ഒരു വീടായാൽ പൂജാമുറി ആവശ്യമാണല്ലോ. പക്ഷേ അത് എവിടെയെങ്കിലും ആകാമെന്നില്ല കേട്ടോ. പൂജാമുറിയ്ക്കും പ്രത്യേക സ്ഥാനങ്ങളുണ്ട്. വീടിന്റെ വടക്കുകിഴക്ക് കോണിലും തെക്കു പടിഞ്ഞാറെ കോണിലും കിഴക്കും പടിഞ്ഞാറും ഭാഗങ്ങളുടെ മധ്യത്തും പൂജമുറിയ്ക്ക് സ്ഥാനം ഉണ്ട്.
Also read: ഭദ്രകാളി ഭജനം ശീലമാക്കു.. ദോഷങ്ങൾ അകലാൻ ഉത്തമം
വടക്കുകിഴക്കോ അല്ലെങ്കിൽ കിഴക്ക് ഭാഗത്തോ ഉള്ള പൂജാമുറിയിൽ ദൈവങ്ങളുടെ ചിത്രങ്ങൾ പടിഞ്ഞാറ് ദർശനമായും തെക്കുപടിഞ്ഞാറും പടിഞ്ഞാറും ഉള്ള പൂജാമുറിയിൽ കിഴക്ക് ദർശനമായുമാണ് ദൈവങ്ങളുടെ ചിത്രങ്ങൾ വയ്ക്കേണ്ടത്.
പൂജാമുറിയിൽ വിളക്ക് കൊളുത്തുമ്പോൾ കിഴക്കോട്ടും പടിഞ്ഞാറോട്ടും ദീപം വരുന്നതാണ് ഉത്തമം എന്നാണ് വിശ്വാസം. പൂജാമുറിയിൽ നമുക്ക് കുറച്ച് നേരം സ്വസ്ഥമായി ഇരുന്ന് നാമ ജപങ്ങൾ നടത്താൻ കഴിയണം. അതുകൊണ്ടുതന്നെ ആവശ്യത്തിന് കാറ്റും വെളിച്ചവും കിട്ടുന്ന രീതിയിൽ വേണം പൂജാമുറിയുടെ നിർമ്മാണം.