കും അവിടെ രാഹുവുമായി ചേരും. രാഹു-ശുക്ര സംഗമം ചില രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.

Written by - Ajitha Kumari | Last Updated : Feb 23, 2023, 10:17 PM IST
  • ജ്യോതിഷമനുസരിച്ച് ഹോളിക്ക് ശേഷം ഗ്രഹങ്ങളുടെ സ്ഥാനങ്ങൾക്ക് സ്പെഷ്യൽ മാറ്റങ്ങൾ ഉണ്ടാകും
  • മാർച്ച് 12 ന് ശുക്രൻ മേട രാശിയിൽ സംക്രമിക്കും
  • രാഹു-ശുക്ര സംഗമം ചില രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും
Rahu Shukra Yuti 2023: രാഹു-ശുക്ര സംയോഗം ഈ രാശിക്കാർക്ക് നൽകും ധനലാഭവും, ജോലിയിൽ പുരോഗതിയും!

Venus Transit 2023 March: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിൽ രാശി മാറുന്നു. ഇതിൽ ചില ഗ്രഹങ്ങളുടെ സംക്രമണം 12 രാശിക്കാരിലും ബാധിക്കും.  ഇതിൽ രാഹു-കേതു ഗ്രഹങ്ങളും ഉൾപ്പെടുന്നു. രാഹു-കേതു ദോഷകരമായ ഗ്രഹങ്ങളാണ്. ഇവ എപ്പോഴും വക്രഗതിയിൽ സഞ്ചരിക്കുന്നു.  ഹോളിക്ക് ശേഷം 2023 മാർച്ച് 12-ന് ശുക്രൻ മേടത്തിൽ പ്രവേശിക്കും. രാഹു-ശുക്ര സംക്രമം 12 രാശിക്കാരേയും ബാധിക്കും. ഇതിൽ ഈ 3 രാശിക്കാർക്ക് വളരെയധികം ശുഭകരമായ ഫലങ്ങൾ നൽകും. രാഹു-ശുക്ര സംയോഗം ഈ രാശിക്കാർക്ക് പെട്ടെന്നുള്ള പുരോഗതിയും ധനലാഭവും നൽകും.

Also Read: March Lucky Rashi: ഇവരാണ് മാർച്ചിലെ ആ ഭാഗ്യരാശികൾ, ഭാഗ്യം തെളിയും ഒപ്പം പുരോഗതിയും!

മിഥുനം (Gemini): ശുക്രന്റെ സംക്രമത്താൽ രൂപപ്പെടുന്ന രാഹു-ശുക്ര സംഗമം മിഥുന രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഇവരുടെ വരുമാനം വർധിക്കും. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. ഒരു വലിയ കാര്യം ഉറപ്പിക്കാം. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. അപകടസാധ്യതയുള്ള നിക്ഷേപങ്ങൾ അതായത് ഷെയർ മാർക്കറ്റ്, ലോട്ടറി-ഊഹക്കച്ചവടം എന്നിവയിലും വൻ ഗുണം ലഭിക്കും.  

തുലാം (Libra): ശുക്ര സംക്രമത്താൽ രൂപപ്പെടുന്ന രാഹു-ശുക്ര സഖ്യം തുലാം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇവരുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. സ്നേഹം വർദ്ധിക്കും. പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാകും. കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. അവിവാഹിതരുടെ വിവാഹം ഉറപ്പിക്കും. ജോലിയിൽ പുരോഗതിയുണ്ടാകും. പ്രമോഷൻ-ഇൻക്രിമെന്റ് ലഭിക്കാനുള്ള ശക്തമായ സാധ്യത.

Also Read: മുട്ടൻ പെരുമ്പാമ്പിനെ തോളിലേറ്റി കൂളായി യുവതി, വീഡിയോ വൈറൽ 

മീനം (Pisces): ശുക്രസംക്രമണം മീനരാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. രാഹു-ശുക്ര സംഗമം ഇവർക്ക് വൻ സമ്പത്ത് നൽകും. പ്രതീക്ഷിക്കാത്ത ധനലാഭം ഉണ്ടാകും. മുടങ്ങിക്കിടന്ന ധനം ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. സംസാരത്തിന്റെ ശക്തിയിൽ നിങ്ങളുടെ ജോലി പൂർത്തിയാക്കാൻ കഴിയും. ജനപ്രീതി വർദ്ധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

Trending News